ആവശ്യമായ ചേരുവകൾ
അരി(ബ്രൗണ്‍ റൈസ് എങ്കില്‍ നല്ലത്) -ഒരു കപ്പ്
പച്ചനിറമുള്ള കാപ്സിക്കം വലുത് -ഒന്ന്
സവാള -ഒന്ന്
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് -ഒരു ടീസ്പൂണ്‍
തൈര് -30 മില്ലിലിറ്റര്‍
മല്ലിയില, പുതിന, പച്ചമുളക് അരച്ചെടുത്ത പേസ്റ്റ് -2 ടേബിള്‍ സ്പൂണ്‍
ഗരംമസാല -ഒരു ടീസ്പൂണ്‍
ജീരകം -അര ടീസ്പൂണ്‍
ബേ ലീവ്സ് -2 എണ്ണം
മല്ലിപ്പൊടി -അര ടീസ്പൂണ്‍
ഒലീവ് ഓയില്‍ -ഒരു ടീസ്പൂണ്‍
ഉപ്പ് -ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു നോണ്‍ സ്റ്റിക്ക് പാത്രമെടുത്ത് അതിലേക്ക് എണ്ണയൊഴിച്ച് ചൂടാക്കുക. എണ്ണ നന്നായി ചൂടായി കഴിയുമ്പോള്‍ ജീരകം ചേര്‍ക്കാം. ജീരകം പൊട്ടിക്കഴിഞ്ഞ് ബേ ലീവ്സ് ചേര്‍ക്കാം. ഇത് പതിയെ ഇളക്കിക്കൊടുക്കാം.
ഇതിലേക്ക് നേരത്തെ ചെറുതായി അരിഞ്ഞുവെച്ച സവാള ചേര്‍ത്ത് നന്നായി വഴറ്റാം. സവാള ഇളം ബ്രൗണ്‍ നിറമാകുമ്പോള്‍ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, മല്ലിയില-പുതിനയില പേസ്റ്റ്, തൈര് എന്നിവ ചേര്‍ത്ത് ഇളക്കി വേവിക്കാം.
ഇതിലേക്ക് ഗരം മസാലയും മല്ലിപ്പൊടിയും ചേര്‍ക്കാം. അഞ്ച്-ആറ് മിനിറ്റുവരെ ഇത് വേവിച്ചെടുക്കണം. ശേഷം ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുത്ത കാപ്സിക്കം കൂടി മസാലയിലേക്ക് ചേര്‍ത്ത് ഇളക്കിക്കൊടുക്കാം.
ഇതിലേക്ക് കഴുകിയെടുത്ത് വെച്ചിരിക്കുന്ന അരിയും ഒന്നരഗ്ലാസ് വെള്ളവും ചേര്‍ത്ത് കൊടുക്കാം. ശേഷം പാത്രം നന്നായി അടച്ച് വെച്ച് 15 മിനിറ്റ് നേരമോ ചോറ് പാകത്തിന് വെന്തുവരുന്നത് വരെയോ വേവിച്ചെടുക്കാം. ചൂടോടെ വിളമ്പാം.
Read More:
- 23 വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് ഇന്ന്; 88 സ്ഥാനാർത്ഥികൾ സ്ത്രീകൾ
- മുഖ്യമന്ത്രിയുടെ മുഖാമുഖം: നവകേരള സ്ത്രീ സദസ് ഇന്ന്; വിവിധ മേഖലകളിലെ 2000ത്തോളം സ്ത്രീകൾ പങ്കെടുക്കും
- അറസ്റ്റിൻ്റെ നിഴലിലുള്ള കെ.എം.എബ്രഹാമിന് ക്യാബിനറ്റ് പദവി; പൂച്ചപെറ്റ് കിടക്കുന്ന ഖജനാവിന് കോടികൾ നഷ്ടമുണ്ടാക്കുന്ന തീരുമാനത്തിന് പിന്നിലെന്ത്? അടുത്ത ക്യാബിനറ്റ് പദവിയിൽ എത്താൻ പോകുന്ന അവതാരം ആര്?
- ലോൺ ആപ്പ് തട്ടിപ്പിൽ കേരളത്തിലെ ആദ്യ അറസ്റ്റ്; തട്ടിപ്പ് സംഘത്തെ പിടികൂടിയത് ഗുജറാത്തിൽ നിന്ന്
- ചൂട് കൂടുന്നു; 8 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക