ചെംസ്ഫോർഡ് ∙ സമീക്ഷ യുകെ സംഘടിപ്പിക്കുന്ന രണ്ടാമതു ദേശീയ ബാഡ്മിന്‍റൺ ടൂർണമെന്‍റില്‍ വാശിയേറിയ റീജനല്‍ മത്സരങ്ങള്‍ തുടരുന്നു. ചെംസ്ഫോർഡ് റീജനല്‍ മത്സരത്തിന്‍റെ ഉദ്ഘാടനം പ്രശസ്ത സംഗീതജ്ഞൻ നവീൻ മാധവ് നിർവഹിച്ചു.
എആർയു സ്പോർട്സ് സെന്‍ററില്‍ നടന്ന മത്സരത്തില്‍ 24 ടീമുകള്‍ പങ്കെടുത്തു. വാശിയേറിയ പോരാട്ടത്തിനൊടുവില്‍ തേജ-മനോഭി സഖ്യം വിജയിച്ചു. ലെവിൻ – ലക്ഷൻ സഖ്യം രണ്ടാം സ്ഥാനം നേടി. വാക്ഓവറിലൂടെ എയ്‌സ് – നബി സഖ്യം മൂന്നാം സ്ഥാനം ഉറപ്പിച്ചു. വിജയികള്‍ കോവെൻട്രിയില്‍ നടക്കുന്ന ഗ്രാന്‍റ് ഫിനാലെയില്‍ പങ്കെടുക്കും. ഒന്നാം സ്ഥാനം നേടിയ ടീമിന് 201 പൗണ്ടും ട്രോഫിയും സമ്മാനിച്ചു. രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 101 പൗണ്ടും ട്രോഫിയും, 51 പൗണ്ടും ട്രോഫിയും നല്‍കി. എത്തനോസ്, പാപ്ല മാനേജിങ് ഡയറക്ടർമാരായ ബ്രൈറ്റ് വർഗീസും, ബിപിൻ പൂവത്താനവും സമ്മാനദാനം നിർവഹിച്ചു. വി ഷുവർ ഫിനാൻഷ്യൽ ലിമിറ്റഡ് പാപ്ല പ്ലേറ്റ്സ് എത്‌നോസ് എന്നിവരാണ് സമ്മാനങ്ങള്‍ സ്പോൺസർ ചെയ്തത്. സാം ജോൺ പോൾ, ജിൻസൺ ജേക്കബ്, ദീപു പാറച്ചാലി, ആൽവിൻ ബിജോയ്, ഡോ. ആസിഫ് തുടങ്ങിയവർ മത്സരങ്ങൾ നിയന്ത്രിച്ചു. ടൂർണമെന്‍റ് കോർഡിനേറ്റർ ജിസിൽ ഹുസൈൻ, ആന്‍റണി ജോസഫ്, വിപിൻ രാജ്, അർജുൻ മുരളി എന്നിവർ സംസാരിച്ചു. ഡോ. ജീന തോമസ്, ജോബിച്ചൻ, പിങ്കു, സെബിൻ തുടങ്ങിയവർ സാങ്കേതിക സഹായം നല്‍കി.
അടുത്ത മാസം 24നാണ് ഗ്രാന്‍റ് ഫിനാലെ. യുകെയിലെ ഏറ്റവും വലിയ അമേച്വർ ബാഡ്മിന്‍റൺ ടൂർണമെന്‍റുകളില്‍ ഒന്നാണിത്. മലയാളികള്‍ക്ക് പുറമെ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള കായിക താരങ്ങളും പങ്കെടുക്കുന്നുണ്ട്. 18 റീജനുകളിലായാണ് മത്സരം. ഒന്നാം സമ്മാനം 1001 പൗണ്ടും സമീക്ഷ യുകെ എവറോളിങ്ങ് ട്രോഫിയും, രണ്ടാം സമ്മാനം 501 പൗണ്ടും ട്രോഫിയും, മൂന്നും നാലും സ്ഥാനക്കാർക്ക് യഥാക്രമം 201 പൗണ്ടും ട്രോഫിയും 101പൗണ്ടും ട്രോഫിയും ലഭിക്കും
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