ചോറിനു പുളിശ്ശേരിയുണ്ടെങ്കിൽ വേറെ കറികളൊന്നും ആവിശ്യമില്ല. എന്തൊക്കെ കറികൾ ചോറിനു ഒപ്പം ഉണ്ടെങ്കിലും പല്ലിശേരി നൽകുന്നൊരു സംതൃപ്തി മറ്റൊരു കറികളും നൽകില്ല. എന്നാൽ എപ്പോഴും ഉണ്ടാക്കുന്ന സ്റ്റൈൽ പുളിശ്ശേരി ഒഴിവാക്കാം. പകരമൊരു പഴം പുളിശ്ശേരി ആയാലോ ?
ആവശ്യമായവ
- അത്യാവശ്യം പഴുത്ത നേന്ത്രപ്പഴം – രണ്ടെണ്ണം
- പച്ചമുളക് – രണ്ടെണ്ണം
- വെള്ളം – ഒരു കപ്പ്
- മഞ്ഞൾപ്പൊടി – അര ടീസ്പൂൺ
- മുളകുപൊടി – അര ടീസ്പൂൺ
- കുരുമുളകുപൊടി – കാൽ ടീസ്പൂൺ
- ശർക്കര – ഒരു ടേബിൾ സ്പൂൺ
- തേങ്ങ – ഒരു കപ്പ്
- പച്ചമുളക് – മൂന്നെണ്ണം
- ചെറിയ ജീരകം – മുക്കാൽ ടീസ്പൂൺ
- വെള്ളം – അരക്കപ്പ്
- കട്ട തൈര് – 1 1/2 കപ്പ്
- വെളിച്ചെണ്ണ – രണ്ട് ടേബിൾ സ്പൂൺ
- കടുക് – ഒരു ടീസ്പൂൺ
- ഉലുവ – 1/2 ടീസ്പൂൺ
- വറ്റൽമുളക് – രണ്ടെണ്ണം
- കറിവേപ്പില – ഒരു തണ്ട്
തയാറാക്കുന്ന വിധം
നേന്ത്രപ്പഴം അത്യാവശ്യം കട്ടിയുള്ള കഷണങ്ങളായി മുറിക്കുക. ഇതിലേക്ക് 2 പച്ചമുളക്, മഞ്ഞൾപ്പൊടി, മുളകുപൊടി, കുരുമുളകുപൊടി, ഉപ്പ് എന്നിവ ചേർത്ത് യോജിപ്പിച്ചതിനുശേഷം മൂടിവെച്ച് 5 മുതൽ 7 മിനിട്ട് വരെ വേവിക്കുക. ഇടയ്ക്ക് ഇളക്കി കൊടുക്കാവുന്നതാണ്. ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ ശർക്കര കൂടെ ചേർത്ത് മിക്സ് ചെയ്യുക.
ഒരു മിക്സിയുടെ ജാറിൽ ഒരു കപ്പ് തേങ്ങ, 3 പച്ചമുളക്, ജീരകം, വെള്ളം എന്നിവ ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഇതിലേക്ക് ഒന്നര കപ്പ് തൈര് ചേർത്ത് നന്നായി സ്പൂൺ കൊണ്ട് യോജിപ്പിക്കുക. തൈരിലെ കട്ടകൾ എല്ലാം ഉടയുന്ന രീതിയിൽ നന്നായി യോജിപ്പിക്കണം. ഇത് തിളച്ചു വരുന്ന പഴം കഷണങ്ങളിൽ ചേർത്ത് നന്നായി യോജിപ്പിക്കുക.
- read more….
- പുരുഷന്മാരിൽ പ്രോസ്റ്റേറ്റ് ക്യാൻസര് കൂടുന്നു: ഇവ നിങ്ങൾ ശ്രദ്ധിക്കാതെ പോകരുത്
- പോലീസുകാരുടെ ജീവിതപ്രശ്നങ്ങൾ ലഘുവായി പറഞ്ഞുവെക്കുന്ന ചിത്രം: ‘തുണ്ട്’ റിവ്യൂ| Thundu Review
- മീനില്ലെങ്കിലും മീൻ കറി കൂട്ടാം: നല്ല പുളിയിട്ട കിടിലം മീൻകറി തയാറാക്കി നോക്കു
- വിഷൻപ്രോ നിസ്സാരക്കാരനല്ല
- എസ്എഫ്ഐഒ ചെന്നൈ ഓഫിസിലെത്തി വീണ വിജയൻ; മൊഴി നല്കാനെന്ന് സൂചന
ശേഷം ചെറു തീയിൽ 5 മുതൽ 7 മിനിറ്റു വരെ പാകം ചെയ്യുക. തിളച്ചു പോകാതെ ശ്രദ്ധിക്കണം. ഈ സമയത്ത് ഉപ്പ് പാകത്തിന് ചേർത്തു കൊടുക്കാവുന്നതാണ്. മറ്റൊരു പാനിൽ 2 ടേബിൾസ്പൂൺ വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് കടുക്, വറ്റൽമുളക്, ഉലുവ, കറിവേപ്പില എന്നിവ ചേർത്ത് താളിച്ച് കറിയിലേക്ക് പകർത്തുക. ശേഷം നന്നായി യോജിപ്പിക്കുക. രുചികരമായ നേന്ത്രപ്പഴം പുളിശ്ശേരി റെഡി.