തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വർധിക്കുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഫെബ്രുവരി 21, 22 തിയതികളിൽ കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രീ സെൽഷ്യസ് വരെയും ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രീ സെൽഷ്യസ് വരെയും താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കാലാവസ്ഥാ വകുപ്പിന്റെ കണക്കുപ്രകാരം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ചൂടു രേഖപ്പെടുത്തിയത് പുനലൂരാണ് (37.8). ചൂട് ഉയരുന്നതിനിടെ തൃശൂർ, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ചില മേഖലകളിൽ ചെറിയ തോതിൽ മഴ ലഭിച്ചു. മധ്യ–തെക്കൻ ജില്ലകളിൽ ഇന്നു ചെറിയ മഴ ലഭിക്കാൻ സാധ്യതയുണ്ട്. വരും ദിവസങ്ങളിൽ ചൂട് കുറയുമെന്നും കാലാവസ്ഥാ വിദഗ്ധർ പറയുന്നു
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
Read More:
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക