തിരുവനന്തപുരം: കേരള വാട്ടർ അതോറിറ്റിയുടെ പോങ്ങുംമൂട് സബ് ഡിവിഷന് കീഴിൽ ശുദ്ധജല വിതരണം നടത്തുന്ന പ്രധാന പൈപ്പ് ലൈനിൽ തിരുവനന്തപുരം എൻജിനീയറിങ് കോളേജിന് സമീപം ഗ്യാസ് പൈപ്പ്ലൈൻ പണികളുമായി ബന്ധപ്പെട്ട് ചോർച്ച രൂപപ്പെട്ടതിനെത്തുടർന്ന് അടിയന്തിര അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ ഇന്നു (22/02/2024) രാത്രി 8 മണി മുതൽ 24/02/2024 രാവിലെ 6 മണി വരെ അമ്പലമുക്ക്, കേശവദാസപുരം, പട്ടം, ഉള്ളൂർ, മുട്ടട, നാലാഞ്ചിറ, ഇടവക്കോട്, ശ്രീകാര്യം, പോങ്ങുംമൂട്, പ്രശാന്ത് നഗർ, പരുത്തിപ്പാറ, പാറോട്ടുകോണം, ചെറുവയ്ക്കൽ, ആക്കുളം, ചെല്ലമംഗലം, പൗഡിക്കോണം, ചെമ്പഴന്തി, പുലയനാർകോട്ട ഞാണ്ടൂർകോണം, കരിമണൽ, കുഴിവിള, ആറ്റിപ്ര, കുളത്തൂർ, മൺവിള, അരശുംമൂട്, പള്ളിത്തുറ, മേനംകുളം, കഴക്കൂട്ടം, സിആർപി എഫ്,പള്ളിത്തുറ, ടെക്നോപാർക്ക്, കാര്യവട്ടം, തൃപ്പാദപുരം, കിൻഫ്ര പാങ്ങപ്പാറ, കരിയം, ചന്തവിള, കാട്ടായിക്കോണം എന്നീ പ്രദേശങ്ങളിൽ ശുദ്ധജല വിതരണം തടസ്സപ്പെടുന്നതാണ്. ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് വാട്ടർ അതോറിറ്റി നോർത്ത് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
Read more :
- സന്ദേശ്ഖാലിയിലെ പ്രശ്നങ്ങൾക്കിടെ പ്രധാനമന്ത്രി മോദി മാർച്ച് ആറിന് പശ്ചിമ ബംഗാൾ സന്ദർശിക്കും : ഇരകളായ സ്ത്രീകളെ കണ്ടേക്കും
- മുംബൈ മീരാ റോഡിൽ നടത്താനിരുന്ന ടി രാജ സിംഗിൻ്റെ റാലിക്ക് അനുമതി നിക്ഷേധിച്ച് പോലീസ് : നടപടി വിദ്വേഷ പ്രസംഗങ്ങൾ കണക്കിലെടുത്ത്
- വൈ.എസ്.ആർ.സി.പി സർക്കാരിനെതിരെ നടത്തിയ ചലോ സെക്രട്ടേറിയറ്റ് മാർച്ചിനിടെ വൈഎസ് ശർമിള അറസ്റ്റിൽ
- വ്യാജ ജോലി വാഗ്ദാനത്തില്‍ റഷ്യയിലകപ്പെട്ട് ഇന്ത്യന്‍ യുവാക്കൾ : നാട്ടിലേക്ക് മടങ്ങാൻ കേന്ദ്രത്തിൻ്റെ ഇടപെടൽ തേടുന്നു
- നുഹ് അക്രമത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് കോൺഗ്രസ് എം.എൽ.എ മമ്മൻ ഖാനെതിരെ യു.എ.പി.എ ചുമത്തി പോലീസ്