ശരീരത്തിൽ നീര്, ചൊറിച്ചിൽ: 19 വയസ്സുകാരിയുടെ മരണ കാരണം ചർച്ചയാകുന്നു

ബോളിവുഡ് നടി സുഹാനി ഭട്നാഗറുടെ മരണം ഈ അടുത്തിടയ്ക്കാണ് നമ്മളെ അക്ഷരാത്ഥത്തിൽ ഞെട്ടിച്ചത്. ഡങ്കലിൽ അമീർഖാനൊപ്പം പ്രശ ശ്രദ്ധ പിടിച്ചു പറ്റിയ 19 വയസ്സുകാരിയുടെ അഭിനയം കാഴ്ചക്കാരെ ഞെട്ടിച്ചിട്ടുണ്ട്. എന്നാൽ  ഡെര്‍മറ്റോമയോസിറ്റിസ് എന്ന അസുഖമായിരുന്നു സുഹാസിനിക്ക്. സുഹാസിനിയുടെ അമ്മയാണ് ഈ വിവരം നൽകിയത് 

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് താരം മരണപ്പെട്ടത്. രണ്ട് മാസങ്ങള്‍ക്ക് മുമ്പാണ് രോഗലക്ഷണങ്ങള്‍ മകളില്‍ കണ്ടുതുടങ്ങിയതെന്നും എന്നാല്‍ കഴിഞ്ഞ 10 ദിസങ്ങള്‍ക്ക് മുമ്പാണ് ഡെര്‍മറ്റോമയോസിറ്റിസ് എന്ന അപൂര്‍വ്വ രോഗമാണ് മകളെ ബാധിച്ചിരിക്കുന്നതെന്ന് അറിഞ്ഞതെന്നും കുടുംബം വ്യക്തമാക്കി.  കയ്യില്‍ നീര് ആണ് സുഹാനിയില്‍ കണ്ട ആദ്യ ലക്ഷണം. പിന്നീട് ശരീരത്തിന്‍റെ പലഭാഗങ്ങളിലേക്കും നീര് പടരുകയായിരുന്നു ചെയ്തത് 

എന്താണ് ഡെര്‍മറ്റോമയോസിറ്റിസ്? 

പേശികളുടെ ബലഹീനതയ്ക്കും ചർമ്മ ചുണങ്ങുകൾക്കും കാരണമാകുന്ന അപൂര്‍വ കോശജ്വലന രോഗമാണിത്. ഈ അപൂർവ രോഗം മറ്റ് പേശി രോഗങ്ങളിൽ നിന്ന് വ്യത്യസ്തമാണ്, കാരണം ഇത് ചർമ്മ സംബന്ധമായ പ്രശ്നങ്ങൾക്കും കാരണമാകുന്നു. പേശികളുടെ വീക്കത്തിനും ചർമ്മ ചുണങ്ങുകൾക്കും ഇത് കാരണമാകും. 

ലക്ഷണങ്ങൾ 

പേശി ബലഹീനത, പേശി വേദന, ശരീരത്തില്‍ നീര്, വീക്കം വരുക, ചര്‍മ്മത്തില്‍ പര്‍പ്പിള്‍ അല്ലെങ്കില്‍ ചുവപ്പ് നിറം കാണപ്പെടുക, ചൊറിച്ചില്‍, ഭക്ഷണം ഇറക്കാന്‍ ബുദ്ധിമുട്ട് തുടങ്ങിയവയൊക്കെ ഡെര്‍മറ്റോമയോസിറ്റിസിന്‍റെ ലക്ഷണങ്ങളാണ്. ചര്‍മ്മത്തിലെ നിറംമാറ്റം മുഖത്തും കണ്‍പോളകളിലും മുട്ടുകളിലും നെഞ്ചിലുമാണ് പൊതുവേ കാണപ്പെടുന്നത്. ഏത് പ്രായത്തിലും ഈ രോഗം വരാം. ലോകത്ത് തന്നെ നാലോ അഞ്ചോ പേരില്‍ മാത്രം കാണപ്പെടുന്ന രോഗമാണിത്.