പാലക്കാട്: മണ്ണാർക്കാട് ഒരു ലക്ഷത്തോളം രൂപയുടെ കള്ളനോട്ടുകളുമായി 2 പേർ പിടിയിൽ. മണ്ണാർക്കാട് പൊലീസാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. മലപ്പുറം പാണ്ടിക്കാട് സ്വദേശി റാഫേൽ (47), മലപ്പുറം പൂരൂർ സ്വദേശി ഫൈസൽ (41) എന്നിവരാണ് കള്ളനോട്ടുകളുമായി പിടിയിലായത്.
Read more :
- സന്ദേശ്ഖാലിയിലെ പ്രശ്നങ്ങൾക്കിടെ പ്രധാനമന്ത്രി മോദി മാർച്ച് ആറിന് പശ്ചിമ ബംഗാൾ സന്ദർശിക്കും : ഇരകളായ സ്ത്രീകളെ കണ്ടേക്കും
- മുംബൈ മീരാ റോഡിൽ നടത്താനിരുന്ന ടി രാജ സിംഗിൻ്റെ റാലിക്ക് അനുമതി നിക്ഷേധിച്ച് പോലീസ് : നടപടി വിദ്വേഷ പ്രസംഗങ്ങൾ കണക്കിലെടുത്ത്
- വൈ.എസ്.ആർ.സി.പി സർക്കാരിനെതിരെ നടത്തിയ ചലോ സെക്രട്ടേറിയറ്റ് മാർച്ചിനിടെ വൈഎസ് ശർമിള അറസ്റ്റിൽ
- വ്യാജ ജോലി വാഗ്ദാനത്തില്‍ റഷ്യയിലകപ്പെട്ട് ഇന്ത്യന്‍ യുവാക്കൾ : നാട്ടിലേക്ക് മടങ്ങാൻ കേന്ദ്രത്തിൻ്റെ ഇടപെടൽ തേടുന്നു
- നുഹ് അക്രമത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് കോൺഗ്രസ് എം.എൽ.എ മമ്മൻ ഖാനെതിരെ യു.എ.പി.എ ചുമത്തി പോലീസ്
കുമരംപുത്തൂർ കല്ലടി ഹയർസെക്കൻഡറി സ്കൂളിന് സമീപത്തു വച്ചാണ് 91000 രൂപയുടെ കള്ളനോട്ടുകളുമായി പ്രതികൾ പിടിയിലാകുന്നത്. സംസ്ഥാനത്തെ കള്ളനോട്ട് മാഫിയയിലെ പ്രധാന കണ്ണികളെയാണ് അറസ്റ്റ് ചെയ്തതെന്ന് മണ്ണാർക്കാട് പൊലീസ് അറിയിച്ചു.