കോയമ്പത്തൂർ: റൂറൽ ആഗ്രികൽചർൽ വർക്ക് എക്സ്പീരിയൻസിന്റെ ഭാഗമായി അമൃത കാർഷിക കോളേജിലെ വിദ്യാർഥികൾ കുറുനല്ലിപാളയം പഞ്ചായത്തിലെ കർഷകർക്കായി തദ്ദേശീയ സാങ്കേതിക പരിജ്ഞാന രീതിയായ എഗ്ഗ് അമിണോ ആസിഡ് എക്സ്ട്രാക്റ്റ് പരിചയപ്പെടുത്തി.
മുട്ട ഒരു പാത്രത്തിൽ വയ്ക്കുക, അതിൽ നാരങ്ങ നീര് ഒഴിക്കുക, മുട്ട പൂർണ്ണമായും മുങ്ങുന്നത് വരെ, പത്ത് ദിവസം അടപ്പ് അടച്ച് വയ്ക്കുക. പത്ത് ദിവസത്തിന് ശേഷം മുട്ട പൊട്ടിച്ച് ലായനി തയ്യാറാക്കുക. ഇതിലേക്ക് തുല്യ അളവിൽ കട്ടിയുള്ള ജിഗറി സിറപ്പ് ചേർത്ത് സെറ്റ് ചെയ്യുക.
പത്തു ദിവസം മാറ്റിവെക്കുക.ലായനി പിന്നീട് തളിക്കുന്നതിന് തയ്യാറാകും. മത്സ്യത്തിൻ്റെ സത്ത് പോലെ ചെടികൾക്ക് ഇത് ഒരു മികച്ച പോഷകമാണ്, മാത്രമല്ല ചെടികളുടെ വളർച്ച വർദ്ധിപ്പിക്കുകയും ചെയ്യും.
ആസ്ത്മയ്ക്കുള്ള മരുന്നായി തേനി ജില്ലയിലെ ശ്രീമതി വീരിയച്ചിന്നമ്മാളാണ് ഇത് ആദ്യം വിഭാവനം ചെയ്തത്.
Read More…..
- അനുവാദമില്ലാത്ത കയറിയിറങ്ങുന്നത് സ്ഥാപനത്തെ തകർക്കും:സപ്ലൈകോ ഉത്തരവിൽ പ്രതികരിച്ച് മന്ത്രി ജി.ആർ അനിൽ
- കാണാതായ രണ്ട് വയസുകാരിയുടെ മാതാപിതാക്കൾ ഒർജിനലോ? ഡിഎൻഎ പരിശോധന നടത്താൻ പൊലീസ്
- പരവേശവും,ക്ഷീണവും; എത്ര വെള്ളം കുടിച്ചാലും മാറാത്ത ദാഹവും: ഈ ലക്ഷണങ്ങൾ നിസ്സരമായി തള്ളിക്കളയരുത്
- കുടവയറൊരു പ്രശ്നമാണോ? ചാടിയ വയർ ഒറ്റ മാസം കൊണ്ട് കുറയ്ക്കാം: ഇതിനേക്കാൾ മികച്ചൊരു വഴി വേറെയില്ല
- ഇടയ്ക്കിടെയുള്ള കണ്ണ് ചൊറിച്ചിൽ കാരണം നിസ്സാരമല്ല; നിങ്ങളുടെ പരിഹാരം ഇവയാണ്
ചെടികളുടെ വളർച്ച, പൂവിടൽ, കായ് വളർച്ച എന്നിവ പ്രോത്സാഹിപ്പിക്കുന്ന ഒരു പോഷക മിശ്രിതമാണിത്. വിളകളിലെ കാൽസ്യം കുറവ് പരിഹരിക്കാൻ ഇത് സഹായിക്കുന്നു.
കോളേജ് ഡീൻ ഡോ.സുധീഷ് മണാലിലിന്റെ നേതൃത്വത്തിൽ വിദ്യാർഥികളായ ഐഫ , ആതിര, നേഹ, ആയിഷ, ദേവനന്ദന, ജയശ്രീ, പാർവതി,കൃഷ്ണ, നക്ഷത്ര ,വരദ, അഭിജിത്, ശ്രീകാന്ത് ,അക്ഷത്ത്, സോന, ദീചന്യ എന്നിവർ പങ്കെടുത്തു.