കോഴിക്കോട്: ബിജെപി പദയാത്രാ പ്രചരണ ഗാനത്തിൽ ‘കേന്ദ്രസർക്കാർ അഴിമതിക്കാർ’ എന്ന് വിശേഷിപ്പിച്ചതില്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ വിശദീകരണം തേടി. ഐടി സെൽ കൺവീനർ എസ്. ജയശങ്കറിനോടാണ് കെ സുരേന്ദ്രൻ വിശദീകരണം ആവശ്യപ്പെട്ടത്. പദയാത്രയുടെ നോട്ടീസും പ്രചരണ ഗാനവും പാർട്ടിക്ക് നാണക്കേട് ഉണ്ടാക്കിയ സാഹചര്യത്തിലാണ് വിശദീകരണം ചോദിച്ചത്.
ഉടൻ തന്നെ വ്യക്തമായ വിശദീകരണം രേഖാമൂലം നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2012ൽ വി. മുരളീധരൻ കേരളയാത്ര നടത്തിയപ്പോൾ ഉള്ള ഗാനം കെ. സുരേന്ദ്രന്റെ കേരള പദയാത്രയുടെ ലൈവിൽ മിക്സ് ചെയ്തത് ഐടി സെല്ലിൻ്റെ വീഴ്ച്ചയാണ്. വിവാദമായ പോസ്റ്റർ തയ്യാറാക്കിയതും ഐ ടി സെല്ലാണ്.
ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ നിൽക്കെ സംസ്ഥാന അധ്യക്ഷൻ നടത്തുന്ന പദയാത്ര ആലത്തൂരിൽ എത്തിയപ്പോഴാണ് പാർട്ടിയെ വെട്ടിലാക്കുന്ന വിവാദം ഉയര്‍ന്ന് വന്നത്. ‘അഴിമതിക്ക് പേര് കേന്ദ്രഭരണമിന്ന് തച്ചുടയ്ക്കാൻ അണിനിരക്കുകയെന്നാണ്’ പാട്ട്. പദയാത്ര തത്സമയം നൽകുന്ന ബിജെപി കേരളം എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തുവന്നത്.
കഴിഞ്ഞ ദിവസം കേരള പദയാത്രയുടെ പോസ്റ്ററിനെതിരെ വിമർശനം ഉയർന്നിരുന്നു. കോഴിക്കോട് നടക്കാനിരുന്ന പരിപാടിയുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പോസ്റ്ററിൽ ഉച്ചഭക്ഷണം എസ്‌സി, എസ്ടി നേതാക്കളോടൊപ്പം എന്ന് നൽകിയതാണ് വിവാദങ്ങൾക്കിടയാക്കിയത്. പോസ്റ്ററിനെതിരെ സാമൂഹിക മാധ്യമങ്ങളിലുൾപ്പെടെ വ്യാപക വിമർശനമുയർന്നതിന് പിന്നാലെ ന്യായീകരണവുമായി കെ സുരേന്ദ്രൻ രംഗത്തെത്തി.
Read More…..
- പകയും പ്രതികാരവും: ‘കടകൻ’ ട്രെയിലർ പുറത്തിറങ്ങി| ‘Kadakan’ trailer
- അവാർഡ് നല്കുന്നതിനിടെ നയൻതാരയെ ചുംബിച്ചു ഷാരൂഖ് ഖാൻ: വൈറലായി വീഡിയോ|Shah Rukh Khan|Dadasaheb Phalke|Nayanthara
- ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ സിനിമയ്ക്ക് ശേഷം ബോളിവുഡിൽ കൂടുതൽ അവസരങ്ങൾ ലഭിച്ചു: നിമിഷ സജയൻ| Nimisha Sajayan
- പ്രശസ്ത റേഡിയോ അവതാരകൻ അമീൻ സയാനി അന്തരിച്ചു| Ameen Sayani Iconic Radio Presenter Dies At 91
- ‘പി.ടി. തോമസ് സാറിനെ ഒരിക്കും മറക്കാനാവില്ല: പ്രതിസന്ധികളിൽ കൂടെ നിന്നു’: ഭാവന
















