Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Gulf UAE

യു.എ.ഇയിൽ 25% ദമ്പതികളും കുട്ടികളുണ്ടാകുന്നത് വൈകിപ്പിക്കുന്നു; തിരിച്ചടിയാകുമെന്ന് ഓർമപ്പെടുത്തൽ

Deepa Pradeep by Deepa Pradeep
Feb 22, 2024, 10:42 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ദുബൈ – യു.എ.ഇയിൽ ദമ്പതികളിൽ 25 ശതമാനം പേരും (നാലിലൊന്ന് ദമ്പതിമാർ) കുട്ടികളുണ്ടാകുന്നത് വൈകിപ്പിക്കുന്നതായി പഠനം. രാജ്യത്ത് പരമ്പരാഗതമായി വലിയ കുടുംബങ്ങളുണ്ടെങ്കിലും സാമൂഹിക വ്യതിയാനങ്ങൾ, സാമ്പത്തിക സമ്മർദ്ദങ്ങൾ, മാറിയ ജീവിതശൈലി മുൻഗണനകൾ എന്നിവ മൂലം പ്രസവം വൈകുന്നതിനും ജനനനിരക്ക് കുറയുന്നതിനും ഇത് കാരണമാകുന്നതായി ഡോക്ടർമാർ വെളിപ്പെടുത്തി.
 1990 മുതൽ 2009 വരെ യു.എ.ഇ ഉൾപ്പെടെ എല്ലാ ജി.സി.സി രാജ്യങ്ങളിലെയും ജനനനിരക്കിൽ കാര്യമായ മാറ്റം സംഭവിച്ചതായി റിപ്രൊഡക്റ്റീവ് ഹെൽത്ത് ജേർണൽ വ്യക്തമാക്കുന്നു. പ്രവാസി ജനസംഖ്യയിൽ യു.എ.ഇയുടെ മൊത്തം ജനന നിരക്ക് ഗണ്യമായി കുറഞ്ഞതായും പഠനത്തിലുണ്ട്. 1990-ൽ ഒരു സ്ത്രീക്ക് ശരാശരി 4.5 കുട്ടികളുണ്ടായെങ്കിൽ 2019-ലത് 1.4 ആയി കുറഞ്ഞു.
 കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലമായി ആദ്യമായി അമ്മമാരാകുന്നവരുടെ ശരാശരി പ്രായം ഉയർന്നുകൊണ്ടിരിക്കുകയാണെന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തി. സ്ഥിതിവിവരക്കണക്ക് പ്രകാരം 2010-ൽ അമ്മമാരുടെ ശരാശരി പ്രായം 26 വയസ്സായിരുന്നുവെങ്കിൽ 2020-ലത് 30 വയസ്സായി ഉയർന്നു. വൈകിയുള്ള ഗർഭധാരണം പല തരത്തിലുള്ള വെല്ലുവിളികൾ ഉയർത്തുന്നതായും ഡോക്ടർമാർ വ്യക്തമാക്കുന്നു.
  തങ്ങളുടെ തൊഴിലുകൾ വികസിപ്പിക്കുന്നതിനോ സാമ്പത്തിക ഭദ്രത നേടുന്നതിനോ വേണ്ടി നാലിലൊന്ന് ദമ്പതികൾ കുട്ടികളെ ജനിപ്പിക്കുന്നത് മാറ്റിവെക്കുന്നതായി അജ്മാനിലെ തുംബെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ ഒബ്സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി വിഭാഗം മേധാവി ഡോ. അമൽ ഹസൻ അബ്ദുൽ അസീസ് പറഞ്ഞു.
 വൈകിയുള്ള ഗർഭധാരണം പല വെല്ലുവിളികളും ഉയർത്തുന്നതായും ഡോക്ടർമാർ വിശദീകരിക്കുന്നു. ഒരു സ്ത്രീയുടെ പ്രത്യുൽപാദനശേഷി 20 വയസ്സുകളുടെ തുടക്കത്തിലും മധ്യത്തിലും ഉയരുകയും 20-കളുടെ അവസാനത്തോടെ കുറയാൻ തുടങ്ങുകയും ചെയ്യുന്നു. ഈ കുറവ് 35നുശേഷം ത്വരിതപ്പെടുകയും പ്രായം 40നു ശേഷമാകുമ്പോഴേക്കും ഗണ്യമായി കുറയുകയും ചെയ്യുന്നു. ഇത് ഗർഭം അലസലിന്റെയും ജനനവൈകല്യങ്ങളുടെയും സാധ്യത കൂട്ടുന്നതായും ദുബൈ അൽസഹ്‌റ ഹോസ്പിറ്റലിലെ ഒബ്സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി കൺസൾട്ടന്റ് ഡോ. ഹൊദ സൊളിമാൻ പറഞ്ഞു.
   ജീവിതത്തിൽ കുറച്ച് കഴിഞ്ഞ് ഒരു കുടുംബം ആരംഭിക്കുന്നത് ഇപ്പോൾ സാധാരണമാണ്. സമീപകാല കണക്കുകളനുസരിച്ച് 35നും 40നും ശേഷമുള്ള ഗർഭധാരണം ഗണ്യമായി വർധിച്ചു. മുമ്പ് മുപ്പതാം വയസ്സിൽ കുട്ടികൾ ഉണ്ടാകുന്നത് വൈകിയാണെന്ന് കണക്കാക്കിയെങ്കിൽ ഇന്നത് നാൽപ്പത് വയസ്സിലേക്ക് നീളുന്നു. ഗർഭധാരണം വൈകുന്നതിനനുസരിച്ച് സങ്കീർണതകൾക്കും സാധ്യത കൂടിവരികയാണെന്നും ഡോക്ടർ സാക്ഷ്യപ്പെടുത്തി. 
 ഗർഭകാലത്തെ പ്രമേഹം, രക്താതിമർദ്ദം, ശസ്ത്രക്രിയാ സാധ്യത കൂട്ടുന്ന വിവിധ ഘടകങ്ങൾ എന്നിവ ഗർഭാവസ്ഥയിലെ ആരോഗ്യസ്ഥിതിയുടെ അപകടസാധ്യതകളിൽ ഉൾപ്പെടുമെന്നും ഡോക്ടർമാർ വിശദീകരിക്കുന്നു. ഡൗൺ സിൻഡ്രോം പോലുള്ള ശിശുക്കളിലെ ക്രോമസോം അസാധാരണത്വത്തിനുള്ള സാധ്യതയും ഇത് വർധിപ്പിച്ചേക്കുമെന്ന് ഡോ. സൊളിമാൻ അഭിപ്രായപ്പെട്ടു.
 കുട്ടികൾ വൈകി മതിയെന്ന് ആഗ്രഹിക്കുന്ന ഏതൊരു ദമ്പതികളും വിവാഹത്തിന് മുമ്പേ വൈദ്യോപദേശം തേടി, ഗുണദോഷങ്ങൾ തീർത്ത് കൗൺസലിങ്ങിന് പോയി മികച്ച മെഡിക്കൽ ഓപ്ഷൻ തിരഞ്ഞെടുക്കണമെന്ന് പ്രൈം ഹോസ്പിറ്റലിലെ ഒബ്സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജിയിലെ (സ്ത്രീ പരിചരണം) ഡോ. ലുബ്‌ന സലാം പ്രതികരിച്ചു. നിർഭാഗ്യവശാൽ, എല്ലാ ദമ്പതികൾക്കും ഭാവിയിൽ കുട്ടികളുണ്ടാകില്ലെന്നും അതിനാൽ, കുട്ടികൾ വൈകി മതിയെന്ന് തീരുമാനിക്കുന്നവർ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നും ഡോക്ടർ ഓർമിപ്പിച്ചു. 
 ജീവിത തിരക്കുകളും കുടുംബ പ്രയാസങ്ങളും ജോലി സമ്മർദ്ദങ്ങളും അടക്കമുള്ള വിവിധ കാരണങ്ങളാൽ കുട്ടികളുണ്ടാകൽ വൈകിപ്പിച്ച ജോർദ്ദാനിയൻ ദമ്പതികൾ ഉൾപ്പെടെയുള്ള വിവിധ ദമ്പതികളുടെ ചില അനുഭവങ്ങളും ബന്ധപ്പെട്ടവർ ഗൗരവത്തോടെ ചൂണ്ടിക്കാട്ടി.

അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

ReadAlso:

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം; വിമാന സർവീസുകൾ താൽക്കാലികമായി നിർത്തി

പ്രവാസികൾക്ക് ആശ്വാസം; അബുദാബിയിൽ വാടക വർധനയ്ക്ക് താൽക്കാലിക വിലക്ക്

വാഹനയാത്രികർക്ക് തിരിച്ചടി; യുഎഇയിൽ പെട്രോൾ വില വീണ്ടും ഉയർന്നു, പുതിയ നിരക്ക് ഇന്ന് അർധരാത്രി മുതൽ

യുഎഇയിലും ഒമാനിലും വീണ്ടും ഇറാൻ ആക്രമണം

യുഎഇയില്‍ സ്കൂൾ ബസ് സർവ്വീസുകൾ തിങ്കളാഴ്ച്ച മുതൽ പുനരാരംഭിക്കും

Latest News

സംസ്ഥാനത്ത് 6 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു | Shigella confirmed in 6 more people in the state

ഇന്ത്യ-ജപ്പാന്‍ വാര്‍ഷിക ഉച്ചകോടി: എ.ഐ, സാമ്പത്തിക സുരക്ഷ, ധാതുക്കള്‍, പ്രതിരോധം, ആരോഗ്യ സംരക്ഷണം, ഊര്‍ജം തുടങ്ഹി സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു

വിഴിഞ്ഞം അദാനി തീറെഴുതുമോ ?: മറുപടി മുഖ്യമന്ത്രി പറയണമെന്ന് പ്രതിപക്ഷ നേതാവ്

പോലീസ് മേധാവിയുടെ ഓൺലൈൻ അദാലത്ത് ജൂലൈ 28ന്

13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു: അല്‍വാസിയുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies