തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ഞായറാഴ്ച മൂന്ന് സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചതായി റെയില്‍വേ. എറണാകുളത്തു നിന്നും നാഗർകോവിലിൽ നിന്നും മെമു സ്പെഷ്യൽ ട്രെയിനുകളാണ് തിരുവനന്തപുരത്തേക്ക് സർവ്വീസ് നടത്തുന്നത്.
തിരുവനന്തപുരം – കൊല്ലം , നാഗർകോവിൽ – തിരുവനന്തപുരം സെക്ഷനുകളിൽ വിവിധ ട്രെയിനുകൾക്ക് ഞായറാഴ്ച അധിക സ്റ്റോപ്പുകളും അനുവദിച്ചിട്ടുണ്ട്.
എറണാകുളം- തിരുവനന്തപുരം സെന്‍ട്രല്‍ സ്‌പെഷ്യല്‍ മെമു 25ന് എറണാകുളത്ത് നിന്ന് പുലര്‍ച്ചെ 1.45ന് പുറപ്പെടും. 6.30 തിരുവനന്തപുരം സെന്‍ട്രലില്‍ എത്തും. തിരുവനന്തപുരം സെന്‍ട്രല്‍- എറണാകുളം മെമു സ്‌പെഷ്യല്‍ അന്ന് പകല്‍ 3.30ന് തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് പുറപ്പെടും. നാഗര്‍കോവില്‍- തിരുവനന്തപുരം സെന്‍ട്രല്‍ മെമു സ്‌പെഷ്യല്‍ നാഗര്‍കോവില്‍ നിന്ന് പുലര്‍ച്ചെ 2.15ന് പുറപ്പെടും. ട്രെയിന്‍ 3.32ന് തിരുവനന്തപുരം സെന്‍ട്രലില്‍ എത്തും. മംഗളൂരു സെന്‍ട്രല്‍- തിരുവനന്തപുരം സെന്‍ട്രലിന് (16348) പരവൂര്‍, വര്‍ക്കല, കടയ്‌ക്കാവൂര്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
Read more :
- മധ്യപ്രദേശ് പിസിസി അധ്യക്ഷൻ വിളിച്ച യോഗത്തില്‍ പങ്കെടുത്ത് കമല്‍നാഥ് : ബി.ജെ.പിയിലേക്കില്ല
- ഗസ്സയില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യു.എന്നില്‍ പ്രമേയം അവതരിപ്പിക്കാൻ അമേരിക്ക
- വനിതാ മാധ്യമപ്രവര്‍ത്തകയെ തെറി വിളിച്ചതിന് ബി.ജെ.പി നേതാവും,നടനുമായ എസ്.വി ശേഖറിന് തടവും പിഴയും
- അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ജയലളിതയുടെ സ്വർണ, വജ്ര ആഭരണങ്ങൾ തമിഴ്നാടിനു മാർച്ചിൽ കൈമാറണമെന്ന് കർണാടക കോടതി
- മറാത്ത സംവരണ ബില്‍ ഐക്യകണ്ഠേന പാസാക്കി മഹാരാഷ്ട്ര നിയമസഭ : സർക്കാർ ജോലിക്കും വിദ്യാഭ്യാസത്തിനും 10% സംവരണം
















