പാലക്കാട്: പശ്ചിമഘട്ട മലനിരകളെ തഴുകിയുറങ്ങുന്ന കരിമ്പനകളുടെ നാട്ടില്‍ പുതുചരിത്രമെഴുതി ജനമുന്നേറ്റ യാത്രയ്ക്ക് ഉജ്ജ്വല സ്വീകരണം. പൊന്നണിഞ്ഞ വയലുകളെയും ഗാഭീര്യത്തോടെ ഒഴുകുന്ന നിളയയെും തലയെടുപ്പോടെ നില്‍ക്കുന്ന മലനിരകളെയും സാക്ഷിയാക്കി ആബാലവൃദ്ധം ജനങ്ങളും ജാഥയോടൊപ്പം അണിനിരന്നു. ജില്ലയിലെ പാർട്ടിയുടെ ശക്തി വിളിച്ചോതുന്നതായിരുന്നു ജന മുന്നേറ്റ യാത്രയിലെ ജനസഞ്ചയം.
ബുധനാഴ്ച വൈകീട്ട് മൂന്നിന് ഷൊര്‍ണ്ണൂരില്‍ നിന്നും നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് ജാഥയെ സ്വീകരണ കേന്ദ്രമായ കോട്ട മൈതാനിയിലേക്ക് വരവേറ്റത്. ജാഥാ ക്യാപ്റ്റന്മാരെ തുറന്ന വാഹനത്തില്‍ വാഹന ജാഥയായി ഷൊര്‍ണൂര്‍, വാണിയംകുളം, ഒറ്റപ്പാലം, ലക്കിടി, പത്തിരിപ്പാല, പറളി, മേപ്പറമ്പ് വഴി മഞ്ഞക്കുളം കെഎസ്ആര്‍ടിസി പരിസരത്തെത്തി അവിടെനിന്ന് ബഹുജനറാലിയായാണ് സ്വീകരണ സമ്മേളന വേദിയായ കോട്ടമൈതാനിയിലേക്ക് ആനയിച്ചത്.
രാജ്യത്തിന്റെ വീണ്ടെടുപ്പിനായി വീണ്ടുമൊരു സ്വാതന്ത്ര്യസമരത്തിന് പൗരസമൂഹം തയ്യാറായിരിക്കുന്നു എന്ന സന്ദേശമാണ് യാത്രയെ വരവേല്‍ക്കാന്‍ പാതയോരങ്ങളില്‍ മണിക്കൂറുകള്‍ കാത്തുനിന്ന വന്‍ ജനാവലി നല്‍കിയത്. മഞ്ഞക്കുളം കെഎസ്ആര്‍ടിസി പരിസരത്തു നിന്നാരംഭിച്ച ബഹുജനറാലിയില്‍ സ്ത്രീകളും കുട്ടികളുമടങ്ങുന്ന ആയിരങ്ങളാണ് അണിനിരന്നത്. യാത്ര പാലക്കാട് ജില്ലയില്‍ പര്യവസാനിക്കുമ്പോള്‍ ഫാഷിസ്റ്റ് ദുര്‍ഭരണത്തിനും സംഘപരിവാര്‍ തേര്‍വാഴ്ച്ചയ്ക്കും സാംസ്‌കാരിക ഫാഷിസത്തിനുമെതിരായ ജനവികാരമാണ് ജില്ലയിൽ അലയടിച്ചത്.
രാജ്യത്തിന്റെ നട്ടെല്ലായ കാര്‍ഷിക മേഖലയെ ചങ്ങാത്ത മുതലാളിത്വ ശിങ്കിടികള്‍ക്ക് തീറെഴുതി കൊടുക്കുന്ന ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരേ കേരളത്തിന്റെ നെല്ലറയുടെ താക്കീതായി യാത്ര മാറി.
