കൊളസ്ട്രോൾ മൂലം നേരിടുന്ന ബുദ്ധിമുട്ടുകൾ അനവധിയാണ്. ഇഷ്ടപ്പെട്ടൊരു ഭക്ഷണം കഴിക്കാൻ സാധിക്കില്ല, അതിനൊപ്പം ഇടയ്ക്കിടെയുള്ള കൈ പെരുപ്പം, കാൽ കഴപ്പ് തുടങ്ങിയവയെല്ലാം അനുഭവപ്പെടും. കൊളസ്‌ട്രോൾ കുറയ്ക്കാൻ പെരും ജീരകം ഞ്ഞിങ്ങളെ സഹായിക്കും. ഇവ സ്ഥിരമായി ഉപയോഗിച്ചാൽ കൊളസ്‌ട്രോൾ ലെവൽ താനെ കുറയും.
പെരുംജീരകത്തിന് ആരോഗ്യഗുണങ്ങൾ നിരവധിയാണ്. ഭക്ഷണത്തിൽ പതിവായി പെരുംജീരകം ഉൾപ്പെടുത്തുന്നത് ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കി ഹൃദ്രോഗത്തെ അകറ്റും.
പെരുംജീരകത്തിന്റെ ഗുണങ്ങൾ എന്തെല്ലാം
പെരുംജീരക വെള്ളത്തിൽ ആന്റിഓക്സിഡന്റുകൾ ധാരാളമുണ്ട്. ഇത് ഫ്രീ റാഡിക്കലുകളെ തുരത്തുകയും ഓക്സീരണ സമ്മർദം അകറ്റുകയും ചെയ്യുന്നു. ഇത് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നു.
പെരുംജീരകത്തിന് ഡൈയൂററ്റിക് ഗുണങ്ങൾ ഉണ്ട്. വിഷാംശങ്ങളെ നീക്കുകയും മൂത്രം കൂടുതൽ ഉണ്ടാകാൻ സഹായിക്കുകയും ചെയ്യും. കൂടാതെ അമിത കൊളസ്ട്രോളിനെ അകറ്റാനും പെരുംജീരക വെള്ളം സഹായിക്കുന്നു.
പെരുംജീരകത്തിന്റെ ആന്റി ഇൻഫ്ലമേറ്ററി സംയുക്തങ്ങൾ ഉണ്ട്. ഇത് ഇൻഫ്ലമേഷൻ അകറ്റുന്നു. പെരുംജീരകവെള്ളം കുടിക്കുന്നത് ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും സഹായിക്കുന്നു.
കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിൽ കരളിനും പ്രധാന പങ്കുണ്ട്. പെരുംജീരകത്തിന് െഹപ്പറ്റോപ്രൊട്ടക്റ്റീവ് ഗുണങ്ങളുണ്ട്. ഇത് കരളിന് ക്ഷതങ്ങളുണ്ടാകാതെ രക്ഷിക്കുന്നു. പെരുംജീരക വെള്ളം കുടിക്കുന്നതിലൂടെ കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും അത് ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കുകയും ചെയ്യും.
- Read more……
- പരവേശവും,ക്ഷീണവും; എത്ര വെള്ളം കുടിച്ചാലും മാറാത്ത ദാഹവും: ഈ ലക്ഷണങ്ങൾ നിസ്സരമായി തള്ളിക്കളയരുത്
- കുടവയറൊരു പ്രശ്നമാണോ? ചാടിയ വയർ ഒറ്റ മാസം കൊണ്ട് കുറയ്ക്കാം: ഇതിനേക്കാൾ മികച്ചൊരു വഴി വേറെയില്ല
- മൂത്രാശയ ക്യാൻസർ എങ്ങനെ തിരിച്ചറിയാം? എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം? നിങ്ങൾക്ക് ഈ ലക്ഷണങ്ങളുണ്ടോ ?
- ഏത് അരിമ്പാറയും ഐസ് പോലെ അലിയിച്ചു കളയാം; പണ്ടുള്ളവർ ഉപയോഗിച്ചിരുന്ന ഈ ട്രിക്കുകൾ അറിഞ്ഞു വയ്ക്കു
- ഈ ലക്ഷണങ്ങൾ സ്ട്രോക്ക് വരുന്നതിന്റെ മുന്നറിയിപ്പാണ്; ഇവ നിങ്ങൾക്കുണ്ടെങ്കിൽ തള്ളികളയരുത്
ശരീരഭാരം നിയന്ത്രിക്കാനും പെരുംജീരകം സഹായിക്കും. ഇടയ്ക്കിടെ പെരുംജീരകവെള്ളം കുടിക്കുന്നത് വിശപ്പകറ്റാനും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും സഹായിക്കും. ശരീരഭാരം കുറയുന്നതോടൊപ്പം കൊളസ്ട്രോൾ നിലയും മെച്ചപ്പെടുന്നു.
കൊളസ്ട്രോളിന്റെ ഉയർന്ന അളവ്, ഹൃദയാരോഗ്യത്തെ ദോഷകരമായി ബാധിക്കും. പതിവായി പെരുംജീരകവെള്ളം കുടിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. ചീത്തകൊളസ്ട്രോൾ ആയ എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാനും പെരും ജീരകം സഹായിക്കും