ചെന്നൈ: ലോക്സഭാ തെരഞ്ഞെടുപ്പിലെ സഖ്യം സംബന്ധിച്ച് രണ്ടു ദിവസത്തിനകം തീരുമാനം പ്രഖ്യാപിക്കുമെന്ന് മക്കൾ നീതിമയ്യം നേതാവ് കമൽ ഹാസൻ. തെരഞ്ഞെടുപ്പിൽ ‘ഇൻഡ്യ’ മുന്നണിയുമായി സഹകരിക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് കമൽ ഹാസന്റെ പ്രതികരണം.
തമിഴ്നാട്ടിൽ ഡിഎംകെ നയിക്കുന്ന ‘ഇൻഡ്യ’ സഖ്യത്തിന്റെ ഭാഗമാകുമെന്ന സൂചന മാസങ്ങൾക്കു മുൻപ് തന്നെ കമൽ ഹാസൻ സൂചിപ്പിച്ചിരുന്നു. പാർട്ടി രൂപീകരണവാർഷികത്തോടനുബന്ധിച്ച് തന്നെ മുഖ്യമന്ത്രി എം.കെ സ്റ്റാലിനുമായി സീറ്റ് വിഭജനം സംബന്ധിച്ച് കമൽ ഹാസൻ ചർച്ച നടത്തുമെന്നും വിവരമുണ്ട്. പാർട്ടിക്കു സീറ്റ് ലഭിച്ചില്ലെങ്കിൽ കോൺഗ്രസിനു ലഭിക്കുന്ന സീറ്റുകളിലൊന്നിൽ കൈപ്പത്തി ചിഹ്നത്തിൽ കമൽ മത്സരിക്കാൻ തയാറാകുമെന്നും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.
കഴിഞ്ഞ തവണ 10 സീറ്റുകളിൽ മത്സരിച്ച് 9 ഇടത്തു ജയിച്ച കോൺഗ്രസിന് ഇത്തവണ 9 സീറ്റ് ഡിഎംകെ നൽകുമെന്നാണു വിലയിരുത്തൽ. കമൽ കൂടി കോൺഗ്രസിനൊപ്പം ചേർന്നാൽ ഒരു സീറ്റു കൂടി അധികമായി അനുവദിക്കുമെന്നും സൂചനയുണ്ട്.
കോൺഗ്രസിനോടു തുടക്കംമുതലേ ആഭിമുഖ്യം കാട്ടുന്ന കമൽ, രാഹുൽ ഗാന്ധിയോടും അടുപ്പം സൂക്ഷിക്കുന്നുണ്ട്. ഈറോഡ് ഉപതിരഞ്ഞെടുപ്പിൽ ഡിഎംകെ സഖ്യസ്ഥാനാർഥിയും കോൺഗ്രസ് നേതാവുമായ ഇ.വി.കെ.എസ്.ഇളങ്കോവനെ പിന്തുണച്ച അദ്ദേഹം ഭാരത് ജോഡോ യാത്രയിൽ ഡൽഹിയിൽ അണിചേർന്നിരുന്നു.
Read more :
- ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് തിരിച്ചടി; പ്രതികളുടെ ശിക്ഷ ശരിവച്ചു; രണ്ടുപേരെ വെറുതെവിട്ടത് റദ്ദാക്കി
- പതിമൂന്നുകാരൻ ജീവനൊടുക്കിയ സംഭവം; പിന്നിൽ അധ്യാപകരുടെ മാനസിക പീഡനമെന്നു പിതാവ്
- തിരുവനന്തപുരം പേട്ടയിൽ രണ്ട് വയസുള്ള പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവം: അന്വേഷണത്തിന് അഞ്ച് പൊലീസ് സംഘങ്ങൾ
- നവാൽനിയുടെ മരണത്തിനു പിന്നിൽ പുട്ടിൻ തന്നെ; പുടിനെതിരെ ബന്ധുക്കൾ
- തിരഞ്ഞെടുപ്പ് ക്രമക്കേടിൽ അന്വേഷണം പ്രഖ്യാപിച്ച് പാക് തെരഞ്ഞെടുപ്പ് കമീഷൻ
















