വേനല്‍ കനക്കുന്ന സാഹചര്യത്തില്‍ ജലജന്യ രോഗങ്ങള്‍ക്കും ഭക്ഷ്യവിഷബാധക്കുമെതിരെ ജാഗ്രത പാലിക്കണമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ്. വഴിയോര കച്ചവടക്കാര്‍ മുതല്‍ എല്ലാ കടക്കാരും ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണം. മലിനമായ വെള്ളത്തില്‍ നിന്നുണ്ടാക്കുന്ന ഐസിന്‍റെ ഉപയോഗത്താല്‍ പല രോഗങ്ങളും ഉണ്ടാകാന്‍ സാധ്യത കൂടുതലായതിനാല്‍ ശുദ്ധജലം ഉപയോഗിച്ച് ഐസ് ഉണ്ടാക്കാന്‍ ശ്രദ്ധിക്കണം. ചൂടുകാലത്ത് ആഹാര സാധനങ്ങള്‍ പെട്ടന്ന് കേടുവരുന്നതിനാല്‍ ഭക്ഷണ സാധനങ്ങള്‍ അടച്ച് സൂക്ഷിക്കണം. ഭക്ഷണ പാഴ്‌സലില്‍ തീയതിയും സ്റ്റിക്കറും പതിപ്പിച്ചിരിക്കണം. നിശ്ചിത സമയം കഴിഞ്ഞ ഭക്ഷണം കഴിക്കരുത്.
നിര്‍ജലീകരണം ഉണ്ടാകാതിരിക്കാന്‍ ദാഹം തോന്നിയില്ലെങ്കിലും ധാരാളം ശുദ്ധജലം കുടിക്കണം. തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. യാത്രാ വേളയില്‍ വെള്ളം കരുതുന്നത് നല്ലതാണ്. കടകള്‍, പാതയോരങ്ങൾ എന്നിവിടങ്ങളിൽ നിന്നും ജ്യൂസ് കുടിക്കുന്നവര്‍ ഐസ് ശുദ്ധജലത്തില്‍ നിന്നുണ്ടാക്കിയതാണെന്ന് ഉറപ്പ് വരുത്തണം.
വ്യാപാരികള്‍ക്കുള്ള നിര്‍ദേശം
- കാലാവധി കഴിഞ്ഞ പാല്‍ ഉപയോഗിക്കരുത്.
- ജ്യൂസ് ഉണ്ടാക്കാനുള്ള വെള്ളം ശുദ്ധമാണെന്ന് ഉറപ്പാക്കണം.
- കടകള്‍ക്ക് ഭക്ഷ്യസുരക്ഷാ ലൈസന്‍സ് നിര്‍ബന്ധം
- നാരങ്ങ പിഴിയാന്‍ ഉപയോഗിക്കുന്ന ഉപകരണം, മറ്റ് പാത്രങ്ങള്‍, കത്തി, കട്ടിങ് ബോര്‍ഡ് എന്നിവ അണുവിമുക്തമാക്കണം.
- അംഗീകൃത ഫാക്ടറികളില്‍ നിന്ന് ഭക്ഷ്യയോഗ്യമായ ഐസ് മാത്രമേ വാങ്ങാവൂ.
- വ്യക്തിശുചിത്വം പാലിക്കണം.
അംഗീകൃതമല്ലാത്തതും വ്യാജവുമായ ഭക്ഷണം വിറ്റാല്‍ ഭക്ഷ്യസുരക്ഷാ നിയമ പ്രകാരം കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ സുരക്ഷാ അസി. കമീഷണര്‍ അറിയിച്ചു.
Read More:
- 23 വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് ഇന്ന്; 88 സ്ഥാനാർത്ഥികൾ സ്ത്രീകൾ
- മുഖ്യമന്ത്രിയുടെ മുഖാമുഖം: നവകേരള സ്ത്രീ സദസ് ഇന്ന്; വിവിധ മേഖലകളിലെ 2000ത്തോളം സ്ത്രീകൾ പങ്കെടുക്കും
- അറസ്റ്റിൻ്റെ നിഴലിലുള്ള കെ.എം.എബ്രഹാമിന് ക്യാബിനറ്റ് പദവി; പൂച്ചപെറ്റ് കിടക്കുന്ന ഖജനാവിന് കോടികൾ നഷ്ടമുണ്ടാക്കുന്ന തീരുമാനത്തിന് പിന്നിലെന്ത്? അടുത്ത ക്യാബിനറ്റ് പദവിയിൽ എത്താൻ പോകുന്ന അവതാരം ആര്?
- ലോൺ ആപ്പ് തട്ടിപ്പിൽ കേരളത്തിലെ ആദ്യ അറസ്റ്റ്; തട്ടിപ്പ് സംഘത്തെ പിടികൂടിയത് ഗുജറാത്തിൽ നിന്ന്
- ചൂട് കൂടുന്നു; 8 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക