ഡിസംബർ 16-ന് ബോൺമൗത്തിനെതിരെ ലൂട്ടണിനായി കളിക്കുന്നതിനിടെ ടോം ലോക്യർ മൈതാനത്ത് കുഴഞ്ഞു വീണു. കൃത്യ സമയത്തു ചികിത്സ ലഭിച്ചതിനാൽ മാത്രം ലോക്യർ രക്ഷപ്പെട്ടു. തനിക്കു ഇനിയും ഹൃദയസ്തഭനം വരുമോ; എന്ന ചോദ്യം ലോക്യറെ കൊണ്ടെത്തിച്ചത്, പൂർണ്ണമായൊരു പരിഹാരത്തിലേക്കായിരുന്നു.
29 കാരനായ ടോം ലോക്യർ കാർഡിയോവർട്ടർ ഡിഫിബ്രിലേറ്റർ ശരീരത്തിൽ ഇമ്പ്ലാൻറ് ചെയ്തു. ഇത് അദ്ദേഹത്തിന്റെ ഹൃദയമിടിപ്പ് നിരീക്ഷിക്കുകയും, കാര്ഡിയാക്ക് അറസ്റ്റിന്റെ സൂചനകളെ അറിയിക്കുകയും ചെയ്യും. നോർമൽ പാരാമീറ്ററുകൾക്കപ്പുറത്തേക്ക് ഹൃദയത്തിന്റെ പൾസ് പോകുകയാണെങ്കിൽ ഡിഫിബ്രിലേറ്റർ കാര്യക്ഷമമായി പ്രവർത്തിക്കും. ടോം ലോക്യർ ഇതെന്റെ മുന്കരുതലെന്നും അഭിപ്രായം പങ്കു വെച്ചിട്ടുണ്ടായിരുന്നു.
ഡിഫിബ്രിലേറ്റർ പ്രവർത്തിക്കുന്നത്
ഡിഫിബ്രിലേറ്ററിന്റെ ബാറ്ററി 10 വർഷമാണ് നീണ്ടു നിൽക്കുന്നത്. ഓരോ പത്തു വര്ഷം കഴിയുമ്പോഴും ഇവ മാറ്റേണ്ടതുണ്ട്. ക്രമരഹിതമായ ഹൃദയ താളം (അറിഥ്മിയ) ഉണ്ടോ എന്ന് ഡിഫിബ്രിലേറ്റർ വെസ്റ്റ് നിരന്തരം നിരീക്ഷിക്കുന്നു. നിങ്ങളുടെ ഹൃദയം കാർഡിയാക്ക് അറസ്റ്റിലേക്ക് പോകുകയാണെങ്കിൽ അവയ്ക്ക് ഡിഫിബ്രിലേറ്റർ സിഗ്നൽ നൽകുന്നു
- Read more…..
- നത്തിങ് ഫോണിന്റെ പ്രൊസസര്‍ ചിപ്പ്: വിവരങ്ങൾ പുറത്ത്
- Pondichery പോണ്ടിച്ചേരിയെ അടുത്തറിയാം: പോണ്ടിച്ചേരിയിൽ കാണേണ്ടതെന്തെല്ലാം?
- ആഗ്രയിൽ നിർമാണത്തിലിരിക്കുന്ന ജമാ മസ്ജിദ് മെട്രോസ്റ്റേഷൻ്റെ പേര് മംഗമേശ്വര്‍ സ്റ്റേഷൻ എന്നാക്കി യോഗി സര്‍ക്കാര്‍
- പഴങ്ങൾ കഴിച്ചാൽ ഷുഗർ കൂടുമെന്നു പേടിക്കണ്ട; ഇതാ ഷുഗറുള്ളവർക്ക് കഴിക്കാൻ സാധിക്കുന്ന പഴങ്ങൾ
- മൂത്രാശയ ക്യാൻസർ എങ്ങനെ തിരിച്ചറിയാം? എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം? നിങ്ങൾക്ക് ഈ ലക്ഷണങ്ങളുണ്ടോ ?
ഡിഫിബ്രിലേറ്റർ സിഗ്നൽ
അപകടകരമായ സിഗ്നലുകൾ കണ്ടെത്തിയാൽ ,60 മുതൽ 90 സെക്കൻഡുകൾക്കുള്ളിൽ ഹൃദയത്തിന് ഒരു ഷോക്ക് നൽകുന്നു. ഷോക്ക് നൽകുന്നതിന് മുമ്പ് വസ്ത്രങ്ങളിൽ ബീപ്പ് ശബ്‌ദം അനുഭവപ്പെടും. ഒപ്പം ചെറിയ വൈബ്രേഷനും അനുഭവപ്പെടും
ആർക്കൊക്കെ ഡിഫിബ്രിലേറ്റർ വെസ്റ്റ് ഉപയോഗിക്കാം?
- നിലവിൽ ഐസിഡി ഇല്ലാത്ത ഹൃദയസ്തംഭന സാധ്യത കൂടുതലുള്ള ആർക്കും ഡിഫിബ്രിലേറ്റർ നൽകാം.
- ഹൃദയസ്തംഭനം വന്നു അതിജീവിച്ചവർക്കും ഇവ ഉപയോഗിക്കാം