സങ്കര ഭാഷാ സംഗമ ഭൂമിയാണ് പാലക്കാട്. തനി തമിഴ് സംസാരിക്കുന്ന അതിര്‍ത്തി പ്രദേശങ്ങളും മയിലാപ്പൂര്‍ തമിഴ് സംസാരിക്കുന്ന അഗ്രഹാരങ്ങളും ശുദ്ധ മലയാളം സംസാരിക്കുന്ന വള്ളുവനാടന്‍ ഗ്രാമങ്ങളും അത്രയ്ക്ക് ശുദ്ധമല്ലാത്ത മലയാളം സംസാരിക്കുന്ന പാലക്കാട്, മണ്ണാര്‍ക്കാട്, ആലത്തൂര്‍, ചിറ്റൂര്‍, താലൂക്കുകളും അടങ്ങിയ ഒരു സങ്കര ഭാഷാ സംസ്‌കാരമാണ് പാലക്കാടിന്റേത്. തെലുങ്ക് മാതൃഭാഷയായ നെയ്ത്തുകാര്‍ ചിറ്റൂര്‍ പ്രദേശത്തുണ്ട്. അട്ടപ്പാടി, പറമ്പിക്കുളം പ്രദേശങ്ങളിലെ ആദിവാസികുളുടെ ഗോത്രഭാഷയും പാലക്കാടിന്റെ വൈവിധ്യമാണ്. ഈ വൈവിധ്യങ്ങളുടെ മണ്ണില്‍ ഏകശിലാ ധ്രുവ സംസ്‌കാരം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന മനുവാദ ഭരണകൂടത്തിനോട് രാജ്യത്തെ തകര്‍ക്കരുത് എന്നാണ് പാലക്കാടിന്റെ ജനസമൂഹം നല്‍കുന്ന മുന്നറിയിപ്പ്.
വൈദേശികാധിപത്യത്തിനെതിരേ സന്ധിയില്ലാ സമരം നടത്തിയ ടിപ്പുവിന്റെ വീര ചരിതം ഹൃദയത്തില്‍ ആവാഹിച്ച് ഫാഷിസ്റ്റ് ഏകാധിപത്യത്തിനെതിരേ ജനാധിപത്യ പോരാട്ടത്തിന് അങ്കം കുറിച്ചിരിക്കുകയാണ് പുരുഷാരം. സംഘപരിവാര ഫാഷിസ്റ്റ് ദുര്‍ഭരണം രാജ്യത്തിന്റെ സകല നന്മകളും തകര്‍ത്തെറിഞ്ഞ് വര്‍ണാശ്രമ- അസമത്വ-മനുഷ്യത്വ വിരുദ്ധ സംസ്‌കൃതി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് രാജ്യത്തിന്റെ വീണ്ടെടുപ്പിനായുള്ള പുതിയ മുന്നേറ്റങ്ങള്‍ക്ക് സജ്ജമായിരിക്കുന്നു എന്ന സന്ദേശമാണ് ജനമുന്നേറ്റ യാത്രയിലെ ജനപങ്കാജത്വത്തിലൂടെ ബോധ്യപ്പെടുന്നത്.
കഴിഞ്ഞ 14 ന് കാസര്‍കോട് ഉപ്പളയില്‍ നിന്നാരംഭിച്ച യാത്ര കണ്ണൂരും വയനാടും കോഴിക്കോടും മലപ്പുറവും പിന്നിട്ടാണ് ജില്ലയില്‍ പ്രവേശിച്ചത്. വ്യാഴാഴ്ച യാത്ര തൃശൂര്‍ ജില്ലയില്‍ പ്രവേശിക്കും. വൈകീട്ട് മൂന്നിന് തൃപ്രയാറില്‍ നിന്ന് വാഹനജാഥയായി ആരംഭിച്ച് കുന്ദംകുളത്ത് സമാപിക്കും.
Read More…..
- പകയും പ്രതികാരവും: ‘കടകൻ’ ട്രെയിലർ പുറത്തിറങ്ങി| ‘Kadakan’ trailer
- അവാർഡ് നല്കുന്നതിനിടെ നയൻതാരയെ ചുംബിച്ചു ഷാരൂഖ് ഖാൻ: വൈറലായി വീഡിയോ|Shah Rukh Khan|Dadasaheb Phalke|Nayanthara
- ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ സിനിമയ്ക്ക് ശേഷം ബോളിവുഡിൽ കൂടുതൽ അവസരങ്ങൾ ലഭിച്ചു: നിമിഷ സജയൻ| Nimisha Sajayan
- പ്രശസ്ത റേഡിയോ അവതാരകൻ അമീൻ സയാനി അന്തരിച്ചു| Ameen Sayani Iconic Radio Presenter Dies At 91
- ‘പി.ടി. തോമസ് സാറിനെ ഒരിക്കും മറക്കാനാവില്ല: പ്രതിസന്ധികളിൽ കൂടെ നിന്നു’: ഭാവന