തിരുവനന്തപുരം: സംസ്ഥാനത്ത് ഡീസല്‍ ഓട്ടോറിക്ഷകളുടെ കാലാവധി 15ല്‍ നിന്ന് 22 വര്‍ഷമായി വര്‍ധിപ്പിച്ചു. സംസ്ഥാന മോട്ടോർ വാഹന വകുപ്പാണ് വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്.
22 വർഷം പൂർത്തിയായ ഡീസല്‍ ഓട്ടോറിക്ഷകള്‍ (01-01-2024 മുതല്‍ പ്രാബല്യം ) ഇലക്‌ട്രിക്കല്‍ ആയോ / LPG ആയോ / CNG ആയോ / LNG ആയോ മാറ്റിയാല്‍ മാത്രമേ സർവീസ് നടത്താൻ പാടുള്ളൂ എന്ന പുതിയ ഉത്തരവ് പുറത്തിറക്കി.
മോട്ടോർ വാഹന വകുപ്പ് നേരത്തെ ഇത് 15 വർഷം ആയിരുന്നുവെന്ന് അറിയിച്ചു. ഈ നിയമപരിധിയില്‍ ഗുഡ്സ് വാഹനങ്ങള്‍ ഉള്‍പ്പെട്ടിരുന്നില്ല ഫിറ്റ്നസ് അനുസരിച്ച് സർവ്വീസ് നടത്താമെന്നും അവർ അറിയിച്ചു.
സ്വകാര്യബസുകള്‍ക്ക് 22 വര്‍ഷം കാലപരിധിയുണ്ട്. ഓട്ടോറിക്ഷകള്‍ക്കും ഇത്രയും കാലപരിധി വേണമെന്ന് ഓട്ടോ തൊഴിലാളികള്‍ ആവശ്യമുന്നയിച്ചിരുന്നു.
Read more :
- മധ്യപ്രദേശ് പിസിസി അധ്യക്ഷൻ വിളിച്ച യോഗത്തില്‍ പങ്കെടുത്ത് കമല്‍നാഥ് : ബി.ജെ.പിയിലേക്കില്ല
- ഗസ്സയില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യു.എന്നില്‍ പ്രമേയം അവതരിപ്പിക്കാൻ അമേരിക്ക
- വനിതാ മാധ്യമപ്രവര്‍ത്തകയെ തെറി വിളിച്ചതിന് ബി.ജെ.പി നേതാവും,നടനുമായ എസ്.വി ശേഖറിന് തടവും പിഴയും
- അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ജയലളിതയുടെ സ്വർണ, വജ്ര ആഭരണങ്ങൾ തമിഴ്നാടിനു മാർച്ചിൽ കൈമാറണമെന്ന് കർണാടക കോടതി
- മറാത്ത സംവരണ ബില്‍ ഐക്യകണ്ഠേന പാസാക്കി മഹാരാഷ്ട്ര നിയമസഭ : സർക്കാർ ജോലിക്കും വിദ്യാഭ്യാസത്തിനും 10% സംവരണം
















