ഏത് അരിമ്പാറയും ഐസ് പോലെ അലിയിച്ചു കളയാം; പണ്ടുള്ളവർ ഉപയോഗിച്ചിരുന്ന ഈ ട്രിക്കുകൾ അറിഞ്ഞു വയ്ക്കു

ത്വക്കില്‍ ഉണ്ടാകുന്ന ഒരുതരം വളര്‍ച്ചയാണ് അരിമ്പാറ. നാലിലൊന്ന് അരിമ്പാറകളും ചികിത്സിച്ചില്ലെങ്കിലും ആറു മാസത്തിനുശേഷം കൊഴിഞ്ഞു പോകും. എന്നാല്‍, ചിലവ ദീര്‍ഘകാലം നില്‍ക്കും. അങ്ങനെയുള്ളവ ബുദ്ധിമുട്ടായി തോന്നിയാല്‍ നീക്കം ചെയ്യാനും മാര്‍ഗ്ഗങ്ങളുണ്ട്.

അരിമ്പാറ വളരെ വേഗത്തില്‍ കരിച്ചോ മുറിച്ചു കളഞ്ഞോ നീക്കാം. എന്നാല്‍, ഇതിന് കാരണമായ വൈറസിനെ നീക്കം ചെയ്തില്ലെങ്കില്‍ വീണ്ടും അരിമ്പാറ വര്‍ധിത വീര്യത്തില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ദിവസങ്ങള്‍ കഴിഞ്ഞിട്ടും അരിമ്പാറയുടെ വേദന മാറാത്ത അവസ്ഥയുണ്ടെങ്കില്‍ വിദഗ്ധ ചികിത്സ തേടണം.

അരിമ്പാറ കളയാനുള്ള മാർഗ്ഗങ്ങൾ എന്തെല്ലാമാണ്?

അരിമ്പാറ ഉള്ള ഭാഗത്ത് എരുക്ക് മരത്തിന്റെ നീര് പുരട്ടുന്നത് അരിമ്പാറ കൊഴിഞ്ഞു പോകാന്‍ സഹായിക്കും. അരിമ്പാറക്ക് മുകളിലാണ് പുരട്ടേണ്ടത്. മറ്റു ഭാഗത്ത് എരുക്ക് നീര് ആകാതെ സൂക്ഷിക്കണം. മുഖത്തെ അരിമ്പാറ കളയാന്‍ ഇത് ഉപയോഗിക്കരുത്. ആണി രോഗത്തിനും എരുക്കിന്റെ കറ ഉത്തമമാണ്.

പച്ച ഇഞ്ചി ചെത്തികളഞ്ഞ് അവിടെ ചുണ്ണാമ്പില്‍ മുക്കി അരിമ്പാറയുടെയും പാലുണ്ണിയുടെയും മുകളില്‍ ഉരക്കുന്നത് ഫലം ചെയ്യാറുണ്ട്. പാട് വരാന്‍ സാധ്യതയുള്ളതിനാല്‍ മുഖത്തെ അരിമ്പാറ കളയാന്‍ ഇത് ഉപയോഗിക്കരുത്.

സോപ്പും ചുണ്ണാമ്പും തുല്യ അളവില്‍ എടുത്ത ശേഷം വെള്ളത്തില്‍ കലക്കി അരിമ്പാറയുടെ മുകളില്‍ വെക്കുക. ബേക്കിംഗ് സോഡയും ചുണ്ണാമ്പും മിശ്രിതമാക്കിയും ഉപയോഗിക്കാറുണ്ട്.

മുഖത്തുള്ള അരിമ്പാറ പോക്കാന്‍ തുളസി നീര് അരിമ്പാറയുടെയും പാലുണ്ണിയുടെയും മുകളില്‍ തേക്കുക. ഇത് കുറച്ചുദിവസം തുടര്‍ച്ചയായി ചെയ്താല്‍ മാത്രമേ ഫലം ലഭിക്കൂ.

സവാള, അല്ലെങ്കില്‍ ചെറിയുള്ളി വട്ടത്തില്‍ മുറിച്ച് അരിമ്പാറയില്‍ ഉരച്ചുകൊടുക്കുന്നതും ചിലരില്‍ ഫലവത്താകാറുണ്ട്.

പൈനാപ്പിള്‍ പൈനാപ്പിള്‍ ചതച്ച് അരിമ്പാറയ്ക്കു മുകളില്‍ വച്ചു കെട്ടുന്നതും അരിമ്പാറയിലെ വൈറസിനെ കൊല്ലാനും ഇതകറ്റാനും നല്ലതാണ്.