ബർലിൻ: 1990ലെ ലോകകപ്പ് ഫുട്ബാളിൽ പശ്ചിമ ജർമനിയെ വിജയത്തിലെത്തിച്ച ഏക ഗോളിനുടമയായ ആന്ദ്രെ ബ്രെഹ്മെ(63) അന്തരിച്ചു. ഹൃദയാഘാതംമൂലം കഴിഞ്ഞ ദിവസം രാത്രി അപ്രതീക്ഷിതമായാണ് അന്ത്യമുണ്ടായതെന്ന് ബ്രെയിമിന്റെ പങ്കാളി സൂസന്നെ ഷീഫർ അറിയിച്ചു. അർജന്റീനക്കെതിരെ നേടിയ പെനാൽറ്റി ഗോളാണ് പശ്ചിമ ജർമനിയെ ലോകകിരീടമണിയിച്ചത്. അറ്റാക്കിങ് ലെഫ്റ്റ് ബാക്ക് ആയി തിളങ്ങിയ ബ്രെയിം 1980കളിലും തൊണ്ണൂറുകളിലും ജർമനിയുടെ സൂപ്പർതാരങ്ങളിലൊരാളായിരുന്നു.
പശ്ചിമ ജർമനിക്കും പിന്നീട് ഏകീകൃത ജർമനിക്കും വേണ്ടി ആകെ 86 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചു. എട്ടു ഗോളുകൾ നേടി. ബുണ്ടസ് ലിഗയിൽ കൈസർലോട്ടന്റെ പരിശീലകനായും പ്രവർത്തിച്ചു. 1986ലെ ലോകകപ്പിലും 92ലെ യൂറോകപ്പിലും രണ്ടാം സ്ഥാനം നേടിയ ടീമിലും അംഗമായിരുന്നു. മക്കൾ: റിക്കോഡോ, അലേസിയോ.
Read more :
- ‘മോദിയുടെ ഗ്യാരൻ്റിയിൽ ‘ ജാതീയത; സൂരേന്ദ്രൻ്റെ പദയാത്ര വിവാദത്തിൽ; ബഹിഷ്ക്കരിച്ച് ബിഡിജെഎസ്
- രക്തരൂക്ഷിതമായ ചരിത്രം പറയുന്ന മാതൃഭാഷാ ദിനം; ഹിന്ദുത്വ ഭാഷാ ദേശീയതയുടെ കാലത്ത് ഫെബ്രുവരി 21ൻ്റെ പ്രസക്തി
- ഭക്ഷണത്തിന് വരിനിന്നവർക്ക് നേരെ ഇസ്രായേൽ വെടിവെപ്പ്
- കർഷകർ ‘ദില്ലി ചലോ’ മാർച്ചുമായി ഇന്നു വീണ്ടും മുന്നോട്ട്
- അന്താരാഷ്ട്ര കോടതിയിൽ ഇസ്രായേലിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ച് രാജ്യങ്ങൾ