മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്ന വിശ്വപ്രഖ്യാതമായ പ്രസ്താവനയ്ക്ക് ഇതിലും വലിയ ഉദാഹരണമുണ്ടാകില്ല. വിശ്വഹിന്ദു പരിഷത്തിന്റെ ദൈവ ചിന്തകളെ മൃഗങ്ങളുടെ അടുത്തെത്തിക്കുമ്പോള്‍ മതം എത്രത്തോളം മനുഷ്യനെ കറുത്തിരുണ്ട യുഗത്തില്‍ നിര്‍ത്തിയിരിക്കുന്നു എന്ന് മനസ്സിലാകും. ബംഗാളിലെ സിലിഗുരി സഫാരി പാര്‍ക്കിലെ രണ്ടു സിംഹങ്ങളെയാണ് വ്യത്യസ്ത മത വിഭാഗത്തില്‍പ്പെട്ട സിംഹങ്ങളെന്ന് ചാപ്പ കുത്തിയിരിക്കുന്നത്. മൃഗങ്ങള്‍ക്ക് പേരിടുന്നതിലും മതം കാണുന്നവരുണ്ടോ എന്നതാണ് ചിന്തിക്കേണ്ടത്. ഉണ്ടെന്നാണ് ഉത്തരം കിട്ടുന്നതെങ്കില്‍ നമ്മള്‍ ഭയക്കണം. മതം മയക്കിയ മനുഷ്യര്‍ എന്തും ചെയ്യാന്‍ മടിക്കില്ല. സിംഹങ്ങള്‍ വിടിച്ച പുലിവാലിന് പരിഹാരം കാണേണ്ടത് മൃഗങ്ങളല്ല. മനുഷ്യരാണം്. നീതി പീഠങ്ങളാണ്.
അവര്‍ ചോദിച്ച ചോദ്യങ്ങളുടെ പ്രസക്തി ഇക്കാലത്ത് വര്‍ദ്ധിക്കുകയാണെന്ന് കൂടി തിരിച്ചറിയണം. സീത എന്ന പെണ്‍സിംഹത്തെ അക്ബര്‍ എന്ന ആണ്‍സിംഹത്തിനൊപ്പം പാര്‍പ്പിക്കുന്നതിനെതിരെയായിരുന്നു ഹര്‍ജിയുമായി വിശ്വഹിന്ദു പരിഷത്ത് കല്‍ക്കട്ട ഹൈക്കോടതിയെ സമീപിച്ചത്. സിംഹത്തിന് എന്തിനാണ് പ്രത്യേകിച്ചൊരു പേര്. ഇതാണ് രാജ്യം അഭിമുഖീകരിക്കുന്ന വലിയ പ്രശ്‌നം. രാജ്യത്തെ മറ്റെല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടു കഴിഞ്ഞു. ഇനി പുതിയ വിഷയങ്ങള്‍ ഉണ്ടായാലേ പരിഹരിക്കാന്‍ കഴിയൂ എന്ന സാഹചര്യമാണ് ഇന്ത്യയിലുള്ളത്. അതുകൊണ്ടാണ് സിംഹത്തെയും അതിന്റെ പേരിനെയും മതത്തില്‍ കൊണ്ടു കെട്ടി വിഷയമാക്കിയത്. നിരന്തരം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നവരുടെ വിഷയങ്ങള്‍ കേട്ടാല്‍ കോമഡിയായി തോന്നും.
എന്നാല്‍, ഈ കോമഡി ട്രാജഡിയിലേക്ക് വഴി മാറാന്‍ അധിക സമയം വേണ്ട എന്നതാണ് സത്യം. അങ്ങനെയൊരു കോമഡിയാണ് കഴിഞ്ഞ 17ന് കൊല്‍ക്കത്തയില്‍ നടന്നത്. വിശ്വഹിന്ദു പരിഷത്തുകാരാണ് കൊമേഡിയന്‍മാര്‍. അവരുടെ കണ്ണിലൂടെ നോക്കുമ്പോള്‍ വളരെ വലുതും കോടതിയുടെ കണ്ണിലൂടെ നോക്കിയപ്പോള്‍ വളരെ ചെറുതുമായ ഒരു വിഷയം. അതാണ് സിംഹത്തിന്റെ പേരിലെ മതം.സിംഹത്തിന് എന്തിനാണ് പ്രത്യേകിച്ചൊരു പേര്. ഇതാണ് രാജ്യം അഭിമുഖീകരിക്കുന്ന വലിയ പ്രശ്‌നം. രാജ്യത്തെ മറ്റെല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടു കഴിഞ്ഞു. ഇനി പുതിയ വിഷയങ്ങള്‍ ഉണ്ടായാലേ പരിഹരിക്കാന്‍ കഴിയൂ എന്ന സാഹചര്യമാണ് ഇന്ത്യയിലുള്ളത്. അതുകൊണ്ടാണ് സിംഹത്തെയും അതിന്റെ പേരിനെയും മതത്തില്‍ കൊണ്ടു കെട്ടി വിഷയമാക്കിയത്.
