മലപ്പുറം: എടവണ്ണപ്പാറയിൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിയെ ചാലിയാർ പുഴയിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പെൺകുട്ടിയുടെ വസ്ത്രങ്ങൾ കണ്ടെത്തി. മുങ്ങൽ വിദഗ്ധർ നടത്തിയ തിരച്ചിലിൽ ചുരിദാർ ടോപ്പും ഷാളുമാണ് കണ്ടെത്തിയത്. മൃതദേഹം കിടന്നതിനു സമീപത്തായാണു വസ്ത്രങ്ങൾ കണ്ടെത്തിയത്. ഇത് കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
അതിനിടെ, കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കരാട്ടെ പരിശീലകനായ ഊര്‍ക്കടവ് സ്വദേശി വലിയാട്ട് സിദ്ദീഖ് അലി(48)യെ വാഴക്കാട് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പോക്സോ നിയമപ്രകാരമാണ് ഇയാള്‍ക്കെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കാനായി കൊണ്ടുപോയി.
പതിനേഴുകാരിയായ പെണ്‍കുട്ടിയെ കരാട്ടെ പരിശീലകൻ നിരന്തരം പീഡിപ്പിച്ചിരുന്നതായി കുടുംബം ആരോപിച്ചിരുന്നു. സംഭവത്തിൽ ഇയാൾക്കെതിരെ പോക്സോ കേസ് നൽകാനിരിക്കെയാണ് പെൺകുട്ടിയെ ദുരൂഹ സാഹചര്യത്തിൽ ചാലിയാറിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സിദ്ദീഖ് അലി നേരത്തെ മറ്റൊരു പോക്സോ കേസില്‍ അറസ്റ്റിലായിട്ടുണ്ടെന്ന് നാട്ടുകാരും ആരോപിച്ചു.
താൻ നേരിട്ട പീഡനങ്ങളെക്കുറിച്ച് പെൺകുട്ടി കോഴിക്കോട്ടെ ശിശുക്ഷേമ ഓഫിസിലേക്കു പരാതി അയച്ചിരുന്നു. ഇതു കൊണ്ടോട്ടി പൊലീസിനു കൈമാറിയതിനെ തുടർന്ന് അവർ മൊഴിയെടുക്കാൻ വന്നെങ്കിലും പെൺകുട്ടി സംസാരിക്കാവുന്ന അവസ്ഥയിലായിരുന്നില്ലെന്നു പറയുന്നു. പത്താം ക്ലാസിൽ മികച്ച മാർക്കോടെ വിജയിച്ച പെൺകുട്ടി, പ്ലസ് വണ്ണിൽ പഠനം ഇടയ്ക്കു നിർത്തിയിരുന്നു.
തിങ്കളാഴ്ച രാത്രിയാണ് 17-കാരിയെ ചാലിയാറില്‍ മരിച്ചനിലയില്‍ കണ്ടത്. വൈകിട്ട് ആറുമണിയോടെ വീട്ടില്‍നിന്ന് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം പുഴയില്‍ കമിഴ്ന്നുകിടക്കുന്നനിലയിലായിരുന്നു. മൃതദേഹത്തില്‍ ധരിച്ചിരുന്ന മേല്‍വസ്ത്രവും ഉണ്ടായിരുന്നില്ല. ഇതോടെയാണ് മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി ബന്ധുക്കളും നാട്ടുകാരും രംഗത്തെത്തിയത്.
Read more :
- സന്ദേശ്ഖാലിയിലെ പ്രശ്നങ്ങൾക്കിടെ പ്രധാനമന്ത്രി മോദി മാർച്ച് ആറിന് പശ്ചിമ ബംഗാൾ സന്ദർശിക്കും : ഇരകളായ സ്ത്രീകളെ കണ്ടേക്കും
- മുംബൈ മീരാ റോഡിൽ നടത്താനിരുന്ന ടി രാജ സിംഗിൻ്റെ റാലിക്ക് അനുമതി നിക്ഷേധിച്ച് പോലീസ് : നടപടി വിദ്വേഷ പ്രസംഗങ്ങൾ കണക്കിലെടുത്ത്
- വൈ.എസ്.ആർ.സി.പി സർക്കാരിനെതിരെ നടത്തിയ ചലോ സെക്രട്ടേറിയറ്റ് മാർച്ചിനിടെ വൈഎസ് ശർമിള അറസ്റ്റിൽ
- വ്യാജ ജോലി വാഗ്ദാനത്തില്‍ റഷ്യയിലകപ്പെട്ട് ഇന്ത്യന്‍ യുവാക്കൾ : നാട്ടിലേക്ക് മടങ്ങാൻ കേന്ദ്രത്തിൻ്റെ ഇടപെടൽ തേടുന്നു
- നുഹ് അക്രമത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് കോൺഗ്രസ് എം.എൽ.എ മമ്മൻ ഖാനെതിരെ യു.എ.പി.എ ചുമത്തി പോലീസ്