ജയ്പൂർ: രാജസ്ഥാനിലെ അജ്മീറിൽ കേരള പൊലീസിന് നേരെ വെടിവെപ്പ്. സ്വർണ്ണ മോഷ്ടാക്കളെ പിടികൂടാൻ വേണ്ടി കൊച്ചിയിൽ നിന്നെത്തിയ പൊലീസ് സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആർക്കും പരിക്കില്ല. ഉത്തരാഖണ്ഡ് സ്വദേശികളായ ഷെഹ്സാദ്, സാജിദ് എന്നിവരെ പൊലീസ് പിടികൂടിയിട്ടുണ്ട്. ഇവരില്‍ നിന്നും രണ്ട് കളളത്തോക്കുകള്‍ പിടിച്ചെടുത്തതായും പൊലീസ് അറിയിച്ചു.
ഇവരുടെ കൈയിൽ നിന്ന് കള്ളത്തോക്കുകൾക്ക് പുറമെ വെടിയുണ്ടകളും കണ്ടെടുത്തിട്ടുണ്ട്.പ്രതികളാണ് ആദ്യം പൊലീസിന് നേരെ വെടിവച്ചത് വെടിവയ്പുണ്ടായത്. പ്രതികളെ പിടികൂടാൻ ശ്രമിക്കുമ്പോഴാണ് ആക്രമണമുണ്ടായത്. മൂന്ന് മണിക്കൂർ നീണ്ട പ്രയത്നത്തിന് ഒടുവിലാണ് ആക്രമികളെ കീഴടക്കിയത്.
Read more ….
- ജി ആർ അനിലും പന്ന്യനും പരിഗണനയിൽ:തിരുവനന്തപുരത്ത് സി.പി.ഐ.സംസ്ഥാന എക്സിക്യുട്ടീവ് യോഗം വ്യാഴാഴ്ച
- ഭർത്താവ് ചികിത്സ നിഷേധിച്ചു: പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ചു
- പോലീസ് പ്രതിരോധം മറികടക്കാൻ വൻ സന്നാഹവുമായി കർഷകർ അതിർത്തിയിൽ
- ആഗ്രയിൽ നിർമാണത്തിലിരിക്കുന്ന ജമാ മസ്ജിദ് മെട്രോസ്റ്റേഷൻ്റെ പേര് മംഗമേശ്വര്‍ സ്റ്റേഷൻ എന്നാക്കി യോഗി സര്‍ക്കാര്‍
- ഇസ്രായേൽ ബന്ധമുള്ള കപ്പലുകൾക്ക് നേരെയുള്ള ആക്രമണം: ചെങ്കടൽ വഴിയുള്ള ചരക്ക് നീക്കത്തിന് ഭീഷണി
പ്രതികളെ ഇന്നുതന്നെ കേരളത്തിൽ എത്തിക്കും. ആലുവയിലെ ഒരു സ്വർണമോഷണകേസുമായി ബന്ധപ്പെട്ട അന്വേഷണമാണ് രാജസ്ഥാനിലെ അജ്മീർ വരെയെത്തിയത്. പ്രതികളുടെ രേഖാചിത്രങ്ങളുൾപ്പടെ പൊലീസിന്റെ കൈവശമുണ്ടായിരുന്നു.