നിരന്തരം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നവരുടെ വിഷയങ്ങള്‍ കേട്ടാല്‍ കോമഡിയായി തോന്നും. എന്നാല്‍, ഈ കോമഡി ട്രാജഡിയിലേക്ക് വഴി മാറാന്‍ അധിക സമയം വേണ്ട എന്നതാണ് സത്യം. അങ്ങനെയൊരു കോമഡിയാണ് കഴിഞ്ഞ 17ന് കൊല്‍ക്കത്തയില്‍ നടന്നത്. വിശ്വഹിന്ദു പരിഷത്തുകാരാണ് കൊമേഡിയന്‍മാര്‍. അവരുടെ കണ്ണിലൂടെ നോക്കുമ്പോള്‍ വളരെ വലുതും കോടതിയുടെ കണ്ണിലൂടെ നോക്കിയപ്പോള്‍ വളരെ ചെറുതുമായ ഒരു വിഷയം. അതാണ് സിംഹത്തിന്റെ പേരിലെ മതം. സിലിഗുരി സഫാരി പാര്‍ക്കില്‍ സീത എന്ന പെണ്‍സിംഹത്തെ അക്ബര്‍ എന്ന ആണ്‍സിംഹത്തിനൊപ്പം പാര്‍പ്പിക്കുന്നതിനെതിരെ ഹര്‍ജിയുമായി വിശ്വഹിന്ദു പരിഷത്താണ് കല്‍ക്കട്ട ഹൈക്കോടതിയെ സമീപിച്ചത്. വനം വകുപ്പ് തീരുമാനം മതവികാരം വ്രണപ്പെടുത്തുന്നതാണ് എന്നാരോപിച്ച് ഹൈക്കോടതിയുടെ ജല്‍പായ്ഗുരി സര്‍ക്യൂട്ട് ബെഞ്ചിനെ സമീപിച്ചത്.
സിംഹങ്ങള്‍ക്ക് യുക്തിരഹിതമായി പേരിട്ടെന്നും, മതവികാരം വ്രണപ്പെടുത്തുന്നതാണു നടപടിയെന്നും മതപരമായുള്ള പേരിടുന്നതു തടയണമെന്നും ചൂണ്ടിക്കാട്ടി ഈ മാസം 17നാണ് ഹര്‍ജി ഫയല്‍ ചെയ്തത്. ഈ വാര്‍ത്ത വെറും കൗതുക വാര്‍ത്തയായാണ് മാധ്യമങ്ങള്‍ കണ്ടതെങ്കിലും ചെറുതല്ലാത്ത പക്ഷക്കാര്‍ വര്‍ഗീയമായി തന്നെ കണ്ടു. സിഹങ്ങള്‍ ഒരു കൂട്ടില്‍ കിടക്കുന്നതിനെയല്ല, സീതയെന്ന പേരും അക്ബര്‍ എന്ന പേരുമാണ് പ്രശ്‌നം. എന്നാല്‍, വി.എച്ച്.പി സീതയ്ക്കു വേണ്ടിയാണ് കോടതിയിലെത്തിയതെന്ന് ഉറപ്പിക്കാം. പക്ഷെ, അക്ഹബറിന്റെ പേരിലുള്ള ഹര്‍ജിയുമായി ആരും എത്തിയിട്ടുമില്ല. അപ്പോള്‍ പ്രശ്‌നം സീതയ്ക്കാണ്. അയോദ്ധ്യയില്‍ പുതിയ രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠ കഴിഞ്ഞതേയുള്ളൂ.
