കൊച്ചി:വീണ വിജയൻറെ കമ്പനി എക്‌സാലോജിക്കിനെ കുറിച്ച് മുഖ്യമന്ത്രിയോട് അഞ്ചു ചോദ്യങ്ങളുമായി വി ഡി സതീശൻ.സിഎംആര്‍എലിനെ കൂടാതെ എക്‌സാലോജിക്കിനു മാസപ്പടി നല്‍കിയിരുന്ന കമ്പനികള്‍ ഏതൊക്കെയാണെന്നു മുഖ്യമന്ത്രി വ്യക്തമാക്കാമോയെന്നു പ്രതിപക്ഷ നേതാവ് ചോദിച്ചു. മാസപ്പടി വിഷയത്തില്‍ ഏതൊക്കെ ഏജന്‍സികളാണ് അന്വേഷണം നടത്തുന്നതെന്നു വ്യക്തമാക്കാന്‍ മുഖ്യമന്ത്രി തയാറുണ്ടോയെന്നും അന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടില്‍നിന്നും കര്‍ണാടക ഹൈക്കോടതി വിധിയില്‍നിന്നും ഉയര്‍ന്നു വന്നതാണ് ഈ ചോദ്യങ്ങളെന്നും പ്രതിപക്ഷ നേതാവ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
മുഖ്യമന്ത്രിയോടുള്ള പ്രതിപക്ഷ നേതാവിന്റെ ചോദ്യങ്ങള്‍
.മകള്‍ വീണാ വിജയന്റെ കമ്പനിയെ സംബന്ധിച്ച് ഏജന്‍സികള്‍ വിവരങ്ങള്‍ തേടിയിരുന്നെന്ന് മുഖ്യമന്ത്രി നിയമസഭാ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. അങ്ങനെയെങ്കില്‍ അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ പുറത്തു വിടാമോയെന്ന് ചോദിച്ചപ്പോള്‍ മുഖ്യമന്ത്രി മൗനം പാലിച്ചു. കര്‍ണാടക ഹൈക്കോടതി വിധിയില്‍ സിഎംആര്‍എലും വീണാ വിജയനും തമ്മിലുള്ള സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് 2021 ജനുവരി 29ന് ഇഡി നല്‍കിയ വിവരത്തെ തുടര്‍ന്നാണ് ആര്‍ഒസി നോട്ടിസ് അയച്ചതെന്നു വെളിപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞടുപ്പിനു മുന്‍പ്, 2021ല്‍ ഇഡി അന്വേഷണം ആരംഭിച്ചിരുന്നു. എന്നിട്ടും എങ്ങനെയാണു മൂന്നു വര്‍ഷം ഇഡി അന്വേഷണം മൂടിവച്ചത്? സിപിഎം – ബിജെപി ധാരണ പ്രകാരമല്ലേ എക്‌സാലോജിക് വിഷയത്തിൽ ഇഡി അന്വേഷണം തടസപ്പെട്ടത്? ഇടനിലക്കാരായി പ്രവര്‍ത്തിച്ച ബിജെപി നേതാക്കള്‍ക്കും ഈ ചോദ്യത്തിന് ഉത്തരം നല്‍കാവുന്നതാണ്.
.ഇന്‍കംടാക്സ് ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ ഉത്തരവ് വന്നപ്പോള്‍ മകളുടെ വാദം കേള്‍ക്കാന്‍ തയാറായില്ലെന്ന പച്ചക്കള്ളമാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. അതു തെറ്റാണെന്ന് ആര്‍ഒസി റിപ്പോര്‍ട്ട് കൂടി പുറത്തു വന്നതോടെ വ്യക്തമായി. മാസപ്പടി വിഷയത്തില്‍ ഏതൊക്കെ ഏജന്‍സികളാണ് അന്വേഷണം നടത്തുന്നതെന്നു വ്യക്തമാക്കാന്‍ മുഖ്യമന്ത്രി തയാറുണ്ടോ?
.സിഎംആര്‍എലിനു പുറമേ വീണയുടെയും എക്സാലോജിക്കിന്റെയും അക്കൗണ്ടുകളിലേക്ക് ചാരിറ്റി സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ സ്ഥാപനങ്ങള്‍ മാസപ്പടി അയച്ചിട്ടുണ്ടെന്ന് ആര്‍ഒസി കണ്ടെത്തിയിട്ടുണ്ട്. സിഎംആര്‍എലിനെ കൂടാതെ എക്‌സാലോജിക്കിനു മാസപ്പടി നല്‍കിയിരുന്ന കമ്പനികള്‍ ഏതൊക്കെയാണെന്നു മുഖ്യമന്ത്രി വ്യക്തമാക്കാമോ?
Read more ….
- ലീഗിൽ ഇ.ടിയും സമദാനിയും സ്ഥാനാർഥികൾ:മണ്ഡലം മാറും
- ടിപി വധക്കേസ്:പി മോഹനനെ വിട്ടയച്ചത് എന്തിന്:വിട്ടയച്ച ഉത്തരവ് റദ്ദാക്കി ഹൈക്കോടതി
- ഹൈദരാബാദിൽ ചിരി നന്നാക്കാനുള്ള ശസ്ത്രക്രിയക്കിടെ പ്രതിശ്രുത വരൻ മരിച്ചു : ചികിത്സാ പിഴവെന്നു പിതാവ്
- അമിത് ഷാക്കെതിരായ അപകീര്‍ത്തികരമായ പരാമർശം : രാഹുൽ ഗാന്ധിക്ക് ജാമ്യം
- ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉന്നിന് കാർ സമ്മാനമായി നൽകി പുടിൻ
.എക്‌സാലോജിക്കിനു മാസപ്പടി നല്‍കിയ സ്ഥാപനങ്ങള്‍ക്കു നികുതി ഇളവ് ഉള്‍പ്പെടെയുള്ള എന്തെങ്കിലും ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടോയെന്നു വ്യക്തമാക്കാമോ?
.കരിമണല്‍ കമ്പനി ഉടമയുടെ ഭാര്യയുടെ സ്ഥാപനമായ എംപവര്‍ ഇന്ത്യയില്‍നിന്ന് എക്‌സാലോജിക് സ്വീകരിച്ച വായ്പ സംബന്ധിച്ച കണക്കുകളില്‍ വ്യക്തതയില്ലെന്നും ആര്‍ഒസി വെളിപ്പെടുത്തിയിട്ടുണ്ട്. എംപവര്‍ നല്‍കിയ വായ്പ മുഴുവനായി എക്‌സാലോജിക് അക്കൗണ്ടില്‍ എത്തിയിട്ടില്ല. ആ പണം എവിടെ പോയെന്നു മുഖ്യമന്ത്രി വ്യക്തമാക്കുമോ?