മക്കളുടെ ഉപരിപഠനത്തിനു വേണ്ടി ഇനി ഇപ്പോഴേ സേവ് ചെയ്തുതുടങ്ങാം അതിനായി എല്‍ഐസി അമൃത്ബാല്‍ എന്ന പേരിൽ പുതിയ പ്ലാനിനു തുടക്കമിട്ടു.നോണ്‍ ലിങ്ക്ഡ്, നോണ്‍ പാര്‍ട്ടിസിപ്പേറ്റിങ്, എന്‍ഡോവ്‌മെന്റ് പോളിസിയാണിത്.കുട്ടികൾക്ക് 30 ദിവസം മാത്രം പ്രായം ആവുമ്പോൾ തന്നെ നമ്മുക്ക് ഈ പ്ലാൻ തുടങ്ങാവുന്നതാണ്.
ഉയർന്ന പ്രായപരിധി 13 വയസ്സാണ്.കുറഞ്ഞത് 18 വയസ്സ് എങ്കിലും ആവണം ഈ പോളിസി തീരുബോൾ കുട്ടിയുടെ പ്രായം.പരമാവധി പ്രായം 25 വയസ്സാണ്.കുട്ടിയുടെ ഉപരിപഠനത്തിന് വേണ്ടി വരുന്ന ചെലവ് മുന്‍കൂട്ടി കണ്ടാണ് ഈ പ്ലാനിന് രൂപം നല്‍കിയിരിക്കുന്നത്. ഓരോ പോളിസി വര്‍ഷം കഴിയുന്തോറും ഗ്യാരണ്ടീഡ് അഡീഷന്‍ ലഭിക്കും.
ആയിരം രൂപയുടെ ബേസിക് സം അഷ്വേര്‍ഡിന് 80 രൂപ നിരക്കിലാണ് ഗ്യാരണ്ടീഡ് അഡീഷന്‍ ലഭിക്കുക. പോളിസിയുടെ കാലാവധി തീരും വരെ ഗ്യാരണ്ടീഡ് അഡീഷന്‍ തുടരും.ലിമിറ്റഡ് പ്രീമിയം പേ പോളിസികള്‍ക്കും സിംഗിള്‍ പ്രീമിയം പോളിസികള്‍ക്കുമുള്ള ഏറ്റവും കുറഞ്ഞ പോളിസി കാലാവധി യഥാക്രമം 10 വര്‍ഷവും അഞ്ച് വര്‍ഷവുമാണ്.
Read more ….
സിംഗിള്‍, ലിമിറ്റഡ് പ്രീമിയം പേ പോളിസികളുടെ പരമാവധി പോളിസി കാലാവധി 25 വര്‍ഷമാണ്.ഏറ്റവും കുറഞ്ഞ സം അഷ്വേര്‍ഡ് 2 ലക്ഷം രൂപയാണ്. എന്നാല്‍ പരമാവധി സം അഷ്വേര്‍ഡ് തുകയ്ക്ക് പരിധിയില്ല. കാലാവധി എത്തുമ്പോള്‍ ഗ്യാരണ്ടീഡ് അഡീഷനുകള്‍ കൂടി ചേര്‍ത്ത് സം അഷ്വേര്‍ഡ് നല്‍കും. മെച്യൂരിറ്റി തുക അഞ്ച്, 10 അല്ലെങ്കില്‍ 15 വര്‍ഷങ്ങളില്‍ തവണകളായി സെറ്റില്‍മെന്റ് ഓപ്ഷനുകളിലൂടെ ലഭിക്കാനും ഓപ്ഷനുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് എല്‍ഐസിയുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.