ആവശ്യമായ ചേരുവകൾ
അധികം പുളിയില്ലാത്ത മോര് – 1/2 കപ്പ്
തേങ്ങ – പകുതി
മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
മുളക് പൊടി – 1/4 ടീസ്പൂൺ
ഉലുവ – 1/4 ടീസ്പൂൺ
വെളുത്തുള്ളി – 2 അല്ലി
ഇഞ്ചി – ഒരു ചെറിയ കഷണം
പച്ചമുളക് – ഒന്നിന്റെ പകുതി
കടുക്, കറിവേപ്പില, ഉപ്പ്, വെളിച്ചെണ്ണ – ആവശ്യത്തിന്
തയ്യാറാകുന്ന വിധം
ഒരു ചട്ടിയിൽ അരക്കപ്പ് വെള്ളമൊഴിച്ച് മഞ്ഞൾപ്പൊടി, മുളകുപൊടി, ഒരുനുള്ള് ഉലുവ, വെളുത്തുള്ളി, ഇഞ്ചി, കറിവേപ്പില, പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് ചെറിയ തീയിൽ തിളപ്പിക്കുക.
തിളച്ചുകഴിഞ്ഞാൽ മോര് ഒഴിച്ച് തുടരെ ഇളക്കുക. നന്നായി അരച്ച തേങ്ങയും ചേർത്ത് (ഒരു കഷണം പച്ചമുളകും ചേർക്കണം) തിളച്ചുതുടങ്ങുമ്പോൾ വാങ്ങിവയ്ക്കാം.
ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ഉലുവയും കടുകും ഒരു വറ്റൽ മുളക് രണ്ടാക്കി മുറിച്ചതും ഇട്ട് വറുത്തിടുക
Read more :
- ഇ.ഡിയിൽ ഹാജരാവാൻ തയ്യാറല്ലെന്ന് തോമസ് ഐസക്
- നവാസ് ഷരീഫ് – ബിലാവൽ ഭൂട്ടോ ചർച്ച എങ്ങുമെത്തിയില്ല
- സ്വതന്ത്ര റഷ്യയ്ക്കായുള്ള പോരാട്ടം തുടരാൻ യൂലിയ നവൽനയ
- ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 29,000 കവിഞ്ഞു: ഇസ്രയേൽ ആക്രമണം 8 ആഴ്ച കൂടി നീണ്ടേക്കും
- ഒന്നര വയസുകാരിയുടെ മരണം കൊലപാതകം; അമ്മ അറസ്റ്റിൽ, ഒപ്പം താമസിച്ച യുവാവിന് അയച്ച സന്ദേശം നിർണായകമായി
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക