തിരുവനന്തപുരം: മാധ്യമങ്ങളെ ഔട്ട്‌ലറ്റുകളിൽ പ്രവേശിപ്പിക്കരുതെന്നും ദൃശ്യങ്ങളെടുക്കാൻ അനുവദിക്കരുതെന്നും സപ്ലൈകോ എം.ഡി. ശ്രീരാം വെങ്കിട്ടരാമൻ ഉത്തരവിറക്കിയത്തിൽ പ്രതികരിച്ച് ജെ ആർ അനിൽ.സപ്ലൈകോയിൽ ദൃശ്യങ്ങൾ പകർത്തുന്നതിന് അനുവാദം ചോദിക്കണമെന്നും അനുവാദം ഇല്ലാതെ ദൃശ്യങ്ങൾ പകർത്തുന്നത് സ്ഥാപനത്തിന്റെ തകർച്ചക്ക് കരണമാകുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.
ഓൺലൈൻ മാധ്യമങ്ങൾ എന്ന പേരിൽ പലരും എത്തുകയാണെന്നും അനുവാദം ഇല്ലാതെ ദൃശ്യങ്ങൾ പകർത്തുകയാണെന്നും ഇത് തകർച്ചക്ക് കരണമാകുന്നുവെന്നും കൂട്ടിച്ചേർത്തു.മാധ്യമങ്ങളെ ഔട്ട്‌ലറ്റുകളിൽ പ്രവേശിപ്പിക്കരുതെന്നും ദൃശ്യങ്ങളെടുക്കാൻ അനുവദിക്കരുതെന്നും സപ്ലൈകോ എം.ഡി. ശ്രീരാം വെങ്കിട്ടരാമൻ ഉത്തരവിറക്കിയത് കഴിഞ്ഞ ദിവസമാണ്.
സബ്‌സിഡി തുക കുറയ്ക്കാനുള്ള മന്ത്രിസഭാ തീരുമാനപ്രകാരം ബുധനാഴ്ച മുതല്‍ കൂടിയ വില ഔട്ട്‌ലറ്റുകളില്‍ പ്രാബല്യത്തില്‍ വന്നു. ഇതിന്റെ തൊട്ടുതലേന്നായിരുന്നു സര്‍ക്കുലര്‍.വലിയ റീട്ടെയിൽ ശൃംഖലകളോട് മത്സരിച്ചാണ് സംസ്ഥാനത്തുടനീളം ഈ മേഖലയിൽ സപ്ലൈകോ പ്രവർത്തിക്കുന്നത്. സപ്ലൈകോയുടെ പ്രതിച്ഛായയും പ്രശസ്തിയും കളങ്കപ്പെടുത്താൻ ബോധപൂർവ്വമായി നടത്തുന്ന പ്രവർത്തനങ്ങൾ വ്യവസായത്തെ പ്രതികൂലമായി ബാധിക്കും.
Read more ….
- മണിപ്പൂർ കലാപത്തിന് ഇടയാക്കിയ ഉത്തരവിലെ വിവാദ ഭാഗം കോടതി നീക്കി; വിധി കാരണം പൊലിഞ്ഞത് 180ലേറെ ജീവനുകൾ
- കുട്ടിക്കാലത്തെ പ്രിയപ്പെട്ട ഐറ്റം: പഞ്ഞി മിട്ടായിക്ക് ഇന്ത്യയിൽ വിലക്ക്
- കേന്ദ്ര നിർദേശപ്രകാരം കർഷക സമരവുമായി ബന്ധപ്പെട്ട അക്കൗണ്ടുകൾ മരവിപ്പിച്ച് എക്സ്
- യമനിലെ ഹൂതി നിയന്ത്രണ മേഖലകളിൽ അഞ്ചു തവണ വ്യോമാക്രമണം നടത്തി അമേരിക്ക
- ശീതീകരിച്ച ഭ്രൂണങ്ങൾ നിയമപ്രകാരം കുട്ടികളാണെന്ന അലബാമ സുപ്രീം കോടതിവിധി ചർച്ചയാകുന്നു
അതിനാൽ അനുമതിയില്ലാതെ മാധ്യമങ്ങൾ ഉൾപ്പെടെ പുറത്തുനിന്നുള്ളവർ ദൃശ്യങ്ങൾ ചിത്രീകരിക്കുന്നത് അനുവദിക്കരുത്. സപ്ലൈകോയെക്കുറിച്ചുള്ള ധാരണകൾ കൂടുതൽ മോശമാക്കുമെന്നതിനാൽ ജീവനക്കാർ അത്തരത്തിലുള്ള അഭിമുഖങ്ങൾ നൽകരുത്. ഇക്കാര്യങ്ങൾ ഉടൻ പ്രാബല്യത്തിൽ വരുത്തണം. നിർദേശങ്ങൾ കർശനമായി പാലിച്ചില്ലെങ്കിൽ അച്ചടക്കനടപടിയുണ്ടാവും- ഉത്തരവിൽ പറയുന്നു.