കോഴിക്കോട്: കോഴിക്കോട് തിരുവമ്പാടിയില്‍ വെടിയുണ്ടകളുമായി യുവാവ് പൊലീസ് പിടിയില്‍. പാമ്പിഴഞ്ഞപാറ സ്വദേശി ആനന്ദ് രാജിനെയാണ് സിഐ അനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. 16 വെടിയുണ്ടകളും 755 മെറ്റൽ ബോളുകളും പ്രതിയുടെ വീട്ടില്‍ നിന്നും പിടിച്ചെടുത്തു.
രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘം യുവാവിന്റെ വീട്ടില്‍ പരിശോധന നടത്തിയത്. ഇന്നലെ വൈകീട്ട് ആറോടെയാണ് ആനന്ദിന്റെ വീട്ടില്‍ പരിശോധന നടത്തിയത്. തോക്ക് കൈവശം വയ്ക്കുന്നതിന് ആവശ്യമായ യാതൊരുവിധ ലൈസന്‍സും ഇയാളുടെ കൈവശം ഇല്ലായിരുന്നു. യാതൊരു ക്രിമിനല്‍ പശ്ചാത്തലവും ഇയാള്‍ക്കില്ലെന്നും എന്തിനാണ് ഇത്രയും തിരകള്‍ കൈവശം വച്ചതെന്ന കാര്യം കൂടുതല്‍ അന്വേഷണത്തിലേ വ്യക്തമാകൂയെന്നും പൊലീസ് അറിയിച്ചു.
Read more :
- സന്ദേശ്ഖാലിയിലെ പ്രശ്നങ്ങൾക്കിടെ പ്രധാനമന്ത്രി മോദി മാർച്ച് ആറിന് പശ്ചിമ ബംഗാൾ സന്ദർശിക്കും : ഇരകളായ സ്ത്രീകളെ കണ്ടേക്കും
- മുംബൈ മീരാ റോഡിൽ നടത്താനിരുന്ന ടി രാജ സിംഗിൻ്റെ റാലിക്ക് അനുമതി നിക്ഷേധിച്ച് പോലീസ് : നടപടി വിദ്വേഷ പ്രസംഗങ്ങൾ കണക്കിലെടുത്ത്
- വൈ.എസ്.ആർ.സി.പി സർക്കാരിനെതിരെ നടത്തിയ ചലോ സെക്രട്ടേറിയറ്റ് മാർച്ചിനിടെ വൈഎസ് ശർമിള അറസ്റ്റിൽ
- വ്യാജ ജോലി വാഗ്ദാനത്തില്‍ റഷ്യയിലകപ്പെട്ട് ഇന്ത്യന്‍ യുവാക്കൾ : നാട്ടിലേക്ക് മടങ്ങാൻ കേന്ദ്രത്തിൻ്റെ ഇടപെടൽ തേടുന്നു
- നുഹ് അക്രമത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് കോൺഗ്രസ് എം.എൽ.എ മമ്മൻ ഖാനെതിരെ യു.എ.പി.എ ചുമത്തി പോലീസ്
ഇന്ത്യന്‍ ആയുധ നിയമത്തിലെ 3(1), 25 തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. എസ്.ഐ അരവിന്ദന്, എ.എസ്.ഐ സിന്ധു, സി.പി.ഒമാരായ രാഹുല്‍ ലതീഷ് എന്നിവരും പ്രതിയെ കസ്റ്റഡിയിലെടുത്ത സംഘത്തിലുണ്ടായിരുന്നു.