തിരുവനന്തപുരം: നിയമനം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തി വരുന്ന സമരം കടുപ്പിച്ച് 2019ലെ സിവില്‍ പോലീസ് ഓഫീസര്‍ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികള്‍. ജോലിക്കായി സെക്രട്ടറിയേറ്റിന് മുന്നിൽ മുട്ടിലിഴഞ്ഞും ശയനപ്രദക്ഷിണം നടത്തിയും പ്രതിഷേധം കടുപ്പിച്ചിരിക്കുകയാണ് ഉദ്യോഗാർഥികൾ.
പതിനായിരത്തിലേറെ പേരാണ് റാങ്ക് പട്ടികയിൽ ഉൾപ്പെട്ട് ജോലിക്കായി കാത്തിരിക്കുന്നത്. പട്ടിക കാലാവധി അവസാനിക്കാൻ 55 ദിവസം മാത്രം ബാക്കിനിൽക്കെ ആകെ 21% നിയമനം മാത്രമാണ് നടന്നത്.
13975 പേരുൾപെട്ട ലിസ്റ്റിൽ നിന്നും ഇതുവരെ നിയമനം ലഭിച്ചത് 3019 പേർക്ക് മാത്രം. ലിസ്റ്റിന്റെ കാലാവധി കഴിയാൻ ഇനി 55 ദിവസം മാത്രമാണ് ബാക്കിയുള്ളത്. ഉടൻ നിയമനം നടന്നില്ലെങ്കില്‍ പതിനായിരത്തോളം വരുന്ന ചെറുപ്പക്കാരുടെ സ്വപ്നങ്ങളാണ് പൊലിഞ്ഞു പോകുന്നത്.
കോവിഡ് മൂലം പ്രതിസന്ധിയിലായ കാലത്തെ റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവരാണ് സമരംചെയ്യുന്നത്. ആ പരിഗണനയും ലഭിച്ചില്ല. അതേസമയം പട്ടിക നിലനിൽക്കെ രണ്ടു പരീക്ഷയ്ക്ക് കൂടി അപേക്ഷ ക്ഷണിക്കുകയും ചെയ്തു. പോലീസിൽ ആൾ ക്ഷാമം രൂക്ഷമായിട്ടും നിയമന നടപടികൾ വേഗത്തിൽ ആക്കിയിട്ടുമില്ല. 55 ദിവസം കൂടി കഴിഞ്ഞാൽ കാക്കി അണിഞ്ഞു നാടിനു കാവലാകാൻ കൊതിച്ച ഇവരുടെ ഒരു ജീവിതകാലത്തെ സ്വപ്നങ്ങളാണ് ഇല്ലാതാകുന്നത്.
Read more :
- മധ്യപ്രദേശ് പിസിസി അധ്യക്ഷൻ വിളിച്ച യോഗത്തില്‍ പങ്കെടുത്ത് കമല്‍നാഥ് : ബി.ജെ.പിയിലേക്കില്ല
- ഗസ്സയില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യു.എന്നില്‍ പ്രമേയം അവതരിപ്പിക്കാൻ അമേരിക്ക
- വനിതാ മാധ്യമപ്രവര്‍ത്തകയെ തെറി വിളിച്ചതിന് ബി.ജെ.പി നേതാവും,നടനുമായ എസ്.വി ശേഖറിന് തടവും പിഴയും
- അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ജയലളിതയുടെ സ്വർണ, വജ്ര ആഭരണങ്ങൾ തമിഴ്നാടിനു മാർച്ചിൽ കൈമാറണമെന്ന് കർണാടക കോടതി
- മറാത്ത സംവരണ ബില്‍ ഐക്യകണ്ഠേന പാസാക്കി മഹാരാഷ്ട്ര നിയമസഭ : സർക്കാർ ജോലിക്കും വിദ്യാഭ്യാസത്തിനും 10% സംവരണം
















