ആസിഡ് റിഫ്ലെക്സ് എന്ന് അറിയപ്പെടുന്ന നെഞ്ചെരിച്ചിൽ, നെഞ്ചിലെ എല്ലിനു തൊട്ടു പിന്നിലുണ്ടാകുന്ന എരിച്ചിലും വേദനയുമാണ്.ഹൃദയത്തിലേക്ക് രക്തപ്രവാഹം കുറയുന്നതു മൂലമോ ഹൃദയാഘാതം മൂലമോ നെഞ്ചെരിച്ചിൽ വരാം എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
നെഞ്ചെരിച്ചിൽ, ആൻജൈന ഹൃദയാഘാതം ഇവയെല്ലാം ഒരു പോലെ തോന്നും. വ്യത്യാസം അറിയണമെങ്കിൽ വിദഗ്ധമായ ശാരീരിക പരിശോധന ആവശ്യമാണ്. ഹൃദയാഘാതമാണോ എന്ന് തിരിച്ചറിയാൻ വളരെ പെട്ടെന്ന് തന്നെ വൈദ്യസഹായം തേടണം. കൊഴുപ്പും എരിവുമുള്ള ഭക്ഷണം കഴിക്കുന്നതു മൂലം നെഞ്ചെരിച്ചിൽ വരാം. ഇത് മരുന്നിലൂടെയും ഭക്ഷണ നിയന്ത്രണത്തിലൂടെയും സമ്മർദം അകറ്റുന്നതിലൂടെയും നിയന്ത്രിക്കാം.
നെഞ്ചെരിച്ചിലിന് പ്രധാനമായും കാരണമാകുന്നത്
നെഞ്ചിൽ, മുകൾഭാഗത്തുൾപ്പെടെ അനുഭവപ്പെടുന്ന ഒരുതരം പൊള്ളുന്ന പോലുള്ള സംവേദനം ആണ്.
ഭക്ഷണം കഴിച്ചശേഷമാണ് മിക്കവാറും നെഞ്ചെരിച്ചിൽ ഉണ്ടാകുന്നത്.
ഇത് ഉറക്കത്തിൽ നിന്നും നിങ്ങളെ ഉണർത്താം. അന്റാസിഡുകൾ കഴിക്കുന്നതിലൂടെ ആശ്വാസം ലഭിക്കും.
നെഞ്ചെരിച്ചിലിനോടൊപ്പം വായിൽ ഒരു പുളി രുചിയും അനുഭവപ്പെടാം.
ആൻജൈനയോ ഹൃദയാഘാതമോ ആണെങ്കിൽ
ഓക്കാനം
ദഹനക്കേട്
നെഞ്ചെരിച്ചിൽ, വയറുവേദന
വിയർപ്പ്
ക്ഷീണവും തളർച്ചയും
തലകറക്കം
കാൻസര്‍
അന്നനാളത്തിലെ കാൻസറിന്റേതാകാം.
ദഹനത്തെ ബാധിക്കുന്ന ഈ കാൻസറിന്റെ ലക്ഷണങ്ങൾ ഇവയാണ്.
ഭക്ഷണം ഇറക്കാൻ പ്രയാസം അനുഭവപ്പെടുക.
കടുത്ത നെഞ്ചെരിച്ചിലും ആസിഡ് റിഫ്ലക്സും.
ഏമ്പക്കം ഉൾപ്പെട്ട ദഹനക്കേടിന്റെ ലക്ഷണങ്ങൾ.
കുടൽ വ്രണങ്ങൾ
ഗ്യാസ്ട്രിക് അൾസർ എന്നും അറിയപ്പെടുന്ന ഇത് വയറിന്റെ പാളിയിലാണുണ്ടാവുന്നത്. വയറിനു മധ്യത്തില്‍ ഉണ്ടാകുന്ന എരിച്ചിൽ ആണ് സാധാരണ ലക്ഷണം. മറ്റ് ലക്ഷണങ്ങൾ ദഹനക്കേട്, നെഞ്ചെരിച്ചിൽ, വിശപ്പില്ലായ്മ, ശരീരഭാരം കുറയുക, കൊഴുപ്പുള്ള ഭക്ഷണം കഴിച്ചാലുടൻ ഏമ്പക്കം എന്നിവയാണ്.
- read more…..
- ഒരു നുള്ളു പെരും ജീരകം മതി കൊളസ്‌ട്രോൾ 7 ദിവസം കൊണ്ട് മാറും: പണ്ടുള്ളവർ പ്രയോഗിച്ചിരുന്ന ഈ വിദ്യ നിങ്ങൾക്കറിയുമോ?
- താടിയും,മുടിയും പൊഴിയാതിരിക്കാനും, നരയ്ക്കാതിരിക്കാനും ഇതിനേക്കാൾ മികച്ച വഴിയില്ല: ഇവ ശീലമാക്കി നോക്കു
- കാലിൽ കാണപ്പെടുന്ന നീര് ഈ രോഗങ്ങളുടെ സൂചനയാണ്: അറിയാതെ പോകരുത് ഇവയെ കുറിച്ചു
- ഈ ശീലങ്ങൾ നിങ്ങൾക്കുണ്ടോ? എല്ലുകളുടെ ബലക്ഷയത്തിനിവ ഉറപ്പായും കാരണമാകും
- തൊണ്ട വേദനയും ശരീരവേദനയും ഉണ്ടോ? നിസ്സാരമായി കാണരുത് ഈ ലക്ഷണങ്ങളെ; ചൂട് കാലത്തെ വൈറസ് നിങ്ങൾക്കൊപ്പമുണ്ട്
ഹെർണിയ
അൻപതു വയസു കഴിഞ്ഞ ആളുകളിൽ ഇത് സാധാരണമാണ്. വയറിന്റെ ഒരുഭാഗം നെഞ്ചിലേക്ക് നീങ്ങുന്നതു കൊണ്ടാണ് ഇത് സംഭവിക്കുന്നത്. ഭക്ഷണം കഴിച്ച ശേഷം നെഞ്ചെരിച്ചിൽ അനുഭവപ്പെടാം. ആസിഡ് റിഫ്ലക്സും ശ്വാസദുർഗന്ധവും ഇതോടൊപ്പം ഉണ്ടാവാം. ഭക്ഷണം ഇറക്കാൻ പ്രയാസവും വേദനയും ഉണ്ടാകാം.