40 കഴിഞ്ഞ പുരുഷനാണോ നിങ്ങൾ? വിവിധ തരം ക്യാൻസറുകൾ വരാൻ സാധ്യതയുണ്ട്; ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

ഇപ്പോൾ പണി പോലെ പടർന്നു പിടിക്കുന്ന രോഗമാണ് ക്യാൻസർ. എന്നാൽ നേരത്തെ രോഗ നിർണ്ണയം കണ്ടെത്തിയാൽ ഫലപ്രദമായ ചികിത്സകൾ മൂലം രോഗത്തിൽ നിന്നും അതിജീവിക്കാൻ സാധിക്കും. ഇവിടെ പരിശോധിക്കാൻ പോകുന്നത് 40 കഴിഞ്ഞ പുരുഷന്മാരിൽ വരുന്ന വിവിധ തരം ക്യാൻസറുകളെ കുറിച്ചാണ്.

ഏതൊക്കെ ക്യാൻസറുകളാണ് പുരുഷന്മാരിൽ സാധാരണയായി കണ്ടു വരുന്നത്? 

പ്രോസ്റ്റേറ്റ് ക്യാൻസർ 

നാല്‍പത് കടന്ന പുരുഷന്മാര്‍ ശ്രദ്ധിക്കേണ്ട ഒരിനം ക്യാൻസര്‍ പ്രോസ്റ്റേറ്റ് ക്യാൻസറാണ്. ഇത് പലപ്പോഴും കാര്യമായ ലക്ഷണങ്ങള്‍ കാണിക്കില്ല എന്നതിനാല്‍ തന്നെ വര്‍ഷത്തിലൊരിക്കലെങ്കിലും ഇതറിയാനുള്ള പരിശോധന നടത്തുന്നത് (പിഎസ്എ ടെസ്റ്റ് അടക്കം) ഉചിതമാണ്. പാരമ്പര്യ ഘടകങ്ങളും ഈ ക്യാൻസറിലേക്ക് വളരെയധികം നയിക്കും.

മലാശയ ക്യാൻസർ 

മലാശയ ക്യാൻസറാണ് നാല്‍പത് കടന്ന പുരുഷന്മാര്‍ ശ്രദ്ധിക്കേണ്ട മറ്റൊരു ക്യാൻസര്‍. ഇതും സ്ത്രീകളെക്കാള്‍ പുരുഷന്മാരെ ബാധിക്കുന്നതിനാലാണ് ശ്രദ്ധ വേണമെന്ന് പറയുന്നത്. പാരമ്പര്യഘടകങ്ങള്‍ക്ക് പുറമെ മോശം ജീവിതരീതികളും മലാശയ ക്യാൻസറിലേക്ക് നയിക്കാം.  ദഹനപ്രശ്നങ്ങള്‍ പതിവാകുന്നത്, മലത്തില്‍ രക്തം, വയറ്റിനകത്ത് എപ്പോഴും അസ്വസ്ഥത പോലുള്ള ലക്ഷണങ്ങള്‍ കണ്ടാല്‍ വൈകാതെ തന്നെ ആശുപത്രിയില്‍ പോയി പരിശോധന നടത്തുക.

ശ്വാസകോശാര്‍ബുദം 

ശ്വാസകോശാര്‍ബുദമാണ് പുരുഷന്മാര്‍ ശ്രദ്ധിക്കേണ്ട വേറൊരിനം ക്യാൻസര്‍. പ്രത്യേകിച്ച് പുകവലി പോലുള്ള ദുശീലമുള്ളവര്‍ ഇത് ഏറെ ശ്രദ്ധിക്കണം. വിട്ടുമാറാത്ത ചുമ, നെഞ്ചുവേദന, ശ്വാസതടസം പോലുള്ള ലക്ഷണങ്ങളാണ് ശ്വാസകോശാര്‍ബുദത്തില്‍ കാണുക. ഇത് പക്ഷേ ക്യാൻസര്‍ കുറെക്കൂടി തീവ്രമായ ശേഷം കാണുന്ന ലക്ഷണങ്ങളായതിനാല്‍ തന്നെ വര്‍ഷത്തിലൊരിക്കലെങ്കിലും സ്ക്രീനിംഗ് (പരിശോധന ) നടത്തുന്നതാണ് ഏറെ നല്ലത്. 

