റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയയായ താരമാണ് രഞ്ജിനി കുഞ്ചു. നർത്തകി കൂടിയായ രഞ്ജിനി സോഷ്യൽ മീഡിയയിൽ ആക്റ്റീവാണ്. ഡാൻസ് കവറുകളും മറ്റും പങ്കുവെക്കാറുണ്ട്.
നടൻ സണ്ണി വെയ്നുമായുള്ള വിവാഹത്തോടെ രഞ്ജിനി സിനിമാപ്രേമികൾക്കിടയിലും സുപരിചിതയായി. എന്നാൽ സണ്ണി വെയ്നൊപ്പം രഞ്ജിനി പൊതുവേദികളിൽ പ്രത്യക്ഷപ്പെടാറില്ല. ഇപ്പോൾ അതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് താരം.
സണ്ണി വെയ്നിന്റെ ഭാര്യ എന്നതിനപ്പുറം ഡാൻസർ എന്ന നിലയിൽ അറിയപ്പെടാനാണ് ആഗ്രഹിക്കുന്നത് എന്നാണ് രഞ്ജിനി പറഞ്ഞത്. ഒരുമിച്ച് പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കാത്തതിന്റെ പ്രധാന കാരണം തിരക്കാണെന്നും താരം വ്യക്തമാക്കി.
ഞങ്ങള്‍ രണ്ടാളും ഓടി നടന്ന ജോലി ചെയ്യുന്ന ആള്‍ക്കാരാണ്. സണ്ണി വെയ്നിന്റെ ഭാര്യ എന്ന ടാഗ്ലൈൻ എന്റെ കരിയറിനെ ബാധിക്കാതിരിക്കാൻ ഞാൻ ശ്രമിക്കാറുണ്ട്. അതാണ് അങ്ങനെയൊരു എക്സ്പോഷര്‍ കൊടുക്കാത്തത്.
വിശേഷ അവസരങ്ങളിലൊക്കെ ഞാൻ ഒന്നിച്ചുള്ള പോസ്റ്റ് ഇടാറുണ്ട്. പരമാവധി ഞാൻ ഒഴിവാക്കുന്നതിന്റെ പ്രധാന കാരണം നേരത്തെ സൂചിപ്പിച്ചതു പോലെ കറങ്ങിത്തിരിച്ച് ആ ടാഗ്ലൈനിലാണ് വരുക. തുടക്കത്തിൽ അത്തരം കമന്റുകൾ ഒരുപാട് കേട്ടിരുന്നു.
Read More…..
- 2024 ലെ ആദ്യ 50 കോടി ക്ലബിലെത്തുന്ന മലയാള ചിത്രമായി ‘പ്രേമലു’| ‘Premalu’ to reach the 50 crore club
- ‘പി.ടി. തോമസ് സാറിനെ ഒരിക്കും മറക്കാനാവില്ല: പ്രതിസന്ധികളിൽ കൂടെ നിന്നു’: ഭാവന
- പ്രശസ്ത റേഡിയോ അവതാരകൻ അമീൻ സയാനി അന്തരിച്ചു| Ameen Sayani Iconic Radio Presenter Dies At 91
- ലോകത്തിലെ ഏറ്റവും മികച്ച സ്ഥലങ്ങളിൽ ഇന്ത്യയും; ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട സ്ഥലങ്ങൾ ഏതെല്ലാം?
- ഇവിടെ സമയം നോക്കാൻ ക്ലോക്കുമില്ല, യാത്ര ചെയ്യാൻ വണ്ടിയുമില്ല: കേട്ടിട്ടുണ്ടോ ഈ ദ്വീപിനെ പറ്റി?
ഒന്നരവര്‍ഷമായിട്ട് അങ്ങനെ സംഭവം കേള്‍ക്കുന്നത് കുറവാണ് എന്ന് തോന്നുന്നു. ഞാൻ ഇങ്ങനെ കുറച്ചൊന്നു തടയുന്നതുകൊണ്ടാകാം.- രഞ്ജിനി വ്യക്തമാക്കി.
എന്റെ മാതാപിതാക്കള്‍ ആകാശവാണി ആര്‍ടിസ്റ്റുകളാണ്. അമ്മ ടി എച്ച് ലളിത വയലനിസ്റ്റ് എന്ന നിലയിലാണ്. ഒരിക്കലും എൻ ഹരിയുടെ ഭാര്യയായിട്ടല്ല അറിയിപ്പെടുന്നത്, തിരിച്ചും അങ്ങനെ അല്ല. എന്റെ അച്ഛനും അമ്മയും അവരവരുടെ വ്യക്തിത്വമുള്ളവരാണ്. അതു കണ്ടിട്ടാണ് ഞാൻ വളര്‍ന്നതാണ്.
എന്റെ എഡന്റിറ്റി വേണമെന്ന് നിര്‍ബന്ധമാണ്. സണ്ണി വെയ്നും വലിയ പിന്തുണ നല്‍കാറുണ്ട്. – രഞ്ജിനി പറഞ്ഞു.