സ്യൂട്ടണിഞ്ഞ്, സുമുഖനും, സുന്ദരനുമായ വിനീത് ശ്രീനിവാസൻ. ,വിനീതിനു ചുറ്റും ഒരു സംഘം സുന്ദരിമാരായ തരുണീമണികൾ .ആരെയും കൗതുകം ജനിപ്പിക്കുന്ന ഒരു പോസ്റ്റർ ‘ഇദ സുന്ദരിമാരെ നമുക്കൊന്നു ശ്രദ്ധിക്കാം.നിഖിലാവിമൽ, പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിലെ നായികയാദു,, പ്രശസ്ത ഗായിക സയനോരാ ഫിലിപ്പ്, ഇന്ദുതമ്പി ,ഹരിത (രോമാഞ്ചം ഫെയിം) ചിപ്പി ദേവസ്സി, രജിതാ മധു., ഹരിത എന്നിവരും അറിയപ്പെടുന്നവർ തന്നെ.
എം.മോഹനൻ സംവിധാനം ചെയ്യുന്ന ഒരു ജാതി ജാതകം എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണിത്.ഏറെ വൈറലായിരിക്കുക
യാണ് ഈ പോസ്റ്റർ.ഒരുവിനീത് ശ്രീനിവാസൻ ചിത്രത്തിൻ്റേത്, പ്രത്യേകിച്ചും എം.മോഹനൻ സംവിധാനം ചെയ്യുന്ന ഒരു ചിത്രത്തിൽ നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലുള്ള ഒരു പോസ്റ്ററാണിത്.ഈ പോസ്റ്റർ ഏറെ ചോദ്യശരങ്ങളും ഉയിർത്തുന്നതാണ്:
വിനീത് ശ്രീനിവാസൻ ഇതിൽ അവതരിപ്പിക്കുന്ന കഥാപാത്രമെന്താണ്?ഒരു പറ്റം സുന്ദരിമാർക്കൊപ്പമെത്തുന്നതെങ്ങനെ? എം.മോഹനൻ, ഈ ചിത്രത്തിലൂടെ ഇതിനുത്തരം നൽകുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്. ചലച്ചിത്ര മേഖലയിലും, പ്രേക്ഷകർക്കിടയിലും ഏറെ കൗതുകമാണ് ഈ പോസ്റ്റർ സൃഷ്ടിച്ചിരിക്കുന്നത്.
ബാബു ആൻ്റണി,മറ്റൊരു മുഖ്യമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പി.പി.കുഞ്ഞിക്കണ്ണൻ,
ണൻ, നിർമ്മൽ പാലാഴി, അമൽ താഹ, മുദുൽ നായർ, എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
Read More…..
- പകയും പ്രതികാരവും: ‘കടകൻ’ ട്രെയിലർ പുറത്തിറങ്ങി| ‘Kadakan’ trailer
- അവാർഡ് നല്കുന്നതിനിടെ നയൻതാരയെ ചുംബിച്ചു ഷാരൂഖ് ഖാൻ: വൈറലായി വീഡിയോ|Shah Rukh Khan|Dadasaheb Phalke|Nayanthara
- ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ സിനിമയ്ക്ക് ശേഷം ബോളിവുഡിൽ കൂടുതൽ അവസരങ്ങൾ ലഭിച്ചു: നിമിഷ സജയൻ| Nimisha Sajayan
- പ്രശസ്ത റേഡിയോ അവതാരകൻ അമീൻ സയാനി അന്തരിച്ചു| Ameen Sayani Iconic Radio Presenter Dies At 91
- ‘പി.ടി. തോമസ് സാറിനെ ഒരിക്കും മറക്കാനാവില്ല: പ്രതിസന്ധികളിൽ കൂടെ നിന്നു’: ഭാവന
തിരക്കഥ – രാകേഷ് മണ്ടോടി.
ഗാനങ്ങൾ മനു മഞ്ജിത്ത്.
സംഗീതം – ഗുണസുബ്രഹ്മണ്യം.
ഛായാഗ്രഹണം – വിശ്വജിത് ഒടുക്കത്തിൽ.
എഡിറ്റിംഗ് – രഞ്ജൻ ഏബ്രഹാം.
കലാസംവിധാനം – ജോസഫ് നെല്ലിക്കൽ.
മേക്കപ്പ് – ഷാജി പുൽപ്പള്ളി.
കോസ്റ്റ്യും ഡിസൈൻ – റാഫി കണ്ണാടിപ്പറമ്പ്’
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – അനിൽ ഏബ്രഹാം.
ക്രിയേറ്റീവ് ഡയറക്ടർ – മനു സെബാസ്റ്റ്യൻ
കാസ്റ്റിംഗ്- ഡയറക്ടർ – പ്രശാന്ത് പാട്യം.
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – സൈനുദ്ദീൻ.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് – നസീർ കൂത്തുപറമ്പ്, അബിൻ എടവനക്കാട്.
പ്രൊഡക്ഷൻ കൺട്രോളർ – ഷെമീജ് കൊയിലാണ്ടി
വർണ്ണചിത്രയുടെ ബാനറിൽ മഹാ സുബൈർ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.
വാഴൂർ ജോസ്.
ഫോട്ടോ പ്രേംലാൽ പട്ടാഴി