കിഫ്‌ബി ഇടപാട് തന്നെ കൊള്ള:കേരളത്തെ കടക്കെണിയിൽ ആക്കി:തോമസ് ഐസക്കിനെതിരെ പി.സി ജോര്‍ജ്ജ്

കോട്ടയം:തോമസ് ഐസക്കിനെയും വെള്ളാപ്പള്ളി നടേശനെയും പരിഹസിച്ച് ബിജെപി നേതാവ് പി.സി ജോര്‍ജ്ജ്.കേരളത്തെ കടക്കെണിയിലാക്കിയത് തോമസ് ഐസകാണെന്ന് പി.സി ജോര്‍ജ്ജ് വിമര്‍ശിച്ചു. നാലര ലക്ഷം കോടി കടം ഉണ്ടാക്കി വച്ച, കിഫ്ബിയിലൂടെ കള്ളക്കച്ചവടം നടത്തിയ ആളാണ് തോമസ് ഐസക്.

ഇവനെ നാട്ടുകാര്‍ അടിക്കുമെന്നും ആലപ്പുഴക്കാരൻ പത്തനംതിട്ടയിൽ വരുന്നത് എന്തിനാണെന്നും പിസി ജോര്‍ജ്ജ് ചോദിച്ചു.കിഫ്‌ബി ഇടപാട് തന്നെ കൊള്ളയാണെന്ന് പി.സി ജോര്‍ജ്ജ് വിമര്‍ശിച്ചു. വെള്ളാപ്പള്ളി നടേശനെയും പി.സി ജോര്‍ജ്ജ് പരിഹസിച്ചു. വെള്ളാപ്പള്ളിക്ക് തന്നോട് സ്നേഹം മാത്രമാണ്.

Read more ….

തന്നെ ജയിപ്പിക്കാൻ വേണ്ടിയാണ് വെള്ളാപ്പള്ളി സംസാരിക്കുന്നത്. അദ്ദേഹം തോൽക്കുമെന്ന് പറ‌ഞ്ഞവര്‍ ജയിക്കുകയും ജയിക്കുമെന്ന് പറഞ്ഞവര്‍ തോൽക്കുകയും ചെയ്യും. പത്തനംതിട്ടയിൽ തന്നെ പരിഗണിക്കുന്നതായി ബിജെപി കേന്ദ്രം നേതൃത്വം അറിയിച്ചിട്ടുണ്ട്. അയ്യപ്പന്റെ മണ്ണാണ് പത്തനംതിട്ട. അവിടെ മത്സരിക്കുന്നതിൽ സന്തോഷമുണ്ടെന്നും പി.സി ജോർജ്ജ് പറഞ്ഞു.