ഓസ്ട്രേലിയയിൽ സഹോദരന്റെ അഴുകിയ മൃതദേഹത്തോടൊപ്പം വയോധിക കഴിഞ്ഞത് 5 വർഷം; ദുരൂഹത

മെൽബണ്‍∙ ഓസ്ട്രേലിയയിലെ മെൽബണിലെ  റസ്സൽ സ്ട്രീറ്റിലെ വീട്ടിൽ സഹോദരന്‍റെ അഴുകിയ മൃതദേഹത്തോടൊപ്പമാണ് അഞ്ച് വർഷമായി എഴുപതുകാരി ഉറങ്ങിയിരുന്നതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സമ്പന്നരായ ആളുകൾ താമസിക്കുന്ന പ്രദേശത്താണ് സംഭവം.  മൃതദേഹത്തോടൊപ്പം ഇത്രയും വർഷമായി സ്ത്രീ ഉറങ്ങുന്ന വിവരം മറ്റൊരു കേസിൽ ഇവരെ പൊലീസ് പിടികൂടിയതോടെയാണ് പുറത്ത് അറിഞ്ഞത്. 

ചപ്പുചവറുകൾ, എലികൾ, ചീഞ്ഞളിഞ്ഞ ഭക്ഷണം, മനുഷ്യ മലം എന്നിവയിലൂടെ ‘അസ്ഥികൂട’ത്തിന് സമീപത്ത് എത്താൻ പൊലീസിന് സാധിച്ചത്. ‘‘ഒരാൾ പോലും അറിയാതെ അഞ്ച് വർഷമായി മൃതദേഹത്തിന്‍റെ കൂടെ  എങ്ങനെയാണ് വൃദ്ധ കഴിഞ്ഞതെന്ന്’’ അയൽവാസികൾ ചോദിച്ചു.  ഇലകൾ നിറഞ്ഞ നിലയിൽ വൃത്തിഹീനമായ പരിസമാണ് വീടിനുണ്ടായിരുന്നത്. വീടിനെ സംബന്ധിച്ച ഇത്തരത്തിലുള്ള പല പരാതികളും അയൽവാസികൾ പല തവണ അധികൃതരെ അറിയിച്ചിരുന്നു. 

അധികൃതർ ഇത് ഗൗരവമായി എടുത്തില്ല. വീട്ടിൽ ഒരാൾ മരിച്ചു കിടന്നത് അറിയാത്തതിൽ അധികൃതർക്കും പിഴ പറ്റി. വിഷയത്തിൽ മരിച്ചയാളിനോടും അയാളുടെ ബന്ധുക്കളോടും സുഹൃത്തുക്കളോടും മാപ്പ് ചോദിക്കുന്നതായി വിക്ടോറിയ പൊലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. 

അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest News