ഷുഗർ കുറയാൻ ഏറ്റവും നല്ല മാർഗ്ഗം ഭക്ഷണ നിയന്ത്രണമാണ്. ക്രമമായ ജീവിത ശൈലികൾ മാത്രമേ ഷുഗറിനെ കുറയ്ക്കാൻ സഹായിക്കുകയുള്ളൂ. നമ്മൾ കഴിക്കുന്ന ഭക്ഷണം ഷുഗർ കുറയ്ക്കുന്നതിനും, കൂട്ടുന്നതിനും സഹായിക്കുന്നവയാണ്.
ഷുഗർ ഉള്ളവർ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം?
ഉച്ചഭക്ഷണത്തിനും സമയക്രമം പാലിക്കണം.
നമ്മുടെ ശരീരത്തിന് ആവശ്യമായ വൈറ്റമിനുകള്‍, ധാതുക്കള്‍, ഫാറ്റ്, പ്രോട്ടീൻ എന്നിങ്ങനെയുള്ള ഘടകങ്ങളെല്ലാം ഉറപ്പുവരുത്തുന്ന, സമഗ്രമായൊരു ഉച്ചഭക്ഷണമാണ് പ്രമേഹരോഗികള്‍ കഴിക്കേണ്ടത്. വെറുതെ എന്തെങ്കിലും കഴിച്ച് വിശപ്പടക്കുന്നതിന് പകരം ഇത്തരത്തില്‍ സമഗ്രമായി തന്നെ ഉച്ചഭക്ഷണത്തെ പ്ലാൻ ചെയ്യുന്നത് പൊതുവെ പ്രമേഹരോഗികളുട ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും പ്രമേഹം നിയന്ത്രിക്കുന്നതിനുമെല്ലാം സഹായിക്കും.
ഒരു കാരണവശാലും സൗകര്യത്തിന് വേണ്ടി പ്രോസസ്ഡ് ഫുഡ്സോ പാക്കറ്റ് ഫുഡ്സോ ഒന്നും ഉച്ചയ്ക്ക് കഴിക്കരുത്. ഇടയ്ക്കിടെ ഇങ്ങനെ കഴിക്കുന്നത് പ്രമേഹത്തിന്‍റെ പ്രശ്നം വര്‍ധിപ്പിക്കാനേ ഉപകരിക്കൂ. ഇത്തരം ഭക്ഷണസാധനങ്ങളിലെല്ലാം അനാരോഗ്യകരമായ കൊഴുപ്പ്, സോഡിയ (ഉപ്പ്), പ്രിസര്‍വേറ്റീവ്സ് എന്നിവയെല്ലാം ഉണ്ടായിരിക്കും. ഇവയെല്ലാം പ്രമേഹരോഗികള്‍ക്ക് മോശമാണ്.
- Read more….
- കഴുത്തിൽ അടിഞ്ഞു കൂടിയിരിക്കുന്ന കറുപ്പ് കളയാൻ ഇനി കെമിക്കലുകൾ ഉപയോഗിക്കണ്ട ;വീട്ടിൽ തന്നെയുണ്ടാക്കാം മരുന്നുകൾ
- നല്ലതു പോലെ ദാഹിക്കുമ്പോൾ തണുത്ത വെള്ളം കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഈ കാര്യങ്ങൾ കൂടി അറിഞ്ഞിരിക്കണം
- കാലിൽ കാണപ്പെടുന്ന നീര് ഈ രോഗങ്ങളുടെ സൂചനയാണ്: അറിയാതെ പോകരുത് ഇവയെ കുറിച്ചു
- 40 കഴിഞ്ഞ പുരുഷനാണോ നിങ്ങൾ? വിവിധ തരം ക്യാൻസറുകൾ വരാൻ സാധ്യതയുണ്ട്; ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
- ഈ ലക്ഷണങ്ങൾ സ്ട്രോക്ക് വരുന്നതിന്റെ മുന്നറിയിപ്പാണ്; ഇവ നിങ്ങൾക്കുണ്ടെങ്കിൽ തള്ളികളയരുത്
ഉച്ചഭക്ഷണത്തിന് ശേഷം തണുത്തത് എന്തെങ്കിലും വാങ്ങി കുടിക്കുന്നതും പലരുടെയും ശീലമാണ്. പ്രമേഹമുള്ളവര്‍ കുപ്പിയില്‍ വരുന്ന ശീതളപാനീയങ്ങളെല്ലാം പാടെ ഒഴിവാക്കുന്നതാണ് നല്ലത്. ഫ്രഷ് ജ്യൂസുകളാണെങ്കില്‍ അത് മധുരമിടാതെ തന്നെ കഴിക്കണം.
കായികാധ്വാനം കുറഞ്ഞ ജോലി, ഉദാഹരണത്തിന് ദീര്‍ഘസമയം കംപ്യൂട്ടറിന് മുന്നിലോ മറ്റോ ഇരുന്നുള്ള ജോലിയാണ് ചെയ്യുന്നതെങ്കില്‍ ഉച്ചഭക്ഷണത്തിന് ശേഷം ഒരു പത്ത് മിനുറ്റെങ്കിലും നടക്കുന്നത് പ്രമേഹരോഗികള്‍ക്ക് നല്ലതാണ്. ഈ ശീലം പ്രമേഹം നിയന്ത്രിക്കുന്നതിന് ക്രമേണ വളരെയധികം സഹായിക്കും.
diabetic