മൂത്രാശയ ക്യാൻസ 

മൂത്രാശയ ക്യാൻസറിനെ ചൊല്ലിയും നാല്‍പത് കടന്ന പുരുഷന്മാര്‍ക്ക് ശ്രദ്ധ വേണ്ടതാണ്. കാരണം ഇതും പുരുഷന്മാര്‍ക്കിടയില്‍ കൂടുതലായി കാണുന്ന ക്യാൻസര്‍ ആണ്. മൂത്രത്തില്‍ രക്തം, ഇടവിട്ട് മൂത്രശങ്ക, സ്വകാര്യഭാഗത്ത് വേദന എന്നിങ്ങനെയുള്ള ലക്ഷണങ്ങളിലേതെങ്കിലും കണ്ടാല്‍ ഉടനടി പരിശോധന നടത്തണം. 

പാൻക്രിയാട്ടിക് ക്യാൻസർ 

പാൻക്രിയാട്ടിക് ക്യാൻസറും പുരുഷന്മാര്‍ക്കിടയിലാണ് കൂടുതലായി കണ്ടുവരുന്നത് എന്നതിനാല്‍ ഇതും ശ്രദ്ധിക്കേണ്ടതാണ്. ആമാശയത്തിന് പിറകിലായി കാണുന്ന പാൻക്രിയാസ് എന്ന അവയവത്തെയാണ് ഇത് ബാധിക്കുന്നത്. ദഹനപ്രവര്‍ത്തനങ്ങള്‍ കൃത്യമായി മുന്നോട്ട് പോകുന്നതിന് നിര്‍ണായകപങ്ക് വഹിക്കുന്ന അവയവമാണ് പാൻക്രിയാസ്. അതിനാല്‍ തന്നെ പതിവാകുന്ന ദഹനപ്രശ്നങ്ങള്‍, വയറുവേദന, ശരീരഭാരം കുറയല്‍ എന്നിവയെല്ലാമാണ് പാൻക്രിയാറ്റിക് ക്യാൻസറിന്‍റെ ലക്ഷണമായി വരുന്നത്. 

read more….

നല്ലതു പോലെ ദാഹിക്കുമ്പോൾ തണുത്ത വെള്ളം കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഈ കാര്യങ്ങൾ കൂടി അറിഞ്ഞിരിക്കണം

സർപ്രൈസ് പ്രഖ്യാപനം: ‘ഡോൺ 3’യില്‍ പ്രിയങ്കയ്ക്ക് പകരം പുതിയ നായിക| Don 3: The Chase Ends

ഓട്ടോണമസ് സ്റ്റാറ്റസ്: സാഫി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡിക്കിത് അഭിമാന മുഹൂർത്തം

ഊട്ടിപ്പൂവിനെ കടത്തി വെട്ടി മറ്റൊരാൾ നിങ്ങളെ കാത്തിരിക്കുന്നു

സ്വതന്ത്ര റഷ്യയ്ക്കായുള്ള പോരാട്ടം തുടരാൻ യൂലിയ നവൽനയ

പാൻക്രിയാറ്റിക് ക്യാൻസറില്‍ ചില വെല്ലുവിളികളുണ്ട്. നേരത്തെ ലക്ഷണങ്ങള്‍ കാണിക്കില്ല, അല്ലെങ്കില്‍ നേരിയ ലക്ഷണങ്ങളേ കാണിക്കൂ എന്നതൊരു പ്രശ്നം. ഈ ക്യാൻസര്‍ മനസിലാക്കുന്നതിന് ഫലപ്രദമായ സ്ക്രീനിംഗ് ടെസ്റ്റുകളില്ല എന്നത് മറ്റൊരു പ്രശ്നം. അവസാനമായി, ഇത് എളുപ്പത്തില്‍ ഗുരുതരമാകുന്ന ക്യാൻസറാണെന്നതും പ്രശ്നമാണ്. എന്നിരിക്കലും ചികിത്സയിലൂടെ മറികടക്കാൻ സാധിക്കുന്നത് തന്നെ.