അപ്പോഴേക്കും മമതയുടെ കൊല്‍ക്കത്തയിലെ മൃഗശാലയില്‍ സീതയ്ക്ക് ജയില്‍വാസമോ. അതും അന്യ മതസ്തനൊപ്പം. എങ്ങനെ സഹിക്കും. ഒരു തര്‍ക്കത്തിനു വേണമെങ്കില്‍ പറയാനാകുന്ന കാര്യം ഇതാണ്. സിംഹവും സീതയും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. രാമനുമായി സീത വനവാസത്തിന് പോകുന്നത് കാട്ടിലാണ്. അയോദ്ധ്യയിലെ രാജാവായ രാമനും രാജ്ഞിയായ സീതയും വനവാസം നടത്താന്‍ പോകുന്ന കാട്ടിലെ രാജാവാണ് സിംഹം. കാടാണ് രാമന്റെയും സീതയുടെയും ലക്ഷ്മണന്റെയും വാസസ്ഥലമായത്. കാടിന്റെ അധിപനായ സിംഹത്തിന്റെ കാരുണ്യത്തില്‍ വനവാസം നടത്തിയ സീതയുടെ പേര് ഒരു സിംഹത്തിനിട്ടാല്‍ എന്താണ് കുഴപ്പം. മാത്രമല്ല, വനവാസ കാലത്ത് കാട്ടില്‍ കഴിയാന്‍ അനുമതി നല്‍കിയ വന രാജാവിനോടുള്ള കടപ്പാടിന്റെ പേരില്‍, അത് സാക്ഷാല്‍ സീത തന്നെ ക്ഷമിച്ചോളും.
ഇനി കാര്യത്തിലേക്കു വരാം. സിംഹത്തിന് സീത എന്നു പേരിട്ടാല്‍ എന്താണു ബുദ്ധിമുട്ടെന്ന് വിഎച്ച്പിയോട് കല്‍ക്കട്ട ഹൈക്കോടതി തിരിച്ചു ചോദിച്ചിരിക്കുകയാണ്. ഹിന്ദു മതത്തില്‍ മൃഗങ്ങളും ദൈവങ്ങള്‍ അല്ലേയെന്നും ജസ്റ്റിസ് സൗഗത ഭട്ടാചാര്യ ചോദിച്ചു. ഹിന്ദു വിശ്വാസത്തെ അപമാനിക്കുന്നതാണ് അക്ബറിനെ സീതയ്ക്കൊപ്പം ഒരേ കൂട്ടിലിട്ടത് എന്നാണ് വിഎച്ച്പിയുടെ വാദം. പെണ്‍ സിംഹത്തിന്റെ പേരു മാറ്റണമെന്നും അവര്‍ ആവശ്യപ്പെട്ടു. ബംഗാള്‍ വനംവകുപ്പും ബംഗാള്‍ സഫാരി പാര്‍ക്ക് ഡയറക്ടറുമാണ് എതിര്‍കക്ഷികള്‍. ഈ മാസം 13 ന് ആണ് ഇണചേര്‍ക്കുന്നതിനായി ത്രിപുരയിലെ സെപാഹിജാല സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്നും സിംഹങ്ങളെ ബംഗാളില്‍ എത്തിച്ചത്. അക്ബറിന് 7 വയസ്സും സീതയ്ക്ക് 5 വയസ്സുമാണു പ്രായം.
സിഹത്തിന്റെ പേരില്‍ മതവികാരം വ്രണപ്പെട്ടെങ്കില്‍ സീതയെന്ന സിംഹത്തിന്റെ പ്രായത്തിലും പ്രശ്‌നം ഉന്നയിക്കേണ്ടതല്ലേ. സീത എന്ന സിംഹത്തിന് വയസ്സ് അഞ്ചാണ്. അക്ബറിന് ഏഴും. ശൈശവ കാലത്തെ ലൈംഗിക വേഴ്ച കുറ്റകരമാണ്. സീതയെന്ന അഞ്ചു വയസ്സുകാരിയെ എന്തിനാണ് ഏഴു വയസ് പ്രായം മാത്രമുള്ള അക്ബറിന്റെ കൂട്ടില്‍ ഇട്ടത്. സീതിയുടെ കുട്ടിക്കാലത്തെ ഒര്‍മ്മ വരുന്ന വി.എച്ച്.പിക്കാര്‍ക്ക് എങ്ങനെ ഇത് സഹിക്കും. വനവാസികളായ ട്രൈബല്‍ മേഖലയിലെ പെണ്‍കുട്ടികള്‍ക്ക് എങ്ങാനും സീതയെന്നു പേരിട്ടാല്‍ ഇവര്‍ എങ്ങനെയാണ് സഹിക്കുക എന്നതും ചിന്തിക്കേണ്ടതാണ്.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക