തിരുവനന്തപുരം:2019 ലെ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി കണക്കിലെടുത്ത് കരുത്തുറ്റരായ സ്ഥാനാർത്ഥികളെ ആണ് സിപിഎം കളത്തിലിറക്കിയിരിക്കുന്നത്.ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർഥി പട്ടികയായി. സംസ്ഥാന കമ്മിറ്റിയാണ് പട്ടികയ്ക്ക് അന്തിമരൂപം നൽകിയത്. രാവിലെ സംസ്ഥാന സെക്രട്ടേറിയറ്റും ചേർന്നിരുന്നു. കേന്ദ്ര നേതൃത്വം ചർച്ച ചെയ്തശേഷം പട്ടിക ഔദ്യോഗികമായി പ്രഖ്യാപിക്കും.
ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർഥി പട്ടികയായി. സംസ്ഥാന കമ്മിറ്റിയാണ് പട്ടികയ്ക്ക് അന്തിമരൂപം നൽകിയത്. രാവിലെ സംസ്ഥാന സെക്രട്ടേറിയറ്റും ചേർന്നിരുന്നു. കേന്ദ്ര നേതൃത്വം ചർച്ച ചെയ്തശേഷം പട്ടിക ഔദ്യോഗികമായി പ്രഖ്യാപിക്കും.ഒരു മന്ത്രിയും ഒരു പോളിറ്റ് ബ്യൂറോ അംഗവും നാലു കേന്ദ്ര കമ്മിറ്റി അംഗങ്ങളും മൂന്നു ജില്ലാ സെക്രട്ടറിമാരും അടങ്ങുന്നതാണ് സ്ഥാനാര്‍ഥി പട്ടിക..
പൊന്നാനിയിൽ മുൻ ലീഗ് നേതാവ് കെ.എസ്.ഹംസ പൊതുസ്വതന്ത്രനായി മത്സരിക്കും. എറണാകുളത്ത് കെഎസ്ടിഎ നേതാവ് കെ.ജെ.ഷൈൻ സ്ഥാനാർഥിയാകും.
20 ലോക്സഭാ മണ്ഡലങ്ങളിൽ 15 എണ്ണത്തിലാണ് സിപിഎം മത്സരിക്കുന്നത്. മലപ്പുറം ജില്ലയിൽ സ്വതന്ത്രരെ ഇറക്കി നേട്ടമുണ്ടാക്കുകയെന്ന മുൻപ് വിജയിച്ച രീതിയാണ് ഇത്തവണയും പിന്തുടർന്നത്. ഹംസയുടെ ജനസമ്മതി കണക്കിലെടുത്താണ് തീരുമാനം. പൊന്നാനി മണ്ഡലത്തിലെ 4 നിയമസഭാ മണ്ഡലങ്ങൾ എൽഡിഎഫിന്റേതാണ്.
വനിതാ സംവരണം പാലിക്കുന്നതിന്റെ ഭാഗമായാണ് കെ.ജെ.ഷൈനിന്റെ പേര് എറണാകുളം മണ്ഡലത്തിൽ നിർദേശിക്കപ്പെട്ടത്. വടകര മണ്ഡലം കെ.മുരളീധരനിൽനിന്നു തിരിച്ചു പിടിക്കുകയാണു ശൈലജയുടെ ദൗത്യം. അവസാന രണ്ടു തിരഞ്ഞെടുപ്പുകളിൽ എ.എൻ.ഷംസീറും പി.ജയരാജനും വടകരയിൽ പരാജയപ്പെട്ടിരുന്നു. പാലക്കാട് പിബി അംഗം എ.വിജയരാഘവൻ മത്സരിക്കും. ആലത്തൂർ പിടിക്കാൻ മന്ത്രി കെ.രാധാകൃഷ്ണനെയാണ് രംഗത്തിറക്കുന്നത്. കണ്ണൂരിൽ ജില്ലാ സെക്രട്ടറി എം.വി.ജയരാജനും മത്സരിക്കും.
Read more ….
- SSLC, +2 പരീക്ഷകൾ നടത്താൻ പണമില്ല; പിഡി അക്കൗണ്ടിൽ നിന്നും പണമെടുക്കാൻ വിദ്യാഭ്യാസ വകുപ്പ്; അതിദയനീയമായ സാമ്പത്തിക സ്ഥിതിയിൽ കേരളം
- കേരളാ സംസ്ഥാന ഭാഗ്യക്കുറി, ഇന്നത്തെ കോടിപതിയെ അറിയാം; ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിഫലം ഇവിടെ കാണാം
- വർക്കലയിൽ കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് റഷ്യൻ വിനോദസഞ്ചാരി മരിച്ചു
- മുസ്ലിം വോട്ടുകൾക്കായി യു.പി യിൽ പള്ളികളും മദ്രസകളും കേന്ദ്രീകരിച്ച് പുതിയ പ്രചാരണ തന്ത്രങ്ങളുമായി ബി.ജെ.പി
- ‘ജനാധിപത്യത്തെ സംരക്ഷിച്ചതിന് നന്ദി’ : ചണ്ഡിഗഡ് മേയർ തിരഞ്ഞെടുപ്പ് വിധിയിൽ അരവിന്ദ് കെജ്‌രിവാൾ
സംസ്ഥാന കമ്മിറ്റിയുടെ നിർദേശം ഇങ്ങനെ:
.ആറ്റിങ്ങൽ– വി.ജോയ്
.പത്തനംതിട്ട– ടി.എം.തോമസ് ഐസക്
.കൊല്ലം– എം.മുകേഷ്
.ആലപ്പുഴ– എ.എം.ആരിഫ്
.എറണാകുളം– കെ.ജെ.ഷൈൻ
.ഇടുക്കി– ജോയ്സ് ജോർജ്
.ചാലക്കുടി– സി.രവീന്ദ്രനാഥ്
.പാലക്കാട്– എ.വിജയരാഘവൻ
.ആലത്തൂർ– കെ.രാധാകൃഷ്ണൻ
.പൊന്നാനി– കെ.എസ്.ഹംസ
.മലപ്പുറം– വി.വസീഫ്
.കോഴിക്കോട്– എളമരം കരീം
.കണ്ണൂർ– എം.വി.ജയരാജൻ
.വടകര– കെ.കെ.ശൈലജ
.കാസർകോട്– എം.വി.ബാലകൃഷ്ണൻ.
















