കൊച്ചി: ഭരണഘടനയുടെ ആമുഖത്തിൽ നിന്നും നിന്നും സെക്യുലർ (മതേതരത്വം ) എന്ന വാക്ക് ഒഴിവാക്കിയ കേന്ദ്ര സർക്കാർ നടപടിയെ വിമർശിച്ച് മുൻ സുപ്രിംകോടതി ജസ്റ്റിസ് കെ.എം. ജോസഫ്. ഏതെങ്കിലും സർക്കാർ ഭരണഘടനയുടെ ആമുഖത്തിൽ നിന്ന് ‘മതേതരത്വം’ നീക്കം ചെയ്താൽ അത് ജനാധിപത്യത്തിൻ്റെ മരണമണി മുഴക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിങ്ങൾ ആമുഖത്തിൽ നിന്നും സെക്കുലർ എന്ന് വാക്ക് ഒഴിവാക്കിയാലും ഭരണഘടനയുടെ മതേതര സ്വഭാവം മാറില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കേരള ഹൈക്കോടതി അഡ്വക്കറ്റ്സ് അസോസിയേഷന്‍ (കെഎച്ച്‌സിഎഎ) തുടർ നടത്തിയ ‘ഇന്ത്യൻ ഭരണഘടനയ്ക്ക് കീഴില്‍ മതേതരത്വമെന്ന ആശയം’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു ജസ്റ്റിസ് ജോസഫ്.
ഭരണഘടനയുടെ ആർട്ടിക്കിൾ 14 (നിയമത്തിന് മുന്നിൽ തുല്യത), 15 (മതം, വംശം, ജാതി, ലിംഗം, ജന്മസ്ഥലം എന്നിവയുടെ പേരിൽ ഒരു പൗരനോടും ഭരണകൂടം വിവേചനം കാണിക്കരുത്), 16 (അവസര സമത്വം), 21 (ജീവിക്കാനുള്ള അവകാശം) എന്നീ വകുപ്പുകൾ ഭരണഘടനയുടെ അന്തർലീനമായി മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നുവെന്ന് ജസ്റ്റിസ് ജോസഫ് ചൂണ്ടിക്കാട്ടി.
മതനിരപേക്ഷത ഇല്ലെങ്കിൽ നിരവധി മതങ്ങളും ഭാഷകളും ഭാഷകളും സംസ്‌കാരങ്ങളുമുള്ള നമ്മുടെ രാജ്യത്തിൻ്റെ ധാർമ്മികത നമുക്ക് നഷ്ടമാകുമെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി. സമത്വത്തിൻ്റെ ഒരു മുഖമാണ്. നിങ്ങൾ എല്ലാ മതങ്ങളെയും തുല്യമായി പരിഗണിക്കുന്നുവെങ്കിൽ അതാണ് മതേതരത്വമെന്നും ജസ്റ്റിസ് ജോസഫ് വ്യക്തമാക്കി.
ഭരണഘടനാ നിർമ്മാണ സഭയിലെ ചർച്ചകളുടെ അവസാന ഘട്ടത്തിലാണ് ആമുഖത്തെക്കുറിച്ചുള്ള ചർച്ച നടന്നത്. മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ആർട്ടിക്കിൾ 25 ഇതിനകം തന്നെ ഭരണഘടനയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ജസ്റ്റിസ് ജോസഫ് വ്യക്തമാക്കി. മതനിരപേക്ഷത ഭരണഘടനയുടെ അടിസ്ഥാന സവിശേഷതകളിൽ ഒന്നായി സുപ്രീം കോടതി പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം ആവർത്തിച്ചു. തനിരപേക്ഷതയും ഭരണഘടനാ മൂല്യങ്ങളും സംരക്ഷിക്കാൻ പൗരസമൂഹം മുന്നോട്ട് വരണമെന്നു ജസ്റ്റിസ് ജോസഫ് അഭ്യർത്ഥിച്ചു. ഞാൻ പ്രതിഷേധിക്കുകയോ ഒന്നും ചെയ്യുകയോ ചെയ്യില്ല, ഭരണകൂടം എന്ത് വേണമെങ്കിലും ചെയ്യട്ടെ എന്ന് പറഞ്ഞ് അനങ്ങാതിരുന്നിട്ട് കാര്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ന്യൂനപക്ഷത്തില്‍ വോട്ട്ബാങ്ക് സൃഷ്ടിക്കുന്നത് മതേതരത്വത്തിന്റെ ലംഘനമാണ്. മതം എന്ന സ്വത്വത്തില്‍ നിന്നും സൃഷ്ടിക്കപ്പെടുന്ന വോട്ട്, രാഷ്ട്രീയ പാര്‍ട്ടികളുടെ ഗുണദോഷങ്ങള്‍ യുക്തിസഹമായി വിലയിരുത്തുന്നതിന് വിഘാതമാവുമെന്നും അദ്ദേഹം പറഞ്ഞു. വ്യക്തിയുടെ സ്വകാര്യതയായി മതത്തെ പരിഗണിക്കുക എന്നതാണ് മതേതരത്വമെന്നതിന്‍റെ ആശയം. വോട്ടെടുപ്പിൽ മതത്തിന് സ്ഥാനമില്ലെന്നും മതത്തിന്‍റെ അടിസ്ഥാനത്തിൽ ജനങ്ങളെ ഒഴിവാക്കാനാകില്ലെന്നും ജസ്റ്റിസ് ജോസഫ് പറഞ്ഞു.
സെക്യുലർ, സോഷ്യലിസ്റ്റ് തുടങ്ങിയ വാക്കുകൾ ഒഴിവാക്കിയുള്ള ഭരണഘടനാ ആമുഖം എഴുപത്തിയഞ്ചാം റിപ്പബ്ലിക് ദിനത്തിൽ കേന്ദ്ര സർക്കാർ പങ്കുവച്ചത് വലിയ വിവാദ ക്കൾക്ക് ഇടയാക്കിയിരുന്നു. എന്ന് പറഞ്ഞാണ് ഇത് കേന്ദ്ര സർക്കാരിൻ്റെ mygov പ്ലാറ്റ്ഫോമിൻ്റെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. ഇന്ത്യയുടെ യഥാർത്ഥ ഭരണഘടന ആമുഖം എന്ന് പറഞ്ഞാണ് എഡിറ്റ് ചെയ്ത ആമുഖം കേന്ദ്ര സർക്കാരിൻ്റെ mygov പ്ലാറ്റ്ഫോമിൻ്റെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.
ഭരണഘടനയുടെ യഥാർത്ഥ മുഖം വീണ്ടും പരിശോധിക്കാമെന്ന തലക്കെട്ടോടെയാണ് ഭരണഘടനാ ആമുഖത്തിനെതിരെയുള്ള ചിത്രം Mygov പങ്കുവച്ചിരിക്കുന്നത്. അടിസ്ഥാന തത്വങ്ങളുമായി ഇന്ത്യ എങ്ങനെ പ്രതിധ്വനിക്കുന്നുവെന്നും ഇന്ത്യ അതിൻ്റെ വേരുകളിൽ ഉറച്ചുനിൽക്കുമ്പോൾ തന്നെ എങ്ങനെയാണ് പരിണമിച്ചതെന്ന് നോക്കാമെന്നും പോസ്റ്റിൽ പറഞ്ഞിരുന്നു. നേരത്തെ പാർലമെൻ്റ് അംഗങ്ങൾക്ക് വിതരണം ചെയ്ത ആമുഖത്തിലും സമാനമായ തിരുത്തൽ കേന്ദ്ര സർക്കാർ വരുത്തിയിരുന്നു. ഇതിനെതിരെ വിമർശനവുമായി രംഗത്തെത്തിയ പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധവും രേഖപ്പെടുത്തിയിരുന്നു.
Read more :
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക