ക്യാൻസര്‍ രോഗം എല്ലാവരെയും ഭയപ്പെടുത്തുന്ന ഒന്നാണ് എന്നാൽ പെട്ടന്ന് കണ്ടു പിടിച്ചാൽ അവ ചികിത്സിക്കാവുന്നതേയുള്ളു. എന്നാൽ പലരും ശാരീരിക മാറ്റങ്ങൾ ശ്രദ്ധിക്കുന്നില്ല എന്നതാണ് സാരം. രോഗലക്ഷണങ്ങള്‍ ശരീരത്തില്‍ നേരത്തെ തന്നെ പ്രകടമായിട്ടും, പലരും ഇതെല്ലാം നിസാരവത്കരിച്ച് മുന്നോട്ട് പോകും. ഈ ഒരു പ്രവണത രോഗം വഷളാകുന്നതിലേക്ക് നയിക്കും. ഇത്തരത്തിൽ വളരെ താമസിച്ചു എല്ലാവരും മനസിലാക്കുന്ന ഒന്നാണ് മൂത്രാശയത്തെ ബാധിക്കുന്ന ക്യാൻസർ.
എന്തൊക്കെയാണ് മൂത്രാശയ ക്യാൻസർ ലക്ഷണങ്ങള്‍
മൂത്രാശയ ക്യാൻസര്‍ ലക്ഷണങ്ങള്‍ തന്നെ ഒരാളില്‍ നിന്ന് മറ്റൊരാളിലേത് വ്യത്യാസപ്പെട്ട് കാണിക്കാം. മൂത്രത്തില്‍ രക്തത്തിന്‍റെ സാന്നിധ്യം കാണാമെന്നതാണ് മൂത്രാശയ ക്യാൻസറിലെ ഒരു പ്രധാന ലക്ഷണം. ഇടവിട്ടുള്ള മൂത്രശങ്ക, മൂത്രമൊഴിക്കുമ്പോള്‍ വേദനയും എരിച്ചിലും അനുഭവപ്പെടുക, മൂത്രാശയത്തില്‍ മൂത്രം വന്ന് നിറഞ്ഞിട്ടില്ലെങ്കിലും മൂത്രമൊഴിച്ച് കഴിഞ്ഞതാണെങ്കിലും പിന്നെയും പോകാനുണ്ടോ എന്ന് തോന്നിക്കൊണ്ടേ ഇരിക്കുക, രാത്രിയില്‍ ഇടയ്ക്ക് ഉറക്കത്തില്‍ നിന്നെഴുന്നേറ്റ് മൂത്രമൊഴിക്കുന്ന പതിവില്ലാത്തവരും മൂത്രമൊഴിക്കുക എന്നിങ്ങനെയുള്ള ലക്ഷണങ്ങളെല്ലാം ശ്രദ്ധിക്കണം.
മൂത്രാശയത്തില്‍ നിന്ന് ക്യാൻസര്‍ മറ്റിടങ്ങളിലേക്ക് വ്യപിച്ചാൽ അനുഭവപ്പെടുന്ന ലക്ഷണങ്ങൾ
മൂത്രമൊഴിക്കാനേ കഴിയാത്തത്ര പ്രയാസം
നടുവേദന (ഒരു വശത്ത് മാത്രമാകാം)
അടിവയറ്റില്‍ വേദന
എല്ലില്‍ വേദന
ശരീരഭാരം കുറയല്‍
വിശപ്പില്ലായ്മ
അസാധ്യമായ തളര്‍ച്ച
കാല്‍പാദങ്ങളില്‍ നീര്
ചികിത്സ
ആദ്യമേ സൂചിപ്പിച്ചത് പോലെ രോഗത്തിന്‍റെ തീവ്രത അനുസരിച്ചാണ് ചികിത്സ നിശ്ചയിക്കുന്നത്. മൂത്രാശയ ക്യാൻസറിലാകുമ്പോഴും മറ്റ് പല ക്യാൻസറുകളിലുമെന്ന പോലെ വിവിധ തെറാപ്പികള്‍, കീമോ, സര്‍ജറി എന്നിങ്ങനെയുള്ള ഓപ്ഷൻസ് തന്നെയാണുള്ളത്. ഏത് സ്റ്റേജിലാണ് രോഗം കണ്ടെത്തയത് എന്നതാണ് ഇവിടെ പ്രധാനമാകുന്നത്.