മുംബൈ: കണങ്കാലിനേറ്റ പരിക്കിനെ തുടര്‍ന്ന് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി ശസ്ത്രക്രിയക്കായി ഇംഗ്ലണ്ടിലേക്ക് തിരിക്കും. ഇതോടെ വരുന്ന ഐപിഎല്‍ സീസണ് ഷമിക്ക് നഷ്ടമാകും. ജനുവരി അവസാനം ഷമി ലണ്ടനിലെത്തി കണങ്കാലിന് പ്രത്യേക കുത്തിവയ്പ്പുകള്‍ എടുത്തിരുന്നു. എന്നാല്‍ അത് വേണ്ടവിധത്തില്‍ ഫലം കാണാതെ വന്നതോടെ ശസ്ത്രക്രിയ്ക്ക് വിധേയനാകാന്‍ തീരുമാനിക്കുകയായിരുന്നു.
നവംബറില്‍ ലോകകപ്പ് ഫൈനലിലാണ് ഷമി അവസാനം കളിച്ചത്. ദക്ഷിണാഫ്രിക്കയിലെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയെങ്കിലും പരിക്ക് കാരണം പിന്മാറുകയായിരുന്നു. അവസാന ഐപിഎല്‍ സീസണില്‍ 28 വിക്കറ്റുമായി ബൗളര്‍മാരില്‍ മുന്നിലെത്തി പര്‍പ്പിള്‍ ക്യാപ്പ് സ്വന്തമാക്കിയത് ഷമിയാണ്.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലും ഷമിയെ ഉള്‍പ്പെടുത്തിയിരുന്നില്ല. പരമ്പരയിലെ അവസാന മൂന്ന് ടെസ്റ്റുകള്‍ കളിക്കാന്‍ ഷമിയെത്തുമെന്ന വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും പരിക്കില്‍ നിന്നും മുക്തനായിരുന്നില്ല.
Read more :
- സന്ദേശ്ഖാലിയിലെ പ്രശ്നങ്ങൾക്കിടെ പ്രധാനമന്ത്രി മോദി മാർച്ച് ആറിന് പശ്ചിമ ബംഗാൾ സന്ദർശിക്കും : ഇരകളായ സ്ത്രീകളെ കണ്ടേക്കും
- മുംബൈ മീരാ റോഡിൽ നടത്താനിരുന്ന ടി രാജ സിംഗിൻ്റെ റാലിക്ക് അനുമതി നിക്ഷേധിച്ച് പോലീസ് : നടപടി വിദ്വേഷ പ്രസംഗങ്ങൾ കണക്കിലെടുത്ത്
- വൈ.എസ്.ആർ.സി.പി സർക്കാരിനെതിരെ നടത്തിയ ചലോ സെക്രട്ടേറിയറ്റ് മാർച്ചിനിടെ വൈഎസ് ശർമിള അറസ്റ്റിൽ
- വ്യാജ ജോലി വാഗ്ദാനത്തില്‍ റഷ്യയിലകപ്പെട്ട് ഇന്ത്യന്‍ യുവാക്കൾ : നാട്ടിലേക്ക് മടങ്ങാൻ കേന്ദ്രത്തിൻ്റെ ഇടപെടൽ തേടുന്നു
- നുഹ് അക്രമത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് കോൺഗ്രസ് എം.എൽ.എ മമ്മൻ ഖാനെതിരെ യു.എ.പി.എ ചുമത്തി പോലീസ്