തൊടുപുഴ: കോ-ഓപ്പറേറ്റീവ് സ്‌കൂൾ ഓഫ് ലോയിലെ വിദ്യാർഥി പ്രക്ഷോഭം രാത്രി വൈകിയും തുടരുന്നു. പ്രിൻസിപ്പൽ രാജി വെയ്ക്കാതെ കോളേജ് കെട്ടിടത്തിന് മുകളിൽ നിന്ന് ഇറങ്ങില്ലെന്നാണ് വിദ്യാർഥികൾ പറയുന്നത്. പ്രശ്‌നം പരിഹരിക്കുന്നതിനായി സബ് കളക്ടർ അരുൺ എസ്.നായരുടെ നേതൃത്വത്തിൽ കോളേജിൽ ചർച്ച നടക്കുന്നുണ്ട്. ഡീൻ കുര്യാക്കോസ് എം.പി.യും സംഭവ സ്ഥലത്തെത്തി വിദ്യാർഥികളോട് സംസാരിച്ചു.
ഇന്റേണൽ മാർക്ക് അനധികൃതമായി നൽകി എന്ന് ആരോപിച്ച് പ്രതിഷേധിച്ച ഏഴ് കുട്ടികളെ സസ്‌പെൻഡ് ചെയ്തതിനെ തുടർന്നാണ് വിദ്യാർഥികൾ കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്. പ്രതിഷേധത്തെ തുടർന്ന് സസ്‌പെൻഷൻ പിൻവലിച്ചിരുന്നു. അനധികൃതമായി മാർക്ക് ലഭിച്ചു എന്ന് ആരോപണം നേരിടുന്ന വിദ്യാർഥിനിയാണ് ഏഴ് വിദ്യാർഥികൾക്കെതിരെ റാഗിങ് കേസ് നൽകിയിരിക്കുന്നത്.
“ലഭിച്ചത് റാഗിംഗുമായി ബന്ധപ്പെട്ട പരാതിയാണ്. ‘സെൻസ്‌ലസ്’ വിദ്യാർത്ഥികളാണ് സമരം ചെയ്യുന്നത്. ഒരുപകാരവുമില്ലാത്ത ചാനലുകളുള്ളതുകൊണ്ട് ശ്രദ്ധ നേടാനായി വിദ്യാർത്ഥികൾ സമരം ചെയ്യുകയാണ്. അതിനർത്ഥം കോളജ് ഇവിടെ അവസാനിക്കുമെന്നല്ല. തെറ്റ് അവർക്ക് പിന്നീട് മനസിലാകും. ഒരു കുട്ടിയുടെ ഭാവി തകർക്കാനാണ് ഇവർ ശ്രമിക്കുന്നത്. താൻ അതിന് ഒപ്പം നിൽക്കില്ല. നിങ്ങൾക്ക് അതിൽ എന്തും ചെയ്യാം. തൻ്റെ നിലപാടിൽ മാറ്റമില്ല” വാട്ട്സപ്പ് ഗ്രൂപ്പിൽ പങ്കുവച്ച സന്ദേശത്തില്‍ പ്രിൻസിപ്പൽ പറഞ്ഞു. 9.38നാണ് സന്ദേശം അയച്ചത്. പിന്നീട് ഡീലീറ്റ് ചെയ്തു.
Read more :
- മധ്യപ്രദേശ് പിസിസി അധ്യക്ഷൻ വിളിച്ച യോഗത്തില്‍ പങ്കെടുത്ത് കമല്‍നാഥ് : ബി.ജെ.പിയിലേക്കില്ല
- ഗസ്സയില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യു.എന്നില്‍ പ്രമേയം അവതരിപ്പിക്കാൻ അമേരിക്ക
- വനിതാ മാധ്യമപ്രവര്‍ത്തകയെ തെറി വിളിച്ചതിന് ബി.ജെ.പി നേതാവും,നടനുമായ എസ്.വി ശേഖറിന് തടവും പിഴയും
- അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ജയലളിതയുടെ സ്വർണ, വജ്ര ആഭരണങ്ങൾ തമിഴ്നാടിനു മാർച്ചിൽ കൈമാറണമെന്ന് കർണാടക കോടതി
- മറാത്ത സംവരണ ബില്‍ ഐക്യകണ്ഠേന പാസാക്കി മഹാരാഷ്ട്ര നിയമസഭ : സർക്കാർ ജോലിക്കും വിദ്യാഭ്യാസത്തിനും 10% സംവരണം
















