തലവേദന ഇല്ലാത്തവരായി ആരും തന്നെയില്ല. മൈഗ്രൈൻ, സൈനസ് അങ്ങനെ തുടങ്ങി പലവിധ തലവേദനകൾ ദിവസവുംസഹിക്കാറുണ്ട്. തലവേദന വന്നാലുടൻ ഗുളിക കഴിക്കുകയാണ് മിക്കവാറും ചെയ്യുന്നത്
എന്നാല്‍ തലവേദന വരുമ്പോൾ വേദന സംഹാരി കഴിയ്ക്കാതെ തലവേദനയില്‍ നിന്നും മോചനം നേടാന്‍ ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. പല വേദനസംഹാരികളും ഉണ്ടാക്കുന്ന പാര്‍ശ്വഫലങ്ങള്‍ വളരെ ഗുരുതരമാണ്. ഇതറിയാമെങ്കിലും പലരും വേദന സംഹാരികള്‍ തന്നെ ശീലമാക്കുന്നു. എന്നാല്‍ കണ്ണടച്ചു തുറക്കും മുന്‍പ് തലവേദനയെ ഇല്ലാതാക്കാന്‍ ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. പ്രകൃതി ദത്ത മാര്‍ഗ്ഗങ്ങള്‍ ആയതു കൊണ്ട് തന്നെ യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഇല്ലാത്ത മാര്‍ഗ്ഗങ്ങളാണ് ഇവ.
ഒറ്റമൂലികൾ
മല്ലിയില വെള്ളം
മല്ലിയില വെള്ളം കൊണ്ട് തലവേദനയെന്ന പ്രതിസന്ധിയെ നമുക്ക് പരിഹരിക്കാവുന്നതാണ്. ഒരു ഗ്ലാസ്സ് വെള്ളത്തില്‍ അല്‍പം മല്ലിയില ഇട്ട് തിളപ്പിക്കുക. ഈ വെള്ളത്തില്‍ അല്‍പം തേന്‍ ചേര്‍ത്ത് തലവേദന ഉള്ളപ്പോള്‍ കഴിക്കുന്നത് പലപ്പോഴും ആരോഗ്യത്തിന് വില്ലനാവുന്ന തലവേദനയെ പെട്ടെന്ന് തന്നെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. പലപ്പോഴും ഇത്തരത്തിലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച ഒറ്റമൂലിയാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട.
ഇഞ്ചി തിളപ്പിച്ച വെള്ളം
ഇഞ്ചി കൊണ്ടും തലവേദനയെ ഇല്ലാതാക്കാന്‍ സാധിക്കുന്നു. ഇഞ്ചി തിളപ്പിച്ച വെള്ളം കുടിച്ചാല്‍ മതി. അത് തലവേദന എത്ര കഠിനമാണെങ്കിലും അതിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ഇഞ്ചി തലവേദനയെ പ്രതിരോധിക്കാന്‍ നല്ലൊരു മരുന്നാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളെയെല്ലാം പരിഹരിക്കാന്‍ വളരെയധികം സഹായിക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. മാത്രമല്ല ഇഞ്ചി ഒരു കഷ്ണം കടിച്ച് തിന്നുന്നതും നല്ലതാണ്. ഇതും തലവേദനക്ക് ഉത്തമ പരിഹാരമാണ്.
തേന്‍
തേന്‍ പല ആരോഗ്യ സൗന്ദര്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതാണ്. തേന്‍ സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ മാത്രമല്ല തലവേദനയെന്ന പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയമില്ല. തേന്‍ ഒരു സ്പൂണ്‍ കഴിക്കുന്നത് തലവേദനക്ക് പരിഹാരം നല്‍കുന്നു. കൂടാതെ തേനില്‍ അല്‍പം ഇഞ്ചി അരച്ച് അതിന്റെ നീര് മിക്‌സ് ചെയ്ത് കഴിക്കുന്നതും തലവേദനയെ ഇല്ലാതാക്കുന്നതിന് മുന്നിലാണ്.
വെള്ളം ധാരാളം കുടിക്കുക
ധാരാളം വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക. ഇത് ആരോഗ്യത്തിന് ഏറെ അത്യാവശ്യമുള്ള ഒന്നാണ്. അതുകൊണ്ട് തന്നെ ധാരാളം വെള്ളം കുടിക്കുന്ന കാര്യത്തില്‍ പിശുക്ക് വേണ്ട. ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കുമ്ബോഴും ചിലരില്‍ തലവേദന ഉണ്ടാവും. എന്നാല്‍ അതിന് പരിഹാരം കാണാന്‍ വെള്ളം കുടിച്ചാല്‍ അത് തലവേദനയെന്ന പ്രതിസന്ധിയെ ഇല്ലാതാക്കാന്‍ സഹായിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു ഇത്.
കറുവപ്പട്ട
കറുവപ്പട്ട കൊണ്ട് തലവേദനയെ ഇല്ലാതാക്കാവുന്നതാണ്. കറുവപ്പട്ട പൊടിച്ച് വെള്ളത്തില്‍ തിളപ്പിച്ച് അത് കുടിക്കുന്നത് നല്ലതാണ്. ഇത് തലവേദന പെട്ടെന്ന് പരിഹരിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ്. പലപ്പോഴും ഇത്തരം മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് പെട്ടെന്ന് തന്നെ പരിഹാരം കാണുന്നതിന് സഹായിക്കുന്നു തലവേദനക്ക്. കറുവപ്പട്ടക്കുള്ള ആരോഗ്യ ഗുണങ്ങള്‍ ചില്ലറയല്ല എന്നത് തന്നെയാണ് ഇത് സൂചിപ്പിക്കുന്നത്.
കര്‍പ്പൂര തുളസി
കര്‍പ്പൂര തുളസി കൊണ്ടും ഇത്തരം പ്രതിസന്ധികളെ നമുക്ക് പരിഹരിക്കാവുന്നതാണ്. കര്‍പ്പൂര തുളസിയുടെ എണ്ണ നെറ്റിയില്‍ തേച്ച് പിടിപ്പിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. പെട്ടെന്ന് തന്നെ തലവേദനയെന്ന പ്രതിസന്ധിയെ ഇല്ലാതാക്കുന്നതിന് ഇത് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇതിലൂടെ തലവേദനക്ക് നല്ല ആശ്വാസം കണ്ടെത്താന്‍ സാധിക്കുന്നു