ലണ്ടൻ/ബ്രിസ്റ്റോൾ∙ യുകെ സ്റ്റോൾ സീമില്സിലെ ബ്ലെയ്സ് വാക്കിലെ ഒരു വീടിനുള്ളിൽ മൂന്ന് കുട്ടികളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കൃതം നടത്തിയതായി സംശയിക്കുന്ന കുട്ടികളുടെ അമ്മയായ 42 വയസ്സുകാരിയെ പൊലീസ് അറസ്റ്റ് ചെയ്തതായിട്ടാണ് റിപ്പോർട്ടുകൾ. പ്രതി സുഡാന് വംശജയാണെന്ന് കരുതപ്പെടുന്നു. ഞായറാഴ്ച പുലര്‍ച്ചെ 12.40 നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
കുട്ടികൾ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി പൊലീസ് അറിയിച്ചു. പ്രതി പൊലീസ് കസ്റ്റഡിയില്‍ ആശുപത്രിയില്‍ കഴിയുകയാണ്. ഞായറാഴ്ച പുലര്‍ച്ചെ പൊലീസിന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്നാണ് നാടിനെയാകെ ഞെട്ടിച്ച സംഭവങ്ങള്‍ പുറത്തറിഞ്ഞത്. എവണ്‍-സോമര്‍സെറ്റ് പൊലീസാണ് തുടർനടപടികൾ ഏകോപിപ്പിക്കുന്നത്.
കൊലപ്പെട്ടത് എട്ട് വയസും ആറ് മാസവും പ്രായമുള്ള രണ്ട് ആണ്‍കുട്ടികളും നാല് വയസ്സുള്ള ഒരു പെണ്‍കുട്ടിയുമാണെന്ന് സമീപവാസികൾ പറഞ്ഞു. സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്തിരുന്ന പിതാവ് സംഭവ സമയത്ത് വീട്ടില്‍ ഉണ്ടായിരുന്നില്ല എന്നാണ് പ്രാഥമിക നിഗമനം. കുടുംബ കലഹമാണ് കൊലപാതകങ്ങളിലേക്ക് നയിച്ചത് എന്ന് പറയപ്പെടുന്നു.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക