കോഴിക്കോട്: സാഫി ഇൻസ്റ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡി, യു.ജി.സിയുടെ ( യൂണിവേഴ്സിറ്റി ഗ്രാൻഡ് കമ്മീഷൻ ) ഓട്ടോണമസ് (സ്വയംഭരണം) പദവി കൈവരിച്ചിരിക്കുന്നു. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാര നിർണയ ഏജൻസിയായ നാഷണൽ അസസ്മെന്‍റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിന്‍റെ (നാക്) ഏറ്റവും ഉയർന്ന അംഗീകരമായ എ പ്ലസ് പ്ലസ് ഗ്രേഡ് നേടി സാഫി കഴിഞ്ഞ വർഷം അഭിമാന നേട്ടത്തിന് അർഹമായിരുന്നു. ഇതിനു പിന്നാലെയാണ് കോളജിനെ തേടി ഓട്ടോണമസ് പദവിയും എത്തുന്നത്. ഇന്ത്യയിൽ ആദ്യ ഘട്ടത്തിൽ തന്നെ നാകിന്‍റെ എ .പ്ലസ്. പ്ലസ് ഗ്രേഡ് ലഭിച്ച ആദ്യ ആർട്സ് ആൻഡ് സയൻസ് സ്ഥാപനമാണ് സാഫി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡി . 3.54 പോയന്‍റ് നേടിയാണ് സാഫി ഉന്നത വിദ്യാഭ്യാസ മേഖലയിൽ അഭിമാന കേന്ദ്രമാവുന്നത്.
2001 ൽ ഒരു ചാരിറ്റബിൾ ട്രസ്റ്റായി ‘ സ്ഥാപിതമായ പ്രസ്ഥാനം മലബാറിൽ ചരിത്രപരമായ കാരണങ്ങളാൽ പിന്നാക്കം നിന്നുപോയ ജനവിഭാഗങ്ങളുടെ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ പുരോഗതി ലക്ഷ്യം വച്ചു കൊണ്ട് 2005 -ൽ ‘സോഷ്യൽ അഡ്വാൻസ്മെൻറ് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ’ (സാഫി) ക്ക് തുടക്കം കുറിച്ചു .
മലബാറിലെ ഉന്നതവിദ്യാഭ്യാസത്തിന്റെ ബ്രാൻഡ് മോഡലായി മുദ്ര പതിപ്പിച്ച സാഫി ഇൻസ്റ്റിറ്റ്യൂട്ട് , ഇതിനോടകം തന്നെ മലേഷ്യയിലെ ലിങ്കൺ യൂണിവേഴ്സിറ്റിയുമായി ഗവേഷണപ്രവർത്തനങ്ങൾക്കുള്ള (Ph.D) ധാരണാ പത്രം ഒപ്പു വയ്ക്കുകയും ഗവേഷണകേന്ദ്രമായി ഉയർത്തുകയും ചെയ്തിട്ടുണ്ട്. NIRFൽ (നാഷണൽ ഇന്സ്ടിട്യൂഷണൽ റാങ്കിങ് ഫ്രെയിം വർക്കിൽ ) കഴിഞ്ഞ മൂന്നു വർഷമായി സാഫി പുങ്കെടുക്കുന്നു. കൂടുതൽ വിദേശ യൂണിവേഴ്സിറ്റികളുമായി സാഫി ഇൻസ്റ്റിറ്റ്യൂട്ടിനെ ലിങ്ക് ചെയ്ത് ആധുനിക ഗവേഷണ മേഖലയിൽ മാതൃക സ്ഥാപനമാക്കി മാറ്റിയെടുക്കുമെന്ന് സ്ഥാപന ചെയർമാൻ ഡോ. ആസാദ് മൂപ്പൻ അറിയിച്ചു.
കഴിഞ്ഞ 6 വർഷ കാലമായി പഠന ഗവേഷണ മേഖലയിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ വിവിധ റാങ്കുകൾ തുടർച്ചയായി സാഫി ഇൻസ്റ്റിറ്റ്യൂട്ട് കരസ്ഥമാക്കാറുണ്ട്. വിദ്യാർത്ഥികൾക്കായി രാജ്യാന്തര നിലവാരമുള്ള സൗകര്യങ്ങളാണ് സാഫി ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരുക്കിയിരിക്കുന്നത്.വിദ്യാർത്ഥികൾക്ക് സിവിൽ സർവീസ് ഫൌണ്ടേഷൻ കോഴ്സ്, സ്റ്റുഡന്റ് സപ്പോർട്ട്, സ്കോളർഷിപ്പ്, ദത്തുഗ്രാമത്തിലെ കൃഷി പാഠങ്ങൾ, പഠന പാഠ്യേതര പരിഷ്കാരങ്ങൾ, തൊഴിൽ രഹിതരായ പ്രവാസികൾക്കായി ഒരുക്കുന്ന റിഹാബിലിറ്റേഷൻ പദ്ധതികൾ, ഹ്യൂമൻ റിസോഴ്സ് സെന്റർ, സയൻസ് റിസർച്ച് സെന്റർ, ലീഡേഴ്‌സ് അക്കാദമി,നാഷണൽ പ്ലൈസ്മെന്റ് ഡ്രൈവ് സെല്ലുകൾ, അലുംനി കെയർ എന്നീ മേഖലകളിൽ അഭിമാനകരമായ നിരവധി നേട്ടങ്ങൾ കൈവരിച്ച് മലബാറിൽ മികവിന്റെ കേന്ദ്രമായാണ് സാഫി ഇന്നറിയപ്പെടുന്നത്. സിനിമ ഉൾപ്പെടെ വിവിധ കലാകായിക മേഖലയിൽ ദേശീയ, സംസ്ഥാന അവാർഡുകൾ കരസ്ഥമാക്കിയ “ഒസ്റാ” പൂർവ വിദ്യാർത്ഥി കൂട്ടായ്മ സാഫിയുടെ കരുത്താണ്.
സാഫി സിവിൽ സർവീസ് അക്കാദമി, വിവിധങ്ങളായ മാനവ വിഭവ ശേഷിയെ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി തുടക്കം കുറിച്ച “പി. എം എ സാഫി” ‘ഹ്യൂമൻ റിസോഴ്സ് ഇൻസ്റ്റിട്യൂട്ട് ‘, അധ്യാപക വിദ്യാർഥികളുടെ ഗവേഷണ താല്പര്യങ്ങളെ നയിക്കുന്ന റിസർച്ച് ഡയറക്ടറേറ്റ് തുടങ്ങിയ സംവിധാനങ്ങൾ നിലവിൽ മികച്ച നേട്ടങ്ങൾ കരസ്തമാക്കിയിട്ടുണ്ട് . ചുരുങ്ങിയ കാലം കൊണ്ട് യു.ജി.സി. 2(f) അംഗീകാരം, ISO സർട്ടിഫിക്കേഷൻ തുടങ്ങി വളർച്ചയുടെ ഉന്നത പടവുകൾ സാഫി താണ്ടിക്കഴിഞ്ഞു.
100 ഏക്കർ ഭൂമിയിൽ 2.5 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ പ്രവർത്തിക്കുന്ന മലബാറിലെ ഈ വിദ്യാഭ്യാസ സ്ഥാപനം ഒരു സർവ്വകലാശാലയാക്കി ഉയർത്തുക എന്ന സ്വപ്‌നം സാക്ഷാത്കരിക്കുന്നതിലേക്ക് ചുവടുവെക്കുകയാണെന്ന് സാഫി ചെയർമാൻ എമിരിറ്റസ് ഡോ. പി. മുഹമ്മദലി (ഗൾഫാർ) പറഞ്ഞു.
പ്രമുഖ വിദ്യാഭ്യാസ വിചക്ഷക്കന്മാർ , പ്രമുഖ സംരംഭകർ, വ്യവസായികൾ, ഇൻഡസ്ട്രിയൽ പ്രൊഫഷണലുകൾ, വിവിധ ആധുനിക പഠന ശാഖകളിൽ നിന്നുള്ള പണ്ഡിതർ എന്നിവർ സാഫി ബോർഡ് ഓഫ് ട്രസ്റ്റിനെ പ്രതിനിധീകരിക്കുന്നു.
ഉന്നത വിദ്യാഭ്യാസ രംഗത്തെ മികവിൻറെ കേന്ദ്രമാക്കി ഉയർത്തുവാനുള്ള പരിശ്രമത്തിൽ മാനേജ്മെൻറ്, ബെനുഫാക്ടർസ്, അധ്യാപക- അനധ്യാപകർ, വിദ്യാർഥികൾ, രക്ഷിതാക്കൾ, പൂർവ്വ വിദ്യാർത്ഥികൾ, തദ്ദേശ സ്ഥാപന അധികാരികൾ എന്നിവരുടെ സഹകരണം വലിയ പങ്കാണ് വഹിക്കുന്നത്. അടിസ്ഥാന സൗകര്യ വികസനം, പഠനമേഖലയിലെ സാങ്കേതിക നൈപുണ്യ വികസനം , ഗവേഷണ പദ്ധതികൾ തുടങ്ങിയ മേഖലകൾക്ക് മാനേജ്മെൻറ് ഇനി പ്രത്യേക പരിഗണന നൽകുമെന്ന് സാഫി ട്രാൻസ്ഫർമേഷൻ കമ്മിറ്റി പ്രസിഡന്റ് സി. എച്ച്.അബ്ദുൽ റഹീം അഭിപ്രായപ്പെട്ടു.
സാഫിയുടെ സർവതോൻമുഖമായ വളർച്ചയിലും സാമൂഹ്യ പ്രതിബദ്ധതയിലൂന്നിയ നിരവധി പദ്ധതികളുടെ നടത്തിപ്പിലും മാനേജ്മെൻറ് ബദ്ധശ്രദ്ധരാണെന്ന് കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. ഇ.പി. ഇമ്പിച്ചിക്കോയ പറഞ്ഞു. വ്യത്യസ്ത സാമൂഹ്യ മേഖലകളിൽ പ്രാതിനിധ്യം വഹിക്കാൻ ശേഷിയും നേതൃപാഠവമുള്ള ഒരു തലമുറയെ വളർത്തിയെടുക്കുന്ന ‘ലീഡേഴ്സ് അക്കാദമി’ സാഫിയുടെ സവിശേഷ പദ്ധതിയാണ്. തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് അന്തർദേശീയ പരീശീലനങ്ങൾ ഈ പദ്ധതി വഴി നൽകി വരുന്നു.
Read more…
- ഇന്ത്യ സഖ്യത്തിന് തിരിച്ചടി; നാഷണൽ കോൺഫറൻസ് പാർട്ടി ജമ്മു കശ്മീരിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ഫാറൂഖ് അബ്ദുള്ള
- ഇലക്ടറല്‍ ബോണ്ട്: 16000 കോടിയില്‍ 9000 കോടിയും ബി.ജെ.പിയുടെ പോക്കറ്റില്‍, പാവം കോണ്‍ഗ്രസുകാര്‍ക്ക് കുത്തുപാള
- മുഖ്യമന്ത്രിക്ക് പറ്റുന്നപണി നാടക കമ്പനി നടത്തൽ: ഗവർണർ
- കോഴിക്കോട് പേരാമ്പ്രയില്‍ സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടക്കവേ ടിപ്പര്‍ ലോറി ഇടിച്ച് യുവതിക്ക് പരിക്ക്
- ഇസ്രായേലുമായുള്ള ബന്ധം വിച്ഛേദിക്കണമെന്നാവശ്യവുമായി ചിലിയിൽ ബഹുജന പ്രതിഷേധം