ന്യൂഡൽഹി: മോഷ്ടിക്കപ്പെട്ട ഫോൺ യുണീക് ഐഡന്റിറ്റി നമ്പർ വഴി കണ്ടെത്തിക്കൊടുക്കേണ്ട ബാധ്യത മൊബൈൽ ഫോൺ കമ്പനിക്കില്ലെന്ന് സുപ്രിംകോടതി. ആപ്പിൾ കമ്പനിക്കെതിരെ ഒഡിഷ ഉപഭോക്തൃ കമ്മിഷൻ നടത്തിയ നിരീക്ഷണം റദ്ദാക്കിയാണ് ജസ്റ്റിസുമാരായ വിക്രം നാഥ്, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബഞ്ചിന്റെ വിധി. കമ്മിഷൻ നടത്തിയ നിരീക്ഷണം അനുചിതമായെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി.
ഇന്‍ഷുറന്‍സ് പരിരക്ഷയുള്ള, മോഷ്ടിക്കപ്പെട്ട ഫോൺ കണ്ടെത്തി നൽകണമെന്നാവശ്യപ്പെട്ട് ഒരു ഉപഭോക്താവാണ് ആപ്പിളിനെതിരെ ഉപഭോക്തൃ കമ്മിഷനിൽ പരാതി നൽകിയിരുന്നത്. വാദം കേട്ട കമ്മിഷൻ പരാതിക്കാരന് നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ടു. യുണീക് നമ്പർ ഉപയോഗിച്ച് ഫോൺ കണ്ടുപിടിച്ചു നൽകണമെന്നും ആവശ്യപ്പെട്ടു. നഷ്ടപരിഹാരം നൽകാൻ സന്നദ്ധമായ ആപ്പിൾ കമ്മിഷന്റെ നിരീക്ഷണത്തിനെതിരെ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു.
Read more :
- മധ്യപ്രദേശ് പിസിസി അധ്യക്ഷൻ വിളിച്ച യോഗത്തില്‍ പങ്കെടുത്ത് കമല്‍നാഥ് : ബി.ജെ.പിയിലേക്കില്ല
- ഗസ്സയില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യു.എന്നില്‍ പ്രമേയം അവതരിപ്പിക്കാൻ അമേരിക്ക
- വനിതാ മാധ്യമപ്രവര്‍ത്തകയെ തെറി വിളിച്ചതിന് ബി.ജെ.പി നേതാവും,നടനുമായ എസ്.വി ശേഖറിന് തടവും പിഴയും
- അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ജയലളിതയുടെ സ്വർണ, വജ്ര ആഭരണങ്ങൾ തമിഴ്നാടിനു മാർച്ചിൽ കൈമാറണമെന്ന് കർണാടക കോടതി
- മറാത്ത സംവരണ ബില്‍ ഐക്യകണ്ഠേന പാസാക്കി മഹാരാഷ്ട്ര നിയമസഭ : സർക്കാർ ജോലിക്കും വിദ്യാഭ്യാസത്തിനും 10% സംവരണം
ഇത്തരം നിർദേശങ്ങൾ തുടർന്നാൽ കമ്പനി ‘നഷ്ടപ്പെട്ട ഉത്പന്നങ്ങൾ തിരിച്ചുപിടിക്കുന്ന അന്വേഷണ ഏജൻസി’ ആകേണ്ടി വരുമെന്ന് ആപ്പിൾ ഇന്ത്യ സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ആപ്പിള്‍ ഇന്ത്യയുടെ വാദങ്ങള്‍ മുഖവിലക്കെടുത്ത കോടതി കമ്മിഷന്‍ നിരീക്ഷണങ്ങള്‍ ശരിയായില്ലെന്ന തീര്‍പ്പിലെത്തുകയായിരുന്നു.