തൊടുപുഴ: കോളേജ് കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയുള്ള പ്രതിഷേധം അവസാനിപ്പിച്ച് ഇടുക്കി തൊടുപുഴ കോ-ഓപ്പറേറ്റീവ് ലോ കോളേജ് വിദ്യാര്‍ഥികള്‍. സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചതായുള്ള കോളേജ് അധികൃതരുടെ അറിയിപ്പ് ലഭിച്ചതിന് പിന്നാലെയാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധം അവസാനിപ്പിച്ചത്.
മാര്‍ക്ക് ദാനവുമായി ബന്ധപ്പെട്ട് സമരം ചെയ്ത വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്ത നീക്കത്തില്‍ പ്രതിഷേധിച്ചായിരുന്നു വിദ്യാര്‍ഥികള്‍ കോളേജ് കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഭീഷണി. 15-ഓളം വിദ്യാര്‍ഥികളാണ് ആത്മഹത്യ ഭീഷണി മുഴക്കി കോളേജ് കെട്ടിടത്തിന് മുകളില്‍ കയറി പ്രതിഷേധിച്ചത്.
മന്ത്രിയോ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഉത്തരവാദിത്തപ്പെട്ടവരോ എത്താതെ താഴെ ഇറങ്ങില്ലെന്ന നിലപാടിലായിരുന്നു വിദ്യാര്‍ഥികള്‍. ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തിയിരുന്നു.
നാലാം സെമസ്റ്റർ വിദ്യാർത്ഥികളാണ് പ്രതിഷേധിച്ചത്. ഒന്നാം സെമസ്റ്റർ പരീക്ഷയിൽ ഒരു വിദ്യാർത്ഥിക്കുവേണ്ടി കോളേജ് അധികൃതർ തിരിമറി നടത്തിയെന്നാണ് ഇവർ ആരോപിക്കുന്നത്. 50 ശതമാനത്തില്‍ കുറവ് ഹാജറുള്ള വിദ്യാര്‍ത്ഥിക്ക് ഇന്റേണല്‍ മാര്‍ക്ക് മുഴുവന്‍ നല്‍കി റാങ്ക് നേടാന്‍ സഹായിച്ചു എന്നാണ് ആരോപണം.
ഇതുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ ഇന്നലെ സമരം ചെയ്തിരുന്നു. പിന്നാലെ സമരത്തിന് നേതൃത്വം നൽകിയ ഏഴുപേരെ സസ്‌പെൻഡ് ചെയ്തു. ഇതിൽ പ്രതിഷേധിച്ചാണ് മറ്റ് വിദ്യാർത്ഥികൾ കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യാഭീഷണി മുഴക്കുന്നത്.
Read more :
- മധ്യപ്രദേശ് പിസിസി അധ്യക്ഷൻ വിളിച്ച യോഗത്തില്‍ പങ്കെടുത്ത് കമല്‍നാഥ് : ബി.ജെ.പിയിലേക്കില്ല
- ഗസ്സയില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യു.എന്നില്‍ പ്രമേയം അവതരിപ്പിക്കാൻ അമേരിക്ക
- വനിതാ മാധ്യമപ്രവര്‍ത്തകയെ തെറി വിളിച്ചതിന് ബി.ജെ.പി നേതാവും,നടനുമായ എസ്.വി ശേഖറിന് തടവും പിഴയും
- അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ജയലളിതയുടെ സ്വർണ, വജ്ര ആഭരണങ്ങൾ തമിഴ്നാടിനു മാർച്ചിൽ കൈമാറണമെന്ന് കർണാടക കോടതി
- മറാത്ത സംവരണ ബില്‍ ഐക്യകണ്ഠേന പാസാക്കി മഹാരാഷ്ട്ര നിയമസഭ : സർക്കാർ ജോലിക്കും വിദ്യാഭ്യാസത്തിനും 10% സംവരണം
















