Mushroom noodles | കുട്ടികള്‍ക്ക് കൊടുക്കാന്‍ സ്വാദിഷ്ടമായ മഷ്‌റൂം ന്യൂഡില്‍സ്

 

ആവശ്യമായ ചേരുവകൾ 

ന്യൂഡില്‍സ് – 200 ഗ്രാം 

മഷ്‌റൂം -300-400 ഗ്രാം 

ഇഞ്ചി(അരിഞ്ഞത്) -അര ടീസ്പൂണ്‍ 

വെളുത്തുള്ളി(അരിഞ്ഞത്) -അര ടേബിള്‍ 

സ്പൂണ്‍ പച്ചമുളക് -ഒരു ടീസ്പൂണ്‍ 

കുരുമുളക് -അര ടീസ്പൂണ്‍ 

സ്പ്രിങ് ഒണിയന്‍ -അര കപ്പ് 

എണ്ണ -2.5 ടേബിള്‍ സ്പൂണ്‍ 

സോയ സോസ് -ഒരു ടീസ്പൂണ്‍ 

വിനാഗിരി -ഒരു ടീസ്പൂണ്‍ 

ഉപ്പ് -ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം 

   ഒരു പാത്രത്തില്‍ ന്യൂഡില്‍സ് എടുത്ത് ആവശ്യത്തിന് വെള്ളം ചേര്‍ത്ത് വേവിച്ചെടുക്കുക. ഒരു പാന്‍ അടുപ്പത്ത് വെച്ച് നന്നായി ചൂടായ ശേഷം എണ്ണയൊഴിച്ച് അരിഞ്ഞുവെച്ചിരിക്കുന്ന വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് എന്നിവ ചേര്‍ത്ത് നന്നായി വഴറ്റിയെടുക്കുക. 

   എരിവ് കൂടുതല്‍ ആവശ്യമുണ്ടെങ്കില്‍ കൂടുതല്‍ പച്ചമുളക് ചേര്‍ക്കാവുന്നതാണ്. ഇത് നന്നായി വഴന്നുകഴിയുമ്പോള്‍ സ്പ്രിങ് ഒണിയന്‍ ചേര്‍ക്കാം. ഇതും നന്നായി വഴന്നുവന്ന് കഴിയുമ്പോള്‍ ചെറിയ കഷ്ണങ്ങളായി മുറിച്ചെടുത്ത മഷ്‌റൂം ചേര്‍ത്ത് കൊടുക്കാം.

  മീഡിയം തീയില്‍ നന്നായി വേവിച്ചെടുക്കാം. വെന്ത് വരുമ്പോള്‍ കൂണില്‍ നിന്ന് വെള്ളം ഇറങ്ങും. ഇത് പൂര്‍ണമായും വറ്റുന്നത് വരെ വേവിച്ചെടുക്കാം. 

   അപ്പോഴേക്കും കൂണിന്റെ നിറം ചെറിയ ബ്രൗണ്‍നിറമായി മാറിയിട്ടുണ്ടാകും. ഇനി കുരുമുളക് പൊടിച്ചത് ചേര്‍ത്ത് കൊടുക്കാം. ഇതിലേക്ക് സോയ സോസ് ചേര്‍ക്കാം. ശേഷം ഇതിലേക്ക് നേരത്തെ വേവിച്ചെടുത്ത ന്യൂഡില്‍സും ആവശ്യത്തിന് ഉപ്പും കൂടി ചേര്‍ത്തുകൊടുക്കാം. 

   അവസാനമായി വിനാഗിരി കൂടി ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കാം. ആവശ്യമെങ്കില്‍ കുറച്ച് സ്പിങ് ഒണിയന്‍ കൂടി ചേര്‍ത്ത് അലങ്കരിക്കാം. സ്വാദിഷ്ടമായ മഷ്‌റൂം ന്യൂഡില്‍സ് റെഡി.

Read More:

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക