ഡയറ്റും, വ്യായാമവും ഇല്ല: തടി താനേ കുറയുന്നു

എല്ലാവരും തടി കുറയ്ക്കാൻ പലവിധ മാർഗ്ഗങ്ങൾ പരീക്ഷിക്കുന്നുണ്ട്. ഡയറ്റ് എടുക്കുന്നു, വ്യായാമം ചെയ്യുന്നു. അങ്ങനെ പലവിധ വഴികൾ നമ്മൾ പരീക്ഷിക്കും. എന്നാൽ ഡയറ്റും വ്യായാമവും എടുക്കാതെ തന്നെ പലർക്കും ശരീര ഭാരം കുറയും. അതെന്തുകൊണ്ടാണ്? 

75 ശതമാനം ആൾക്കാർക്കാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് പഠനങ്ങൾ  ചൂണ്ടി കാണിക്കുന്നു. ഇത്തരത്തിൽ ഭാരം കുറയുന്നത് നോര്മലാണ്, ആറ് മുതൽ 12 മാസം വരെ ഒരു ശ്രമവും നടത്താതെ നിങ്ങളുടെ ശരീര ഭാരത്തിൻ്റെ അഞ്ച് ശതമാനമെങ്കിലും കുറയുമ്പോൾ നിങ്ങൾക്കത് തിരിച്ചറിയാൻ കഴിയും. ഇത് ആർക്കും സംഭവിക്കാം എന്നാൽ 65 വയസ്സിനു മുകളിലുള്ളവരിലാണ് ഇത് കൂടുതലായി കാണപ്പെടുന്നതെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

തൈറോയ്ഡ് 

തൈറോയ്ഡ് പോലുള്ള രോഗങ്ങൾ മൂലവും ഭാരം അഴിച്ചു വിട്ട ബലൂൺ പോലെ കുറയും 

ദഹന  സംബന്ധമായ പ്രശ്നങ്ങൾ 

പതിവായി ദഹന സംബന്ധമായ അസുഖങ്ങൾ ഉണ്ടെങ്കിൽ ശരീരഭാരം കുറയും പോഷകങ്ങൾ വേണ്ട വിധത്തിൽ വലിച്ചെടുക്കുന്നതിനു ദഹന മാലിക്ക് സാധിക്കാതെ വരൂ,മ്പോഴാണ് ഇത്തരത്തിൽ സംഭവിക്കുന്നത്. കുടലിൽ ഏതെങ്കിലും തരത്തിലുള്ള നീർ കെട്ടലോ, അസുഖങ്ങളോ ഉണ്ടെങ്കിലും ഭാരം കുറയുന്നതിന് കാരണമാകും 

പ്രേമേഹം 

അമിതമായി പ്രേമേഹം ഉളവാക്കും അനിയന്ത്രിതമായി ശരീര ഭാരം കുറയും. 

രോഗങ്ങൾ 

ക്ഷയരോഗം അല്ലെങ്കിൽ എച്ച്ഐവി/എയ്ഡ്സ് പോലുള്ള അവസ്ഥകൾ ആരോഗ്യത്തിൽ പൊതുവായ മാറ്റങ്ങൾ കൊണ്ട് വരും അതിനാൽ തന്നെ ശാരീരിക ആരോഗ്യം ശോഷിക്കും

ഇത്തരത്തിൽ ഡയറ്റും, വ്യായാമവും ഇല്ലാതെ തടി കുറയുന്നുണ്ടെങ്കിൽ ഉറപ്പായും ഡോക്ട്റുടെ നിർദ്ദേശം തേടുക