ന്യൂഡൽഹി: യൂറോപ്യൻ കാർ ബ്രാൻഡായ റെനോ ഇന്ത്യയും ബിഎൽഎസ് ഇൻ്റർനാഷണലിൻ്റെ ഉപസ്ഥാപനമായ ബിഎൽഎസ് ഇ-സെർവീസസും, ഗ്രാമീണ ഇന്ത്യയിൽ റെനോയുടെ പുതിയ 2024 ശ്രേണിയിലുള്ള ക്വിഡ്, ട്രൈബർ, കൈഗർ എന്നിവയുടെ ലഭ്യതയും പ്രവേശനക്ഷമതയും വർധിപ്പിക്കുന്നതിനായി ധാരണാപത്രം ഒപ്പുവച്ചു.
ഈ സഹകരണത്തിലൂടെ, റെനോ ഇന്ത്യ, ബിഎൽഎസ് ഇ-സർവീസസിന്റെ ഏകദേശം 100,000 ടച്ച്‌പോയിൻ്റുകൾ, ബി2സി, സി എസ് പി -കൾ, വിഎൽഇ -കൾ എന്നിവയുടെ വ്യാപകമായ ശൃംഖലയെ 1,016 ഡിജിറ്റൽ സ്റ്റോറുകൾക്കൊപ്പം ഗ്രാമീണ, അർദ്ധ നഗര പ്രദേശങ്ങളിൽ റെനോ കാറുകളുടെ അവബോധം വളർത്തുന്നതിനും വിൽപ്പന സുഗമമാക്കുന്നതിനും പ്രയോജനപ്പെടുത്തും.
കാറുകൾ ബുക്ക് ചെയ്യുന്നതിന് ബി എൽ എസ് ഇ-സേവനങ്ങൾ തിരഞ്ഞെടുക്കുന്ന ഉപഭോക്താക്കൾക്ക് തടസ്സങ്ങളില്ലാത്ത കാർ ബുക്കിംഗ് അനുഭവം, ഫിനാൻസ് ഓപ്ഷനുകൾ, തടസ്സങ്ങളില്ലാത്ത ടെസ്റ്റ് ഡ്രൈവ് എന്നിവ ആസ്വദിക്കാനാകും.
റെനോ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൻ്റെ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് വൈസ് പ്രസിഡൻ്റ് സുധീർ മൽഹോത്ര പറഞ്ഞു, “ഗ്രാമീണ ഇന്ത്യ ഞങ്ങൾക്ക് വലിയ സാധ്യതകളാണ് ഉള്ളത്, ബിഎൽഎസ് ഇ-സെർർവീസുകളുമായുള്ള ഞങ്ങളുടെ സഹകരണത്തിലൂടെ ഈ മേഖലയിൽ ഞങ്ങളുടെ സന്നിധ്യം വർധിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ബിഎൽഎസ്-ൻ്റെ ഡിജിറ്റൽ, ഓൺ-സൈറ്റ് ശക്തികൾ പ്രയോജനപ്പെടുത്തി, റെനോയുടെ ഓട്ടോമോട്ടീവ് സാങ്കേതികവിദ്യ പുതിയതും വൈവിധ്യമാർന്നതുമായ ഉപഭോക്തൃ വിഭാഗങ്ങളിലേക്ക് അവതരിപ്പിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.”
Read more ….
- കിഫ്‌ബി ഇടപാട് തന്നെ കൊള്ള:കേരളത്തെ കടക്കെണിയിൽ ആക്കി:തോമസ് ഐസക്കിനെതിരെ പി.സി ജോര്‍ജ്ജ്
- ജോയ് ആലുക്കാസിന്റെ ജീവചരിത്രം ബ്രിട്ടീഷ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു
- ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ ഓപ്പറേഷന്‍സ് ഡിപ്പാര്‍ട്‌മെന്റിന് ഐഎസ്ഒ അംഗീകാരം
- വില്‍പ്പന 100,000 യൂണിറ്റ് മറികടന്ന് ജോയ് ഇ-ബൈക്ക്
- മധ്യപ്രദേശ് പിസിസി അധ്യക്ഷൻ വിളിച്ച യോഗത്തില്‍ പങ്കെടുത്ത് കമല്‍നാഥ് : ബി.ജെ.പിയിലേക്കില്ല
ബിഎൽഎസ് ഇ-സെർവീസസ് ചെയർമാൻ ശിഖർ അഗർവാൾ പറഞ്ഞു, “റെനോ ഇന്ത്യയുമായുള്ള ഈ സഖ്യം രൂപപ്പെടുത്തുന്നതിലൂടെ, ഞങ്ങൾ പുരോഗതിയുടെ ചലനാത്മക ലാൻഡ്‌സ്‌കേപ്പ് രൂപപ്പെടുത്തുകയാണ്. വിപുലമായ ഒരു വിതരണ ശൃംഖലയിലൂടെ ഞങ്ങൾ ക്വിഡ്, ട്രൈബർ, കിഗർ എന്നിവയുടെ പ്രൗഢി ഗ്രാമീണ ഭൂപ്രകൃതിയിലുടനീളം വ്യാപിപ്പിക്കുന്നു.”