ലിവർപൂൾ ∙ രക്താര്‍ബുദത്തെ തുടർന്ന് കീമോ തെറാപ്പി ആരംഭിച്ചതിന് പിന്നാലെ മലയാളി നഴ്സിങ് വിദ്യാർഥിനി യുകെയിൽ മരിച്ചു. ലിവർപൂൾ, മാഞ്ചസ്റ്റർ നഗരങ്ങൾക്ക് സമീപം വാറിങ്ടണിൽ താമസിക്കുന്ന ബാബു മാമ്പള്ളി–ലൈജു ദമ്പതികളുടെ രണ്ടാമത്തെ മകളായ മെറീന ബാബു (20) ആണ് മരിച്ചത്. കുറച്ചു ദിവസങ്ങളായി റോയല്‍ ലിവര്‍പൂള്‍ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച്ചയോടെയാണ് രോഗം സ്ഥിരീകരിക്കുന്നത്. തുടര്‍ന്ന് കീമോ തെറാപ്പി ആരംഭിച്ചിരുന്നു. യൂണിവേഴ്സിറ്റി ഓഫ് മാഞ്ചസ്റ്ററില്‍ മൂന്നാം വര്‍ഷ നഴ്സിങ് വിദ്യാര്‍ഥിനിയാണ്. മൂത്ത സഹോദരി മെര്ലിന് ബാബു വാറിങ്ടണിൽ എന്‍എച്ച്എസ് ഹോസ്പിറ്റൽ ജീവനക്കാരിയാണ്. കോട്ടയം ചിങ്ങവനം സ്വദേശികളാണ് ബാബു മാമ്പള്ളിയും കുടുംബവും. സംസ്കാരം സംബന്ധിച്ച വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക