ആരോഗ്യപരമായ ജീവിത ശീലങ്ങൾ മാത്രമേ അസുഖങ്ങൾ ഇല്ലാതിരിക്കുവാൻ സഹായിക്കുകയുള്ളൂ. ഭക്ഷണമാണ് ഏറ്റവും വലിയ മരുന്ന്. അവ ആവിശ്യത്തിന് മാത്രം കഴിച്ചും, സമീകൃതമായ ആഹാരങ്ങൾ കഴിച്ചുമാണ് ആരോഗ്യം സംരക്ഷിക്കേണ്ടത്. ഇപ്പോ സാധാരണ എല്ലാവരിലും കാണപ്പെടുന്ന അസുഖമാണ് ഫാറ്റി ലിവർ. ഫാറ്റി ലിവർ വരാതിരിക്കാനും, വന്നിട്ടുണ്ടെങ്കിൽ നിയന്ത്രിക്കാനും ഇവ ഉപകരിക്കും.
ആപ്പിൾ
ആപ്പിളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയ ആപ്പിള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഫാറ്റി ലിവര്‍ രോഗത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.
ചീര
ചീരയാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും ഫൈബറും ധാതുക്കളും അടങ്ങിയ ചീര കഴിക്കുന്നതും ഫാറ്റി ലിവര്‍ രോഗത്തെ നിയന്ത്രിക്കാനും കരളിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
അവക്കാഡോ
അവക്കാഡോയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ അവക്കാഡോ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ഫാറ്റി ലിവര്‍ സാധ്യതയെ നിയന്ത്രിക്കാന്‍ സഹായിക്കും.
ബെറി
ബെറി പഴങ്ങളാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സ്ട്രോബെറി, റാസ്ബെറി, ബ്ലാക്ക്ബെറി തുടങ്ങിയവയിലെ ആന്‍റി ഓക്സിഡന്‍റുകളും ഫാറ്റി ലിവര്‍ സാധ്യതയെ നിയന്ത്രിക്കാന്‍ സഹായിക്കും.
വാള്‍നട്സ്
വാള്‍നട്സ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ വാള്‍നട്സ് കഴിക്കുന്നത് ഫാറ്റി ലിവര്‍ രോഗത്തെ നിയന്ത്രിക്കാനും കരളിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
ഫാറ്റി ഫിഷ്
ഫാറ്റി ഫിഷാണ് ആറാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ സാല്‍മണ്‍ പോലെയുള്ള ഫാറ്റി ഫിഷ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും കരളിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യും.
പപ്പായ
പപ്പായ ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകളും മറ്റും അടങ്ങിയ പപ്പായ കഴിക്കുന്നതും ഫാറ്റി ലിവര്‍ രോഗത്തെ നിയന്ത്രിക്കാനും കരളിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
fatty liver